TRENDING:

Actor Bala | ജെയ്‌ലറിന്റെ റിവ്യൂ ഇതായെത്തി; ബാലയും എലിസബത്തും അഞ്ചേമുക്കാലിന് ഉറക്കം തെളിയാതെ പോയിക്കണ്ട ശേഷം പറയുന്നത്

Last Updated:
ഉറക്കം പോലും തെളിയാതെയുള്ള നിൽപ്പാണ് എലിസബത്ത്. അപ്പോഴും ബാലയ്ക്കു ഫുൾ എനർജി
advertisement
1/6
ജെയ്‌ലറിന്റെ റിവ്യൂ ഇതായെത്തി; ബാലയും എലിസബത്തും അഞ്ചേമുക്കാലിന് ഉറക്കം തെളിയാതെ പോയിക്കണ്ട ശേഷം പറയുന്നത്
നേരം പുലർന്നിട്ടില്ല. എന്തിനേറെ പറയുന്നു, ഉറക്കം പോലും തെളിയാതെയുള്ള നിൽപ്പാണ് എലിസബത്ത്. അപ്പോഴും ബാലയ്ക്കു (Actor Bala) ഫുൾ എനർജി. രണ്ടുപേരും രാവിലെ അഞ്ചേമുക്കാലിന് ജെയ്‌ലർ (Jailer movie) കാണാൻ തിയേറ്ററിൽ പോകാനുള്ള തയാറെടുപ്പിലാണ്. 'രജനി സാർ എൻ തലൈവൻ' എന്ന് പറഞ്ഞ് ബാല എലിസബത്തിന്റെ വീഡിയോയിലേക്ക് കയറിവന്നു. ശേഷം തിയേറ്ററിലേക്ക്
advertisement
2/6
തിയേറ്ററിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യവും എലിസബത്ത് പോസ്റ്റ് ചെയ്‌തു. ബാലയും ഭാര്യയും സീറ്റിൽ സുഖകരമായി ഇരിപ്പുറപ്പിച്ച് സിനിമ കാണുകയാണ്. കണ്ട ശേഷം റിവ്യൂ പറയാനുള്ള ചുമതല എലിസബത്തിനാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ബാല ഒരു കട്ട രജനികാന്ത് ഫാൻ ആണ് എന്നതിൽ തർക്കം വേണ്ട. ബാലയുടെ ജ്യേഷ്‌ഠൻ ശിവയുടേതാണ് ഇതിനു മുൻപ് പുറത്തിറങ്ങിയ രജനി ചിത്രം 'അണ്ണാത്തെ'. ഇതിൽ ബാലയും ഒരു വേഷം ചെയ്തിരുന്നു
advertisement
4/6
അടിപൊളി പടമെന്ന് എലിസബത്ത് റിവ്യൂ നൽകിക്കഴിഞ്ഞു. 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണണമെന്നത് ശിവാജി ഇറങ്ങിയത് മുതലുള്ള ആഗ്രഹമാണ്. എന്നാൽ ആ ആൾക്കൂട്ടത്തിൽ പോകാനുള്ള പേടി കാരണം പോയില്ല. മാസ്സ് മസാല പടങ്ങൾ ഇഷ്‌ടപ്പെടുന്നവർക്ക് ജെയ്‌ലർ ഇഷ്‌ടപ്പെടും'
advertisement
5/6
രജനികാന്ത്, മോഹൻലാൽ, രാജ്‌കുമാർ, ജാക്കി ഷോർഫ് എല്ലാരും സൂപ്പർ ആണ്. നല്ല പടം കണ്ട സന്തോഷം. കുറച്ചു വയലൻസ് ഉണ്ടെന്ന് തോന്നിയാതായി എലിസബത്ത്. അത്രയും വയലൻസ് ഇഷ്ട്ടപ്പെടാത്ത കൂട്ടത്തിലാണ്
advertisement
6/6
ചിത്രത്തിലെ മലയാളി താരങ്ങൾ മികവ് പുലർത്തി എന്ന് എലിസബത്ത്. രജനികാന്തിൽ നിന്നും പ്രതീക്ഷിക്കുന്നതെല്ലാം ഈ സിനിമയിലുണ്ട്. രജനികാന്തിന്റേതായി ഇറങ്ങിയ സിനിമകളിൽ ഇത് സൂപ്പർ ആണ്. ഉറക്കം പോയതിൽ വിഷമമില്ല എന്നും എലിസബത്ത് കൂട്ടിച്ചേർത്തു
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | ജെയ്‌ലറിന്റെ റിവ്യൂ ഇതായെത്തി; ബാലയും എലിസബത്തും അഞ്ചേമുക്കാലിന് ഉറക്കം തെളിയാതെ പോയിക്കണ്ട ശേഷം പറയുന്നത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories