TRENDING:

തുടരണോ വിട്ടുകളയണോ എന്ന് തീരുമാനിക്കാൻ സാധിക്കാത്ത സാഹചര്യം; അവ്യക്തത നിറഞ്ഞ പോസ്റ്റുമായി എലിസബത്ത് ഉദയൻ

Last Updated:
മാതാപിതാക്കൾക്കൊപ്പം യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ് എലിസബത്ത് ഇപ്പോൾ
advertisement
1/7
തുടരണോ വിട്ടുകളയണോ എന്ന് തീരുമാനിക്കാൻ സാധിക്കാത്ത സാഹചര്യം; അവ്യക്തത നിറഞ്ഞ പോസ്റ്റുമായി എലിസബത്ത് ഉദയൻ
നടൻ ബാലയും (Actor Bala) ഭാര്യ എലിസബത്ത് ഉദയനും (Elizabeth Udayan) ഒന്നിച്ചുള്ള ഒരു ചിത്രമോ വീഡിയോയോ, അല്ലെങ്കിൽ അവർ ഒരുമിച്ച് എവിടെയെങ്കിലും പങ്കെടുത്ത ഒരു ദൃശ്യമോ കണ്ടിട്ട് നാളേറെയാവുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി എലിസബത്ത് അവരുടെ അച്ഛനമ്മാർക്കൊപ്പമാണ്. അതിനും മുൻപ് എലിസബത്ത് ഡോക്ടർ ആയി മറ്റൊരു നാട്ടിൽ ജോലി ചെയ്തിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ് എലിസബത്തും അവരുടെ കുടുംബവും
advertisement
2/7
വിദേശ യാത്രയ്ക്കിടയിലും ഏറെ ആരാധകരുള്ള ഫേസ്ബുക്ക് പേജിൽ പോസ്റ്റുകളുമായി വരാൻ എലിസബത്ത് മറക്കാറില്ല. എലിസബത്തിന്റെ വ്‌ളോഗുകൾ ഫേസ്ബുക്കിൽ സജീവമാണ്. ഒരു യൂട്യൂബ് ചാനലും ഡോക്ടർ എലിസബത്തിന്റേതായി ഉണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
കുറച്ചേറെയായി എലിസബത്ത് ഉദയൻ മാനസികാരോഗ്യത്തിന്റെ ചില വീഡിയോ പോസ്റ്റുകളുമായി ഫേസ്ബുക്കിൽ വരാറുണ്ട്. ഇതിൽ നാർസിസിസ്റ് വ്യക്തിത്വത്തെ പറ്റിയുള്ള വീഡിയോകൾ എലിസബത്ത് പല ഭാഗങ്ങളായി പോസ്റ്റ് ചെയ്തിരുന്നു. അത്തരം വ്യക്തിത്വമുള്ള പങ്കാളികളെ കേന്ദ്രീകരിച്ചാണ് എലിസബത്തിന്റെ പല പോസ്റ്റുകളിലെയും പരാമർശം
advertisement
4/7
ഇതിനിടെ നിഗൂഢത നിറഞ്ഞ ഒരു പോസ്റ്റും എലിസബത്തിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടു. അതിലെ വാക്കുകൾ കൂടുതൽ സങ്കീർണമാവുകയാണ്. വിദേശ സന്ദർശനത്തിനിടെയാണ് ഈ പോസ്റ്റും പ്രത്യക്ഷപ്പെട്ടത്
advertisement
5/7
'തുടരണോ വിട്ടുകളയണോ എന്ന് തീരുമാനിക്കാൻ സാധിക്കാത്തത് വളരെ മോശമാണ്' എന്നായിരുന്നു ഒരു പോസ്റ്റിലെ പരാമർശം. ഈ പോസ്റ്റിനു പിന്നാലെ എലിസബത്തിന്റെ അഭ്യുദയകാംക്ഷികൾ എലിസബത്തിനു പിന്തുണയുമായി കമന്റ് ചെയ്തിട്ടുമുണ്ട്
advertisement
6/7
മുന്നോട്ടു പോവുക തന്നെ വേണം, വിട്ടു കളയരുത് എന്ന് പറഞ്ഞവരും. എലിസബത്തിനു കൂടുതൽ കരുത്തുണ്ടാവട്ടെ എന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ഏതു സാഹചര്യത്തിലും എലിസബത്തിന്റെ ഒപ്പം നിൽക്കാൻ അച്ഛനും അമ്മയുമുണ്ട്
advertisement
7/7
മൂന്നാം വിവാഹവാർഷികത്തിൽ ബാലയുടെ ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യും എന്ന് രണ്ടാം വിവാഹവാർഷികത്തിൽ എലിസബത്ത് പറഞ്ഞിരുന്നു. എന്നാൽ ഈ വർഷം ആ ദിനത്തിൽ അവർ ഒന്നിച്ചില്ലായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
തുടരണോ വിട്ടുകളയണോ എന്ന് തീരുമാനിക്കാൻ സാധിക്കാത്ത സാഹചര്യം; അവ്യക്തത നിറഞ്ഞ പോസ്റ്റുമായി എലിസബത്ത് ഉദയൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories