TRENDING:

Narain | നരെയ്‌ന്റെ പൊന്നോമന മകന് പേരിട്ടു; കാതിൽ പേരുചൊല്ലി താരം

Last Updated:
വളരെ ക്രിയേറ്റീവ് ആയ പേരാണ് മകനായി നരെയ്ൻ തിരഞ്ഞെടുത്തത്. മൂത്ത മകളുടെ പേര് തന്മയ എന്നാണ്
advertisement
1/6
നരെയ്‌ന്റെ പൊന്നോമന മകന് പേരിട്ടു; കാതിൽ പേരുചൊല്ലി താരം
നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടൻ നരെയ്‌നും (Actor Narain) ഭാര്യ മഞ്ജുവിനും പിറന്ന രണ്ടാമത്തെ കൺമണിയുടെ പേരിടീൽ ചടങ്ങ് നടന്നു. മകനെ കയ്യിലെടുത്തു പേര് ചൊല്ലുന്ന ചിത്രം നരെയ്ൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. മൂത്ത മകൾ തന്മയ പിറന്ന് വർഷങ്ങൾ പിന്നിട്ട ശേഷമാണ് കുടുംബത്തിൽ രണ്ടാമതൊരാൾ ജനിച്ചത്
advertisement
2/6
ചേച്ചിയമ്മയായി തന്മയയും ഉണ്ട്. കുഞ്ഞനുജനെ കയ്യിലെടുത്തു കൊണ്ട് അച്ഛനും അമ്മയ്ക്കുമൊപ്പം തന്മയ നിൽക്കുന്ന കുടുംബ ചിത്രവുമുണ്ട്. വളരെ ക്രിയേറ്റീവ് ആയ പേരാണ് മകനായി നരെയ്ൻ നൽകിയത് (തുടർന്ന് വായിക്കുക)
advertisement
3/6
ഓംകാർ നരെയ്ൻ എന്നാണ് കുഞ്ഞുവാവയുടെ പേര്. സുനിൽ എന്നാണ് നരെയ്‌ന്റെ യഥാർത്ഥ പേര്. സിനിമയ്ക്കായി നരെയ്ൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 'അച്ചുവിന്റെ അമ്മ', 'ക്ലാസ്സ്മേറ്റ്സ്' തുടങ്ങിയ സിനിമകളാണ് നരെയ്‌നെ പ്രശസ്തനാക്കിയത്
advertisement
4/6
അൾട്രാ സൗണ്ട് സ്കാനിങ്ങിന്റെ ചിത്രം മൊബൈൽ ഫോണിൽ പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ഇനിയൊരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന് ദമ്പതികൾ ആരാധകരെ അറിയിച്ചത്
advertisement
5/6
അടുത്തിടെ 'അദൃശ്യം' എന്ന ബഹുഭാഷാ ചിത്രത്തിലെ പ്രധാന നായകന്മാരിൽ ഒരാളായിരുന്നു നരെയ്ൻ. തമിഴിൽ 'കൈതി'യിലെ താരത്തിന്റെ വേഷം ഏറെ പ്രശംസ നേടുകയും ചെയ്തു. ഇൻസ്‌പെക്ടർ ബിജോയ് എന്നായിരുന്നു നരെയ്‌ന്റെ കഥാപാത്രത്തിന് പേര്
advertisement
6/6
നരെയ്ൻ, മഞ്ജു ഹരിദാസ് ദമ്പതിമാരുടേത് പ്രണയവിവാഹമായിരുന്നു. അവതാരകയായിരുന്ന മഞ്ജുവിനെ 2007ലാണ് നരെയ്ൻ വിവാഹം ചെയ്തത്
മലയാളം വാർത്തകൾ/Photogallery/Buzz/
Narain | നരെയ്‌ന്റെ പൊന്നോമന മകന് പേരിട്ടു; കാതിൽ പേരുചൊല്ലി താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories