TRENDING:

വിവാഹിതനായ കാമുകൻ ചുംബിക്കാൻ ശ്രമിച്ചു; മുൻ കാമുകി നാക്ക് കടിച്ചു മുറിച്ചു

Last Updated:

യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തെന്ന് പൊലീസ്

advertisement
കാൺപൂർ: ലൈംഗികമായി പീഡിപ്പിക്കാനും ബലമായി ചുംബിക്കാനും ശ്രമിച്ച യുവാവിൻ്റെ നാക്ക് കടിച്ച് മുറിച്ച് മുൻ കാമുകി. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ചാംപി എന്നയാളുടെ നാക്കിന്റെ ഒരു ഭാഗമാണ് മുൻ കാമുകി കടിച്ച് മുറിച്ചത്. പരിക്കേറ്റ 35-കാരനായ ചാംപിയെ ചികിത്സയ്ക്കായി കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
News18
News18
advertisement

വിവാഹിതനായ ചാംപിക്ക് യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ വീട്ടുകാർ മറ്റൊരാളുമായി യുവതിയുടെ വിവാഹ നിശ്ചയിച്ച കാരണം ഇവർ ചാംപിയുമായി അകലം പാലിച്ചു തുടങ്ങി. ഇത് ചാംപിക്ക് മാനസിക വിഷമമുണ്ടാക്കി. ഇയാൾ പലപ്പോഴും യുവതിയെ കാണാൻ ശ്രമിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻ കാമുകി കുളക്കടവിൽ പോയപ്പോൾ ചാംപി പിന്തുടർന്നു. അവിടെ ഒറ്റയ്ക്ക് നിന്നിരുന്ന സമയം ഇയാൾ യുവതിയെ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.

യുവതി ശക്തമായി പ്രതിരോധിക്കുകയും ഇയാളെ തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ചാംപി ബലപ്രയോഗം തുടർന്നു. ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ മുൻ കാമുകി ചാംപിയുടെ നാക്കിൽ ശക്തിയായി കടിച്ചു. ഇതിൽ നാക്കിന്റെ ഒരു ഭാഗം അറ്റ് പോവുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കടിയേറ്റതോടെ വേദനകൊണ്ട് ഇയാൾ നിലവിളിച്ചിരുന്നു. കൂടാതെ, രക്തവും വാർന്നു കൊണ്ടിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളുടെ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് ചാംപിയെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിക്കുകയും, അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്കും വിദ​ഗ്‌ദ ചികിത്സയ്ക്കായി മാറ്റി. യുവാവിനെതിരെ കേസെടുത്ത് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹിതനായ കാമുകൻ ചുംബിക്കാൻ ശ്രമിച്ചു; മുൻ കാമുകി നാക്ക് കടിച്ചു മുറിച്ചു
Open in App
Home
Video
Impact Shorts
Web Stories