ലളിതം ഹിരണ്മയം; അഭയാ ഹിരണ്മയിയുടെ വസ്ത്രബ്രാൻഡിന് മോഡലായി അഭയക്കൊപ്പം അനുമോൾ
- Published by:meera_57
- news18-malayalam
Last Updated:
ഹിരണ്മയയുടെ ഏറ്റവും പുതിയ 'ആനന്ദം' സിൽക്ക് സാരി കളക്ഷന്റെ മോഡലായി അഭയക്കൊപ്പം അനുമോളും
advertisement
1/7

അഭയ ഹിരണ്മയി (Abhaya Hiranmayi) എന്ന പേര് മലയാള സിനിമാ പിന്നണി ഗാനരംഗത്ത് മാത്രമായി ഒതുക്കാൻ ഈ ഗായികയ്ക്ക് ആഗ്രഹമില്ല. രണ്ടു വർഷങ്ങൾക്ക് മുൻപ് അഭയ മറ്റൊരു കാര്യത്തിൽക്കൂടി തുടക്കമിട്ടിരുന്നു. പാട്ടുപോലെ അഭയക്ക് ഏറെ വൈദഗ്ധ്യമുള്ള മേഖലയാണ് ഫാഷൻ. പേരിന്റെ ഒരു ഭാഗം അടർത്തി അഭയ തന്റെ വസ്ത്രബ്രാൻഡിന് രൂപം നൽകി. 'ഹിരണ്മയ' എന്ന് പേരിട്ടു
advertisement
2/7
ഹിരണ്മയയുടെ ഏറ്റവും പുതിയ 'ആനന്ദം' സിൽക്ക് സാരി കളക്ഷന്റെ മോഡലായി അഭയക്കൊപ്പം അനുമോളും എത്തുന്നു. കാഞ്ചീവരം സാരിയിലേക്ക് സമകാലീന ഡിസൈൻ ചേർത്തുപിടിപ്പിച്ചതാണ് ഹിരണ്മയയുടെ പുത്തൻ ശ്രേണി. അരികിൽ ഫ്ലോറൽ ഡിസൈനിന്റെ കാൻവാസ് ആർട്ടും ഇഴചേർത്തിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
ഓരോ സാരിക്കും ഒരു കഥ പറയാനുണ്ട് എന്ന് പുത്തൻ ലോഞ്ചിനൊപ്പമുള്ള ക്യാപ്‌ഷനിൽ പറഞ്ഞിരിക്കുന്നു. പരമ്പരാഗത ശൈലിയിൽ ടോപ്‌ലെസ് ആയാണ് രണ്ടുപേരും സാരി അണിഞ്ഞിരിക്കുന്നത്. ബോൾഡ് ശൈലിക്ക് നിരവധിപ്പേർ കമന്റിൽ മറുപടി കൊടുത്തിരിക്കുന്നു
advertisement
4/7
ഹിരണ്മയയുടെ ആദ്യ മോഡൽ ഉടമയായ അഭയ തന്നെയായിരുന്നു. സാരികളുടെ വിൽപ്പനയാണ് ഹിരണ്മയ കൊണ്ട് ലക്ഷ്യമിടുന്നത്. ഇടയ്ക്ക് അനുജത്തി വരദാ ജ്യോതിർമയിയും ഹിരണ്മയയുടെ മോഡലായിട്ടുണ്ട്
advertisement
5/7
വീട്ടിൽ വെറുതെ നിന്നാൽ പോലും കണ്ടാൽ പുറത്തുപോകാൻ നിൽക്കുന്നുവെന്ന പോലെ വേഷധാരണം ചെയ്യാറുണ്ട് എന്ന് അഭയ ഹിരണ്മയി മുൻപൊരിക്കൽ പറഞ്ഞിരുന്നു. അഭയയുടെ ഈ ശൈലി പലർക്കും അതിശയമാണെന്ന് അവർ പറഞ്ഞിട്ടുണ്ട്
advertisement
6/7
പരമ്പരാഗതമോ ആധുനികമോ ആയിക്കോട്ടെ, ഏതുവേഷം ധരിച്ചാലും അതിൽ മികച്ച ലുക്ക് നൽകാൻ അഭയ സ്റ്റൈലിങ്ങിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അഭയയുടെ ബോൾഡ് സ്റ്റൈലുകൾ പലപ്പോഴും സൈബർ ബുള്ളിയിങ്ങിനു പാത്രമായിട്ടുണ്ട്
advertisement
7/7
മോഡലിംഗ് മേഖലയിലും അഭയ സജീവമാണ്. പലപ്പോഴായി സ്റ്റേജ് ഷോകളിൽ അഭയ സംഗീത പരിപാടി അവതരിപ്പിക്കാറുണ്ട്. ഏപ്രിൽ മാസത്തിൽ ജീവിതത്തിൽ ആദ്യമായി അഭയ സംഗീത കച്ചേരി അവതരിപ്പിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ലളിതം ഹിരണ്മയം; അഭയാ ഹിരണ്മയിയുടെ വസ്ത്രബ്രാൻഡിന് മോഡലായി അഭയക്കൊപ്പം അനുമോൾ