TRENDING:

Vinayakan| 'ജയിലറിലെ പ്രതിഫലം 35 ലക്ഷമൊന്നുമല്ല; അതൊക്കെ നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നത്': വിനായകൻ

Last Updated:
''പ്രതിഫലത്തെ കുറിച്ച് പ്രചരിക്കുന്നതൊക്കെ നുണയാണ്. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ''
advertisement
1/6
'ജയിലറിലെ പ്രതിഫലം 35 ലക്ഷമൊന്നുമല്ല; അതൊക്കെ നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നത്': വിനായകൻ
ജയിലർ എന്ന തമിഴ് ചിത്രത്തില്‍ സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ പ്രതിനായകായി എത്തിയത് മലയാളി താരം വിനായകനായിരുന്നു. വർമൻ എന്ന കഥാപാത്രം, തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ജയിലറിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിനായകൻ.
advertisement
2/6
35 ലക്ഷമാണ് പ്രതിഫലമെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ വിനായകൻ, അതൊക്കെ നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നതാണെന്നും അതിനൊക്കെ എത്രയോ ഇരട്ടിയാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്നും അഭിമുഖത്തിൽ പറഞ്ഞു. ജയിലറിന്റെ സെറ്റിൽ തന്നെ പൊന്നുപോലെയാണ് നോക്കിയതെന്നും അദ്ദേഹം പറയുന്നു.
advertisement
3/6
സാർക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ മനസ്സുതുറന്നത്. തന്റെ പ്രതിഫലത്തെ കുറിച്ച് പ്രചരിക്കുന്നതൊക്കെ നുണയാണ്. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ചോദിച്ച പ്രതിഫലമാണ് അവർ തന്നത്. സെറ്റിൽ പൊന്നുപോലെ നോക്കി. ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ ലഭിച്ചെന്നും തനിക്ക് അത്രയൊക്കെ മതിയെന്നും വിനായകൻ പറയുന്നു.
advertisement
4/6
ജയിലറിലെ വർമനെ കുറിച്ച് വിനായകന്റെ വാക്കുകളിങ്ങനെ- '' ജയിലറിനെ സംബന്ധിച്ചിടത്തോളം ഒരു വർഷമാണ് വർമൻ എന്ന കഥാപാത്രത്തെ ഹോൾഡ് ചെയ്തുവെച്ചത്. ഷൂട്ടില്ലെങ്കിൽ ആ കഥാപാത്രത്തേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. പൊട്ടിത്തകർന്നുപോയി ഒരു കൊല്ലം. ഇത്രയും സ്ട്രെച്ച് ചെയ്ത് വേറൊരു കഥാപാത്രവും ചെയ്തിട്ടില്ല''.
advertisement
5/6
രാഷ്ട്രീയം ഇഷ്ടമാണെങ്കിലും സംഘടനാ രാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല താനെന്നും വിനായകൻ അഭിമുഖത്തിൽ പറയുന്നു. ''ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നുവെന്ന് മാത്രം. എന്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ബന്ധുക്കളൊക്കെ പാർട്ടി അംഗങ്ങളാണ്. എനിക്ക് അംഗത്വമില്ല. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു സോഷ്യലിസ്റ്റ് ആണ്''.
advertisement
6/6
പറയാനുള്ളതൊക്കെ സമൂഹ മാധ്യമത്തിലൂടെ പറയാറുണ്ടെന്നും അത് എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞാൽ അത് മാറ്റാറുണ്ടെന്നും വിനായകൻ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Vinayakan| 'ജയിലറിലെ പ്രതിഫലം 35 ലക്ഷമൊന്നുമല്ല; അതൊക്കെ നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നത്': വിനായകൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories