TRENDING:

'ദുൽഖറും ഫഹദും ഒക്കെ കൈകാര്യം ചെയ്യുന്നത് കണ്ട് ഞെട്ടിയിട്ടുണ്ട്; പതുക്കെ എനിക്കും ട്രൈ ചെയ്യണം';കുഞ്ചാക്കോ ബോബൻ

Last Updated:
കാശിന് വേണ്ടിയിട്ട് പടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും. സിനിമ നന്നാകുകയാണെങ്കിൽ അതെല്ലാം പുറകെ വരുമെന്നും താരം പറഞ്ഞു
advertisement
1/9
'ദുൽഖറും ഫഹദും ഒക്കെ കൈകാര്യം ചെയ്യുന്നത് കണ്ട് ഞെട്ടിയിട്ടുണ്ട്; പതുക്കെ എനിക്കും    ട്രൈ ചെയ്യണം';കുഞ്ചാക്കോ ബോബൻ
മലയാളി മനസ്സിൽ അന്നും ഇന്നും എന്നും ചോക്ലേറ്റ് ഹീറോ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമെ ഉണ്ടാകും. അത് കുഞ്ചാക്കോ ബോബൻ തന്നെയാണ്. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ സിനിമ പ്രേമികള്‍ക്ക് നല്‍കാൻ താരം ശ്രമിക്കാറുണ്ട്.
advertisement
2/9
ഇപ്പോഴിതാ അവസാനമായി മരണമാസ് റോളിൽ താരം എത്തുന്ന 'ചാവേർ' എന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
advertisement
3/9
രാഷ്ട്രീയവും പകയും സൗഹൃദവും പ്രമേയ പരിസരമാക്കിയുള്ള 'ചാവേർ' എന്ന ചിത്രത്തിൽ ഇതാദ്യമായാണ് കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നത്.
advertisement
4/9
എന്നാൽ മറ്റ് ഭാഷകളിൽ താരത്തിൻരെ സാനിധ്യം കാണാറില്ല. മറ്റ് ഭാഷകളിൽ നിന്ന് അവസരം വന്നിട്ടും വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് താരം തുറന്ന് പറഞ്ഞു. ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം കുഞ്ചാക്കോ തുറന്നപറയുന്നത്.
advertisement
5/9
അത്തരത്തിലുള്ള ഓഫ‍റുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും അതിന് പ്രധാനപ്പെട്ട കാരണം, മലയാളത്തിൽ അത്രയധികം എക്സൈറ്റിം​ഗ് ആയിട്ടുള്ള, സ്വപ്നം കണ്ടിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും കിട്ടുന്നുണ്ട് എന്നുള്ളതാണെന്നും താരം തുറന്ന് പറഞ്ഞു.
advertisement
6/9
ഒടിടി വന്നതിന് ശേഷം മലയാള സിനിമയ്ക്ക് ക്വാളിറ്റിയുള്ള ഒരു വെറൈറ്റി ഉണ്ടായിട്ടുണ്ടെന്നും അത്രത്തോളം മറ്റ് ഭാഷകൾക്ക് അവകാശപ്പെടാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാണെന്നും താരം തുറന്ന് പറഞ്ഞു.
advertisement
7/9
മറ്റ് ഭാഷകളില്‍ നിന്ന് എക്സൈറ്റഡ് ആയിട്ടുള്ള കഥകൾ വരുകയാണെങ്കിൽ അതിനോട് നീതിപുലർത്താൻ സാധിക്കുക ആണെങ്കിൽ ഉറപ്പായും ചെയ്യുമെന്നും താരം വ്യക്തമാക്കി.
advertisement
8/9
ദുൽഖറും ഫഹദും ഒക്കെ മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. പതുക്കെ പതുക്കെ അതെന്തായാലും ട്രൈ ചെയ്യണം.
advertisement
9/9
കാശിന് വേണ്ടിയിട്ട് നമ്മൾ പടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. സിനിമ നന്നാകുകയാണെങ്കിൽ അതെല്ലാം പുറകെ വരുമെന്നും താരം പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
'ദുൽഖറും ഫഹദും ഒക്കെ കൈകാര്യം ചെയ്യുന്നത് കണ്ട് ഞെട്ടിയിട്ടുണ്ട്; പതുക്കെ എനിക്കും ട്രൈ ചെയ്യണം';കുഞ്ചാക്കോ ബോബൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories