Actor Bala | രജിസ്റ്റർ ഓഫീസിൽ ബാലയും കോകിലയും; സ്വത്തുക്കൾ മുഴുവൻ കൈമാറിയതോ മറ്റെന്തെങ്കിലുമോ?
- Published by:meera_57
- news18-malayalam
Last Updated:
ബാലയേയും ഭാര്യയേയും കണ്ടത് ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ. 250 കോടിയുടെ സ്വത്തുക്കളുടെ ഉടമയാണ് നടൻ ബാല
advertisement
1/6

വിവാഹം കഴിഞ്ഞ നാൾ മുതൽ നവമാധ്യമങ്ങളുടെ സ്ഥിരം ചർച്ചാ വിഷയമാണ് നടൻ ബാലയും (Actor Bala) ഭാര്യ കോകിലയും (Kokila). കേരളത്തിൽ നിന്നും തുടരെ രണ്ടു വിവാഹങ്ങൾ ചെയ്ത നടൻ പിന്നീട് സ്വന്തം കുടുംബാംഗം കൂടിയായ കോകിലയെ വിവാഹം കഴിക്കുകയായിരുന്നു. തമിഴ് പാരമ്പര്യം പേറുന്ന യുവതിയാണ് കോകില. ബാലയെ മാമാ എന്ന് വിളിക്കുന്ന കോകിലയുടെ നിഷ്കളങ്കതയും മറ്റും ആരംഭം മുതലേ ശ്രദ്ധനേടിയിരുന്നു. ഗായിക അമൃതാ സുരേഷിന് ശേഷം ബാല നിയമാനുസൃതമായി വിവാഹം ചെയ്തത് കോകിലയെ മാത്രമാണ്. ഇപ്പോൾ ബാലയും ഭാര്യയും കൂടി രജിസ്റ്റർ ഓഫീസിൽ നിൽക്കുന്ന ദൃശ്യം കൂടുതൽ ചർച്ചയ്ക്ക് വഴിവച്ചു കഴിഞ്ഞു
advertisement
2/6
കോകിലയെ താലിചാർത്തിയതിനു തൊട്ടുപിന്നാലെ രജിസ്റ്ററിൽ ഒപ്പുവെക്കുന്ന ബാലയുടെ ദൃശ്യം വൈറലായിരുന്നു. പോയവർഷമാണ് ബാല കോകിലയെ വിവാഹം ചെയ്തത്. ഇത് ഫൈനൽ എന്ന് പറഞ്ഞ് കൂടിയാണ് ബാല കോകിലയെ താലിചാർത്തിയത്. പിതാവിൽ നിന്നും തനിക്ക് 250 കോടി രൂപ കൈവന്നു എന്ന് ബാല അവകാശപ്പെട്ടതിനു പിന്നാലെയാണ് വിവാഹം നടന്നത്. കോകിലയും തമിഴ്നാട്ടിലെ സമ്പന്ന കുടുംബത്തിലെ അംഗം എന്നാണ് ബാല നൽകിയ വിവരം (തുടർന്ന് വായിക്കുക)
advertisement
3/6
ഇടപ്പള്ളി സബ് റെജിസ്ട്രർ ഓഫീസിൽ നിന്നുള്ള ദൃശ്യവുമായാണ് ബാലയുടെ വരവ്. വീഡിയോ ക്യാപ്‌ഷനിൽ കൺഗ്രാചുലേഷൻസ് കോകില എന്നാണ് വാക്കുകൾ. ദൃശ്യം പരിശോധിച്ചാൽ ബാല ഓഫീസിന്റെ അകത്തെ ക്യാബിനിൽ ഇരുന്ന് പേപ്പർവർക്കുകൾ തീർക്കുന്നതും കോകില പുറത്തു കാത്തുനിൽക്കുന്നതും കാണാം. ഇവിടെ നിന്നുള്ള ചെറുചെറു ദൃശ്യങ്ങൾ ചേർത്താണ് വീഡിയോ തയാറാക്കിയിട്ടുള്ളത്. അമൃതയുമായുള്ള വിവാഹബന്ധത്തിൽ ജീവനാംശം നൽകുകയോ, അമൃതയും കുടുംബവും അതാവശ്യപ്പെടുകയോ ചെയ്യാതെയാണ് അവർ ബന്ധം പിരിഞ്ഞത്
advertisement
4/6
കൊച്ചിയിൽ വച്ചാണ് ബാലയും കോകിലയും വിവാഹിതരായത്. അന്ന് രജിസ്റ്റർ ചെയ്ത വിവാഹമായതിനാൽ, ഇനി വീണ്ടും അതിനുള്ള സാധ്യതയില്ല. പ്രത്യേകിച്ചും വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ പോകുന്ന വേളയിൽ. തനിക്ക് ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായാൽ സ്വത്തുക്കളുടെ അവകാശിയാവും ആ കുട്ടി എന്ന ശുഭാപ്തി വിശ്വാസം ബാല പണ്ടും പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിൽ കോകില ഗർഭിണിയാണോ അല്ലയോ എന്ന തരത്തിലെ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ബാല ഇതുവരെയും സ്ഥിരീകരണം നൽകിയിട്ടില്ല
advertisement
5/6
അപ്പോഴാണ് ബാല ഭാര്യയേയും കൂട്ടി രജിസ്റ്റർ ഓഫീസിൽ പോകുന്നതും, അവിടുത്തെ നടപടികൾ പൂർത്തിയാക്കുന്നതും. കോകിലയും എണ്ണിയാലൊടുങ്ങാത്ത സ്വത്തിനുടമ എന്ന സൂചന ബാല നൽകിയിരുന്നു. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബാല എവിടെയും പങ്കിട്ടിരുന്നില്ല. കോകിലയുടെ പിതാവ് തമിഴ്നാട്ടിലെ സ്വാധീനമുള്ള രാഷ്ട്രീയ നേതാവെന്നും. എന്നാൽ, അമ്മായിയമ്മയെ അല്ലാതെ ഇതുവരെ തന്റെ ഭാര്യാ പിതാവിനെ ബാല എവിടെയും അവതരിപ്പിച്ചിട്ടില്ല. വൈക്കത്ത് താമസം ആരംഭിച്ചതില്പിന്നെ ബാലയും കോകിലയും താമസിക്കുന്ന വീട്ടിൽ കോകിലയുടെ അമ്മയും കൂടിയുണ്ടായിരുന്നു
advertisement
6/6
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബാലയും കോകിലയും ചേർന്ന് കോകിലയുടെ ജന്മദിനം ക്ഷേത്രത്തിൽ വച്ച് ആഘോഷിച്ചിരുന്നു. തെങ്കാശി ക്ഷേത്രത്തിൽ 3000 പേർക്ക് സദ്യയൊരുക്കിയാണ് ഈ പിറന്നാളിനെ നടനും ഭാര്യയും വരവേറ്റത്. കുറച്ചു മാസങ്ങൾക്ക് മുൻപ് ബാലയും കോകിലയും കൂടി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. കോകിലയുടെ കൈപ്പുണ്യം തൊട്ടറിയാൻ കഴിയുന്ന റെസിപ്പികളുമായാണ് ബാലയും ഭാര്യയും ഇവിടെ വന്നിരുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | രജിസ്റ്റർ ഓഫീസിൽ ബാലയും കോകിലയും; സ്വത്തുക്കൾ മുഴുവൻ കൈമാറിയതോ മറ്റെന്തെങ്കിലുമോ?