TRENDING:

Mahalakshmi | ജീവിതം മനോഹരം; പുരുഷാ, ഇതിനു കാരണം നീ; പോസ്റ്റുമായി നടി മഹാലക്ഷ്മി

Last Updated:
വിവാഹശേഷം ചിത്രങ്ങളുമായി നടി മഹാലക്ഷ്മി. ഭർത്താവിനെക്കുറിച്ചും, അദ്ദേഹത്തോടുള്ള പ്രണയം നിറഞ്ഞതുമായ പോസ്റ്റുകൾ
advertisement
1/8
Mahalakshmi | ജീവിതം മനോഹരം; പുരുഷാ, ഇതിനു കാരണം നീ; പോസ്റ്റുമായി നടി മഹാലക്ഷ്മി
32കാരിയായ സീരിയൽ അഭിനേത്രി മഹാലക്ഷ്മിയുടെയും 52 കാരനായ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരന്റേയും വിവാഹം പലരെയും അതിശയിപ്പിച്ചിരുന്നു. മലയാള സീരിയൽ പ്രേക്ഷകർക്കും മഹാലക്ഷ്മിയെ പരിചയമുണ്ട്. വിവാഹം കഴിഞ്ഞ വിശേഷങ്ങളുമായി താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ചെയ്ത ഇവർക്ക് നേരെ സൈബർ ആക്രമണവും തെല്ലും കുറവായിരുന്നില്ല
advertisement
2/8
എന്നാൽ തന്റെ ഭർത്താവിനെ അകമഴിഞ്ഞ് സ്നേഹിക്കുന്നു എന്നതിന് തെളിവാണ് മഹാലക്ഷ്മി വിവാഹ ശേഷം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ. 'ജീവിതം മനോഹരം; പുരുഷാ, ഇതിനു കാരണം നീ' എന്നാണ് ഒരു റിസോർട്ടിൽ നിന്നുമുള്ള ചിത്രത്തിന് മഹാലക്ഷ്മി ക്യാപ്‌ഷനേകിയത്. തന്റെ വിവാഹത്തെക്കുറിച്ചും നടിക്ക് പറയാനുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/8
'സ്നേഹം എല്ലാം തികഞ്ഞതായിരിക്കണമെന്നില്ല. അത് സത്യമായാൽ മതി...' എന്ന് മഹാലക്ഷ്മി ഒരു ചിത്രത്തിൽ കുറിച്ചു. ഭർത്താവിനെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹത്തെക്കുറിച്ചും മഹാലക്ഷ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്
advertisement
4/8
'താങ്കൾ എന്റെ ഹൃദയം കവർന്നു, പക്ഷേ ഞാൻ താങ്കളെ അത് സൂക്ഷിക്കാൻ അനുവദിക്കും...' മഹാലക്ഷ്മി എഴുതി
advertisement
5/8
'താങ്കളെ എന്റെ ജീവിതത്തിൽ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്... ഊഷ്മളമായ സ്നേഹത്താൽ താങ്കൾ എന്റെ ജീവിതം പൂരിതമാക്കുന്നു.. ലവ് യു, അമ്മു,' മറ്റൊരു ചിത്രത്തിന്റെ ക്യാപ്‌ഷൻ ഇങ്ങനെ
advertisement
6/8
'പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, യഥാര്‍ത്ഥത്തില്‍ ഇരുവരും വിവാഹിതരായോ, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്‌സുമാകും'... എന്നൊക്കെയായിരുന്നു ഇവരുടെ വിവാഹ ചത്രങ്ങൾക്കു നേരെയുള്ള സൈബർ ആക്രമണം
advertisement
7/8
രവീന്ദറിനെതിരെ ബോഡി ഷെയ്മിങ്ങും തകൃതിയായി നടന്നു. തിരുപ്പതിയിൽ വച്ച് സെപ്റ്റംബർ ഒന്നിനായിരുന്നു വിവാഹം
advertisement
8/8
വിവാഹ ശേഷം മഹാലക്ഷ്മിയും ഭർത്താവും
മലയാളം വാർത്തകൾ/Photogallery/Buzz/
Mahalakshmi | ജീവിതം മനോഹരം; പുരുഷാ, ഇതിനു കാരണം നീ; പോസ്റ്റുമായി നടി മഹാലക്ഷ്മി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories