മഹാകുംഭ മേളയിൽ പങ്കെടുത്ത് ഗംഗയിൽ പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യയും കുടുംബവും
- Published by:Sneha Reghu
- news18-malayalam
Last Updated:
ഹിന്ദുസമൂഹത്തിലെ ഏറ്റവും വലുതും പവിത്രവുമായ ഒത്തുചേരലുകളില് ഒന്നാണ് മഹാ കുംഭമേള
advertisement
1/6

പുണ്യം തേടി മഹാകുംഭമേളയിലെത്തി നടൻ ജയസൂര്യ (Jaya Surya). കുടംബത്തോടൊപ്പമാണ് ജയസൂര്യ കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
advertisement
2/6
ജയസൂര്യ ഗംഗയിൽ പുണ്യ സ്നാനം ചെയ്യുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയിൽ എത്തിയിരുന്നു.
advertisement
3/6
നിരവധി താരങ്ങളാണ് കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്നത്.
advertisement
4/6
ഹിന്ദുസമൂഹത്തിലെ ഏറ്റവും വലുതും പവിത്രവുമായ ഒത്തുചേരലുകളില്‍ ഒന്നാണ് മഹാ കുംഭമേള. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. 2025 ജനുവരി 13-ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26 നാണ് അവസാനിക്കുന്നത്.
advertisement
5/6
ഭക്തര്‍ക്ക് പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായി മഹാ കുംഭമേള കണക്കാക്കപ്പെടുന്നു.
advertisement
6/6
ഹരിദ്വാര്‍, ഉജ്ജ്വയിന്‍, നാസിക്, പ്രയാഗ് രാജ് എന്നീ നാല് പുണ്യനഗരങ്ങളിലാണ് കുംഭമേള ആഘോഷിക്കുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ത്രിവേണി സംഗമത്തിലാണ് മഹാ കുംഭമേള നടക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
മഹാകുംഭ മേളയിൽ പങ്കെടുത്ത് ഗംഗയിൽ പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യയും കുടുംബവും