TRENDING:

'മന്‍സൂര്‍ അലിഖാന്‍റെ പരാമര്‍ശം അരോചകവും വെറുപ്പുളവാക്കുന്നതുമാണ്'; തൃഷയ്ക്ക് പിന്തുണയുമായി ചിരഞ്ജീവി

Last Updated:
തൃഷയ്ക്കൊപ്പം മാത്രമല്ല ഇത്തരം ഭയാനകമായ പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്ന ഓരോ സ്ത്രീക്കൊപ്പവും ഞാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 
advertisement
1/7
'മന്‍സൂര്‍ അലിഖാന്‍റെ പരാമര്‍ശം അരോചകവും വെറുപ്പുളവാക്കുന്നതുമാണ്'; തൃഷയ്ക്ക് പിന്തുണയുമായി ചിരഞ്ജീവി
തെന്നിന്ത്യന്‍ ചലച്ചിത്ര താരം തൃഷയ്ക്ക് എതിരായ മോശം പരാമര്‍ശത്തില്‍ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. 
advertisement
2/7
തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അപലപനീയമായ ചില പരാമർശങ്ങള്‍ തന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കലാകാരന് മാത്രമല്ല, ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണെന്ന് ചിരഞ്ജീവി പറഞ്ഞു. 
advertisement
3/7
ഈ അഭിപ്രായങ്ങളെ ശക്തമായ വാക്കുകളിൽ അപലപിക്കണമെന്നും ചിരഞ്ജീവി എക്സ് ഹാന്‍ഡിലില്‍ കുറിച്ചു
advertisement
4/7
തൃഷയ്ക്കൊപ്പം മാത്രമല്ല ഇത്തരം ഭയാനകമായ പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്ന ഓരോ സ്ത്രീക്കൊപ്പവും ഞാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 
advertisement
5/7
ലിയോ റിലീസിന് ശേഷം നടന്ന ഒരു അഭിമുഖത്തില്‍ ചിത്രത്തില്‍ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം.
advertisement
6/7
നേരത്തെ ചില സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മൻസൂർ അലിഖാൻ പറഞ്ഞത്.
advertisement
7/7
ഇതിനെതിരെ തൃഷയും സംവിധായകന്‍ ലോകേഷ് കനകരാജ്, ഗായിക ചിന്മയി എന്നിവരും രംഗത്തുവന്നിരുന്നു. തമിഴിലെ സിനിമ നടീനടന്മാരുടെ സംഘടനയായ നടികര്‍ സംഘവും മന്‍സൂര്‍ അലിഖാനെതിരെ രംഗത്തുവന്നിരുന്നു. 
മലയാളം വാർത്തകൾ/Photogallery/Buzz/
'മന്‍സൂര്‍ അലിഖാന്‍റെ പരാമര്‍ശം അരോചകവും വെറുപ്പുളവാക്കുന്നതുമാണ്'; തൃഷയ്ക്ക് പിന്തുണയുമായി ചിരഞ്ജീവി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories