സിനിമയിലെത്തും മുമ്പേ ആർ. മാധവൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് ബോളിവുഡ് നടിയെ
- Published by:Rajesh V
- news18-malayalam
Last Updated:
നെറ്റ്ഫ്ലിക്സ് സീരിസായ ‘ദ റെയിൽവെ മാനിന്റെ’ പ്രെമോഷനെത്തിയപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്
advertisement
1/6

സിനിമയിലെത്തും മുമ്പ് തനിക്ക് ബോളിവുഡ‍് നടി ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നടൻ ആർ മാധവൻ. നെറ്റ്ഫ്ലിക്സ് സീരിസായ ‘ദ റെയിൽവെ മാനിന്റെ’ പ്രെമോഷനെത്തിയപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
2/6
1988 ൽ പുറത്തിറങ്ങിയ ‘ഖയാമത്ത് സെ ഖയാമത്ത് തക്ക്’ എന്ന സിനിമ കണ്ടതിന് ശേഷമാണ് ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം വന്നതെന്നും മാധവൻ അഭിമുഖത്തിൽ പറഞ്ഞു.
advertisement
3/6
‘എനിക്കൊരു കുറ്റസമ്മതം നടത്താനുണ്ട്. ഖയാമത്ത് സെ ഖയാമത്ത് തക്ക് എന്ന് സിനിമ കണ്ട് ശേഷം ഞാൻ എന്റെ അമ്മയോട് പറഞ്ഞു, എനിക്ക് ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന്. ജൂഹി ചൗളയെ വിവാഹം കഴിക്കുക എന്ന ഒരു ലക്ഷ്യം മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്’- മാധവൻ പറഞ്ഞു.
advertisement
4/6
ഇരുവരും ഒന്നിച്ചെത്തിയ അഭിമുഖത്തിലാണ് മാധവൻ ഇക്കാര്യം വ്യക്തമാക്കിയത്. ദ റെയിൽവെ മാനിൽ തന്റെ ഭാഗം ചിത്രീകരിച്ചതിന് ശേഷമാണ് ജൂഹിയുടെ ഭാഗം ചിത്രീകരിച്ചതെന്നും അതിനാൽ ഒരുമിച്ച് അഭിനയിക്കാനായില്ലെന്നും മാധവൻ അഭിമുഖത്തിൽ പറഞ്ഞു.
advertisement
5/6
മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ ആമിർഖാൻ ചിത്രം ഖയാമത്ത് സെ ഖയാമത്ത് തക് എന്ന സിനിമ അന്ന് ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ്. സിനിമയിലെ അഭിനയത്തിന് ജൂഹി ചൗളയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു. ഇതുൾപ്പെടെ എട്ട് അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്.
advertisement
6/6
2005ൽ മുംബൈയിലെ പ്രളയകാലത്താണ് മകൻ ജനിക്കുന്നതെന്നും മാധവൻ അഭിമുഖത്തിൽ പറഞ്ഞു. നിറഗർഭിണിയായ ഭാര്യ സഞ്ചരിച്ചിരുന്ന കാർ റോഡിൽ പ്രളയത്തിൽ കുടങ്ങി. അന്ന് അവിടെയുണ്ടായിരുന്ന ജനങ്ങളാണ് ഭാര്യയെ രക്ഷപ്പെടുത്തിയതെന്നും മാധവൻ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
സിനിമയിലെത്തും മുമ്പേ ആർ. മാധവൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് ബോളിവുഡ് നടിയെ