TRENDING:

സിനിമ 136 കോടി നേടി സൂപ്പർഹിറ്റ്; ചിത്രീകരണത്തിനിടെ പ്രധാന നായിക ഗർഭം അലസി ആശുപത്രിയിൽ

Last Updated:
'ആ ദിവസം ഞാൻ ആശുപത്രിയിലായിരുന്നു. സിനിമ നല്ല നിലയിൽ വന്നു. പക്ഷേ എനിക്കതു സന്തോഷകരമായ സമയമായിരുന്നില്ല'
advertisement
1/6
സിനിമ 136 കോടി നേടി സൂപ്പർഹിറ്റ്; ചിത്രീകരണത്തിനിടെ പ്രധാന നായിക ഗർഭം അലസി ആശുപത്രിയിൽ
പ്രശസ്ത താര ദമ്പതികളായ തനൂജയുടെയും ഷോമു മുഖർജിയുടെയും മകളാണ് നടി കാജോൾ (Kajol). അഭിനയം രക്തത്തിൽ അലിഞ്ഞുചേർന്ന നടി എന്ന വിശേഷണത്തിന് എന്തുകൊണ്ടും കാജോൾ അനുയോജ്യ. 'ബേഖുടി' എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച കാജോൾ, 'ബാസിഗർ', 'ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ', 'കുച്ച് കുച്ച് ഹോത്താ ഹേ', 'മൈ നെയിം ഈസ് ഖാൻ', 'ഫനാ', 'പ്യാർ തോ ഹോനാ ഹീ താ' പോലുള്ള ശ്രദ്ധേയമായ സിനിമകളിൽ അവരുടെ നായികാവേഷത്തിന്റെ മികവ് കൊണ്ട് ശ്രദ്ധേയയായി
advertisement
2/6
'ഹുൽചുൽ' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കാജോൾ തന്റെ ഭാവി പങ്കാളിയായി മാറിയ അജയ് ദേവ്ഗണിനെ കണ്ടുമുട്ടുന്നത്. തുടക്കത്തിൽ അത്രകണ്ട് ഇഷ്‌ടമുണ്ടായിരുന്നില്ല എങ്കിൽ പോലും, അവർ സുഹൃത്തുക്കളായി മാറി. ബോളിവുഡിലെ ഉത്തമ ജോഡികളായി മാറാൻ അജയ്‌ക്കും കാജോളിനും അധികസമയം വേണ്ടിവന്നില്ല. സുഹൃത്തുക്കളിൽ നിന്നും ആത്മമിത്രങ്ങളായി മാറിയ കാജോൾ- അജയ് ദമ്പതികളുടെ ജീവിതം, ഉയർച്ച താഴ്ചകളിലൂടെയായിരുന്നു പുരോഗമിച്ചത്. 1999ൽ കാജോളും അജയ് ദേവ്ഗണും വിവാഹിതരായി (തുടർന്ന് വായിക്കുക)
advertisement
3/6
വിവാഹം കഴിക്കുമ്പോൾ കാജോളിന് പ്രായം വെറും 24 വയസായിരുന്നു. അജയ്‌യുടെ വീട്ടിൽ മരുമകളായി എത്തിയതും, അദ്ദേഹത്തിന്റെ അമ്മ കാജോളിനോട് നല്ല നിലയിൽ പെരുമാറിയതിന്റെയും മറ്റും വിശേഷം അവർ പറഞ്ഞിട്ടുണ്ട്. ഭർത്താവിന്റെ അമ്മയോട് സ്നേഹം പ്രകടിപ്പിക്കാൻ അമ്മയെന്നോ മമ്മി എന്നോ വിളിക്കാൻ നിർബന്ധിക്കാതെ, ആന്റി എന്നുള്ള കാജോളിന്റെ സ്നേഹത്തോടെയുള്ള വിളി അവർ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്ത് വിളിക്കുന്നു, എങ്ങനെ വിളിക്കുന്നു എന്നത് സ്നേഹത്തിന്റെ ഒരു തോതായി അജയ്‌യുടെ അമ്മ ഒരിക്കലും കാണാൻ ശ്രമിച്ചിരുന്നില്ല
advertisement
4/6
വിവാഹം കഴിഞ്ഞയുടൻ തന്നെ കുഞ്ഞുങ്ങൾ വേണമെന്ന തീരുമാനത്തിലായിരുന്നു കാജോളും അജയ് ദേവ്ഗണും. ദമ്പതികളുടെ മൂത്ത മകളാണ് നിസ. പക്ഷേ, നിസയുടെ പിറവിക്കും മുൻപേ കാജോൾ രണ്ടുവട്ടം ഗർഭം അലസിയ സന്ദർഭത്തിലൂടെ കടന്നുപോയിട്ടുണ്ട്. 'ഹ്യൂമൻസ് ഓഫ് ബോംബെക്ക്' നൽകിയ ഒരഭിമുഖത്തിൽ അവർ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. കാജോൾ- അജയ് വിവാഹശേഷം പുറത്തിറങ്ങിയ സിനിമയായിരുന്നു കരൺ ജോഹറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'കഭി ഖുശി കഭി ഗം'. അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, ഷാരൂഖ് ഖാൻ, ഋതിക് റോഷൻ, കാജോൾ, കരീന കപൂർ എന്നിങ്ങനെ ബോളിവുഡിലെ പ്രധാനതാരങ്ങൾ സിനിമയിൽ വേഷമിട്ടു
advertisement
5/6
ബോക്സ് ഓഫീസിൽ 136 കോടി രൂപ നേടിയ 'കഭി ഖുശി കഭി ഗം', ബോളിവുഡിൽ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു. എന്നിരുന്നാലും, അതിലെ നായികയായ കാജോളിന് ജീവിതത്തിലെ കയ്പ്പേറിയ ഒരനുഭവം നേരിടേണ്ടി വന്നതും, ഈ സിനിമയുടെ ഷൂട്ടിംഗ് വേളയിലായിരുന്നു. 'കഭി ഖുശി കഭി ഗം' സെറ്റിലായിരുന്ന സമയത്താണ് കാജോൾ ആദ്യമായി ഗർഭിണിയാവുന്നതും ഗർഭം അലസിയതും. "ആ ദിവസം ഞാൻ ആശുപത്രിയിലായിരുന്നു. സിനിമ നല്ല നിലയിൽ വന്നു. പക്ഷേ എനിക്കതു സന്തോഷകരമായ സമയമായിരുന്നില്ല. അതിനു ശേഷം ഒരിക്കൽക്കൂടി എനിക്ക് ഗർഭം അലസി. എന്നിരുന്നാലും ഞങ്ങളുടെ ജീവിതത്തിലേക്ക് നിസയും യുഗും വന്നുചേർന്നു," കാജോൾ ഓർത്തു
advertisement
6/6
പ്രണയത്തിലാകുമ്പോൾ, ബോളിവുഡിലെ അറിയപ്പെടുന്ന നടിയായിരുന്നു കാജോൾ. അജയ് ദേവ്ഗണാകട്ടെ വളർന്നു വരുന്ന നടനും. കാജോളിന്റെ പിതാവ് പോലും ഇങ്ങനെയൊരു വിവാഹബന്ധം എന്ന് കേട്ടപ്പോൾ ഒരാഴ്ചക്കാലം മകളോട് മിണ്ടാതെയിരുന്നു എന്ന് അവർ പറഞ്ഞിട്ടുണ്ട്. കൂട്ടുകാരും, വീട്ടുകാരും, മാധ്യമലോകവും പോലും വിധിയെഴുതിയെങ്കിലും, രണ്ടു മക്കൾക്കൊപ്പം കാജോളും അജയ് ദേവ്ഗണും ബോളിവുഡിലെ മികച്ച പങ്കാളികളായി അവരുടെ ജീവിതവുമായി മുന്നേറുകയാണ്
മലയാളം വാർത്തകൾ/Photogallery/Film/
സിനിമ 136 കോടി നേടി സൂപ്പർഹിറ്റ്; ചിത്രീകരണത്തിനിടെ പ്രധാന നായിക ഗർഭം അലസി ആശുപത്രിയിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories