TRENDING:

നാലാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ് ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷയെഴുതി

Last Updated:
കെ. സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന് വയസ് 68. പണ്ട് പഠനം ഉപേക്ഷിച്ച് തയ്യൽ ജോലിയിലേക്ക് തിരിയുകയായിരുന്നു അദ്ദേഹം
advertisement
1/4
നാലാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ് ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷയെഴുതി
ഉന്നത വിദ്യാഭ്യാസം നേടി സിനിമ ഒരു പാഷനായി കരുതി അങ്ങോട്ട് തിരിയുന്ന താരങ്ങളുടെ തലമുറയിലല്ല ഇന്ദ്രൻസ് (Indrans). ചെറുപ്രായത്തിൽ പഠനം ഉപേക്ഷിച്ചു ഉത്തരവാദിത്തങ്ങളിലേക്ക് കടന്ന നടനാണ് അദ്ദേഹം. അക്കാരണത്താൽ, നാലാം ക്‌ളാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഇന്ദ്രന്സിന് വയസ് 68 ആയിരിക്കുന്നു. എന്നാലും പഠനത്തോടുള്ള അഭിനിവേശം ഈ പ്രായത്തിലും അവസാനിപ്പിക്കാൻ ഇന്ദ്രൻസ് തയാറല്ല. വീണ്ടും പരീക്ഷയെഴുതിയിരിക്കുകയാണ് അദ്ദേഹം
advertisement
2/4
ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷ എഴുതിയ നടന്റെ വിശേഷമാണ് ഇപ്പോൾ പുറത്തുവരുനന്ത്‌. തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിലാണ് ഇന്ദ്രൻസ് പരീക്ഷ എഴുതിയത്. നാലാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ്, തയ്യൽ തൊഴിലിലേക്ക് തിരിയുകയായിരുന്നു. അവിടെ നിന്നും സമ്പാദിച്ച പരിചയങ്ങൾ, സിനിമയിലുമെത്തിച്ചു (തുടർന്ന് വായിക്കുക)
advertisement
3/4
കെ. സുരേന്ദ്രൻ എന്നാണ് യഥാർത്ഥ പേര്. സിനിമയ്ക്കായി ഇന്ദ്രൻസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ഇന്ദ്രൻസ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല എന്ന് അധികം പേര് അറിയുന്ന കാര്യമാവില്ല
advertisement
4/4
ഇന്ദ്രൻസ് വേഷമിട്ട ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ പോലും അംഗീകാരങ്ങൾ വാരിക്കൂട്ടി. ഇതിൽ 'ഹോം' എന്ന ചിത്രം ദേശീയ തലത്തിൽ കഴിഞ്ഞ വർഷം സ്‌പെഷൽ മെൻഷൻ നേടുകയുമുണ്ടായി. ഈ പരീക്ഷ പാസായാൽ ഇന്ദ്രൻസിന് പത്താം ക്‌ളാസ് തുല്യതാ പരീക്ഷയ്ക്ക് പ്രവേശനം നേടാം 
മലയാളം വാർത്തകൾ/Photogallery/Buzz/
നാലാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ് ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷയെഴുതി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories