TRENDING:

Actor Indrans | നടൻ ഇന്ദ്രൻസിന് ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷയിൽ വിജയം

Last Updated:
തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതിയത്
advertisement
1/5
Actor Indrans | നടൻ ഇന്ദ്രൻസിന് ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷയിൽ വിജയം
ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ച് നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതിയത്. നടൻ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.
advertisement
2/5
തന്റെ അറുപത്തിയെട്ടാം വയസിലാണ് മലയാളി താരരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ ലക്ഷ്യം. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം അടുത്തിടെ പരീക്ഷ എഴുതിയത്.
advertisement
3/5
നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. കെ സുരേന്ദ്രൻ എന്നാണ് ഇന്ദ്രസിന്റെ യഥാർത്ഥ പേര്. സിനിമയ്ക്കായി ഇന്ദ്രൻസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
advertisement
4/5
തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ശ്രീ.ഇന്ദ്രൻസ് വിജയിച്ചു എന്നാണ് വി ശിവൻകുട്ടി സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയത്. ശ്രീ.ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങൾ എന്നും മന്ത്രി എഴുതി.
advertisement
5/5
തിരുവനന്തപുരം കുമാരപുരം സ്‍കൂളിലാണ് ഇന്ദ്രൻസിന്റെ പ്രാഥമിക വിദ്യാഭ്യാസം. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ഹോം എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡിന് പ്രത്യേക പരാമര്‍ശവും ഇന്ദ്രൻസിന് ലഭിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Indrans | നടൻ ഇന്ദ്രൻസിന് ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷയിൽ വിജയം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories