Fahad Fazil | 'എനിക്ക് ആ രോഗാവസ്ഥയാണ്, 41-ാം വയസ്സിലാണ് കണ്ടുപിടിക്കുന്നത്'; തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
"എന്റെ രോഗത്തെക്കുറിച്ചും സംസാരിച്ചു. അത് മാറ്റാൻ ആകുമോ എന്നാണ് ഞാൻ ചോദിച്ചത്"
advertisement
1/6

തന്റെ നാല്പത്തിയൊന്നാം വയസ്സിൽ തിരിച്ചറിഞ്ഞ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ഫഹദ് ഫാസിൽ. എഡിഎച്ച്ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ എന്ന രോഗം തനിക്കുണ്ടെന്ന് താരം വെളിപ്പെടുത്തി.
advertisement
2/6
കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ്.
advertisement
3/6
‘‘ഡയലോഗുകൾ സംസാരിക്കാൻ മാത്രമേ എനിക്ക് അറിയൂ. ഒരു വേദിയിൽ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ല എന്ന് ഭാര്യയും ഉമ്മയും ഇടക്കിടെ പറയാറുണ്ട്. അവർ അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്സിൽ നിന്നും തുടങ്ങാം. ഞാൻ ഇവിടെ വന്നപ്പോൾ സാബൻ ഉമ്മറുമായി സംസാരിക്കുക ആയിരുന്നു. എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ട്. പല രീതിയിൽ ഉള്ള കണ്ടീഷൻസ് ആണ് നമ്മൾ ഡിസ്കസ് ചെയ്തത്. അതിൽ എന്റെ രോഗത്തെക്കുറിച്ചും സംസാരിച്ചു. അത് മാറ്റാൻ ആകുമോ എന്നാണ് ഞാൻ ചോദിച്ചത്.
advertisement
4/6
എന്നാൽ ചെറുപ്പത്തിൽ അത് കണ്ടെത്തിയാൽ മാറ്റാൻ ആകും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ നാൽപ്പത്തിയൊന്നാം വയസ്സിലാണ് കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്, വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ അതെനിക്ക് ഉണ്ട്.
advertisement
5/6
ഇവിടെ ഞാൻ കണ്ട ചില മുഖങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ ആകില്ല. ആ മുഖങ്ങളിൽ നിന്നും എന്തോ വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ആ വെളിച്ചം കിട്ടാൻ എന്നെ പീസ് വാലിയിൽ എത്തിക്കാൻ സഹായിച്ച ദൈവത്തിനോടും മറ്റു സംഘാടകരോടും നന്ദി ഞാൻ പറയുന്നു.’’–ഫഹദ് പറഞ്ഞു.
advertisement
6/6
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിൻഡ്രോം. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക. അമിതമായ ശാരീരിക പ്രവർത്തനങ്ങൾ. ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയനത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആണെന്നാണ് പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Fahad Fazil | 'എനിക്ക് ആ രോഗാവസ്ഥയാണ്, 41-ാം വയസ്സിലാണ് കണ്ടുപിടിക്കുന്നത്'; തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ