TRENDING:

Dileep | ഡോക്‌ടറുടെ അച്ഛനാ; ദിലീപിന്റെ ഓട്ടോഗ്രാഫിനായി തടിച്ചുകൂടി വിദ്യാർഥികൾ, ക്ഷമയോടെ താരം

Last Updated:
മകളെ ഡോക്ടർ ആക്കിയ അച്ഛൻ ദിലീപ് ഭാവി വാഗ്ദാനങ്ങൾക്ക് ക്ഷമയോടെ ഓട്ടോഗ്രാഫ് നൽകി
advertisement
1/6
Dileep | ഡോക്‌ടറുടെ അച്ഛനാ; ദിലീപിന്റെ ഓട്ടോഗ്രാഫിനായി തടിച്ചുകൂടി വിദ്യാർഥികൾ, ക്ഷമയോടെ താരം
നടൻ ദിലീപിന്റെ (Actor Dileep) ഷൂട്ടിംഗ് ലൊക്കേഷനുകൾ എന്നാൽ അവിടെ സിനിമാ ചിത്രീകരണം മാത്രമല്ല നടക്കുക. നടനെ കാണാൻ വരുന്ന ആരാധകർ നിരവധിപ്പേരുണ്ടാകും. ജനപ്രിയ നായകൻ എന്ന പേര് ചാർത്തി നൽകിയ പ്രിയപ്പെട്ടവരെ കഴിയും പോലെ നേരിൽക്കണ്ട് അവരെ കേൾക്കാനും ദിലീപ് സമയം കണ്ടെത്താറുണ്ട്. അതിൽ ഒരേടാണ് ഈ കാണുന്നത്
advertisement
2/6
ദിലീപിന്റെ അടുത്ത ചിത്രത്തിന്റെ ലൊക്കേഷനിൽ നടനെ കാണാൻ വന്നവർ സ്കൂൾ വിദ്യാർത്ഥികളാണ്. ദിലീപിന്റെ ഓട്ടോഗ്രാഫ് നേടുകയാണ് ലക്ഷ്യം. ഇപ്പോൾ ദിലീപ് ഇവർക്ക് നടൻ മാത്രമല്ല, ഡോക്‌ടറുടെ അച്ഛൻ കൂടിയാണ്. മകളെ ഡോക്ടർ ആക്കിയ അച്ഛൻ ഭാവി  വാഗ്ദാനങ്ങൾക്ക് ക്ഷമയോടെ ഓട്ടോഗ്രാഫ് നൽകി (തുടർന്ന് വായിക്കുക)
advertisement
3/6
മൂത്തമകൾ മീനാക്ഷി ദിലീപിന്റെ എം.ബി.ബി.എസ്. ബിരുദം ദിലീപിന്റെ സ്വപ്നം കൂടിയാണ്. അച്ഛൻ ആഗ്രഹിച്ചത് പോലെ മകൾ ഡോക്‌ടർ ആയി വരികയും ചെയ്‌തു. ചെന്നൈയിലെ കോളേജിൽ നിന്നും ബിരുദം സ്വീകരിച്ച വേളയിൽ ദിലീപും കാവ്യാ മാധവനും മീനൂട്ടിയുടെ കൂടെയുണ്ടായിരുന്നു
advertisement
4/6
ഇൻസ്റ്റഗ്രാമിൽ മീനാക്ഷിയും, ദിലീപും, കാവ്യാ മാധവനും ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ടിരുന്നു. ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണൻ എന്ന് പറഞ്ഞായിരുന്നു കാവ്യാ മാധവൻ ആശംസ അർപ്പിച്ചത്
advertisement
5/6
മുൻപൊരു സിനിമയുടെ സെറ്റിൽ ദിലീപിനെ കാണാൻ വന്ന അമ്മയാണ്. ദിലീപിനെ ചേർത്ത് നിർത്തി മുത്തം നൽകിയ ശേഷമേ ഈ അമ്മ സെറ്റിൽ നിന്നും പോയുള്ളൂ
advertisement
6/6
ദിലീപും കാവ്യാ മാധവനും മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പം. മാളവികാ ജയറാമിന്റെ വിവാഹവേളയിൽ പകർത്തിയ ചിത്രം. മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മി ഇപ്പോൾ സ്കൂൾ വിദ്യാർത്ഥിയാണ്. ചെന്നൈയിലാണ് പഠനം 
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep | ഡോക്‌ടറുടെ അച്ഛനാ; ദിലീപിന്റെ ഓട്ടോഗ്രാഫിനായി തടിച്ചുകൂടി വിദ്യാർഥികൾ, ക്ഷമയോടെ താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories