മലയാളത്തിൽ രാമനാഥൻ ആയില്ലെങ്കിലും രണ്ട് ഭാഷകളിൽ നാഗവല്ലിക്ക് പ്രിയങ്കരന്റെ റോൾ; 55ന്റെ 'ചെറുപ്പത്തിൽ വിനീത്
- Published by:Sarika N
- news18-malayalam
Last Updated:
രണ്ടാമത്തെ സിനിമയില്‍ നായകന്‍. അവിടുന്നിങ്ങോട്ട് നര്‍ത്തകനായും നായകനായും സഹനടനായും വില്ലനായും വിനീത് ജനഹൃദയം കീഴടക്കി.
advertisement
1/5

പൊടിമീശക്കാരനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രിയ താരം , പിന്നീട് ഏവരെയും അസൂയപ്പെടുത്തുന്ന നിലയിലുള്ള വളർച്ച ഇന്ന് 55ന്റെ നിറവിലാണ് മലയാളികളുടെ പ്രിയ താരം വിനീത്.1985ല്‍ ഐവിശശി സാറിന്റെ 'ഇടനിലങ്ങള്‍ ' എന്ന ചിത്രത്തിലൂടെ സിനിമയില്‍ പ്രവേശിച്ച വിനീത്,' നഖക്ഷതങ്ങള്‍ ' എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കഥയായ ഇടനാഴിയില്‍ ഒരു കാലൊച്ച, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഒരു മുത്തശ്ശി കഥ' എന്നിവയില്‍ അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
advertisement
2/5
രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി, ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി, ക്ലാസിക്കല്‍ നര്‍ത്തകന്‍, വോയ്സ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനാണ് തലശ്ശേരിക്കാരന്‍ വിനീത് രാധാകൃഷ്ണന്‍.
advertisement
3/5
മലയാളത്തിലെ ക്ലാസിക് ഹിറ്റായ മണിച്ചിത്രത്താഴിലെ മറ്റ് അന്യഭാഷ പതിപ്പുകളിൽ രാമനാഥന്റെ വേഷം കൈകാര്യം ചെയ്തത് വിനീത് ആയിരുന്നു. താരത്തിന് മികച്ച ഒരു തിരിച്ച് വരവ് ഒരുക്കിയ ചിത്രങ്ങൾ കൂടിയാണ് ഇവ.
advertisement
4/5
രണ്ടാമത്തെ സിനിമയില്‍ നായകന്‍. അവിടുന്നിങ്ങോട്ട് നര്‍ത്തകനായും നായകനായും സഹനടനായും വില്ലനായും വിനീത് ജനഹൃദയം കീഴടക്കി.ഭരതന്‍ സംവിധാനം തകരയുടെ തമിഴ് റീമേക്കായ 'ആവാരംപൂ'വിന് പിന്നാലെ വിനീതിനെ ഹരിഹരന്‍ 'സര്‍ഗം' എന്ന ചിത്രം. പിന്നെ കാബൂളിവാല,മാനത്തെ വെള്ളിത്തേര് തുടങ്ങിയ എണ്ണം പറഞ്ഞ നൂറോളം മലയാളം സിനിമകള്‍.
advertisement
5/5
പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫറിലെ വിവേക് ഒബ്റോയിയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതിന് 2020-ലെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിട്ടുണ്ട് താരം. മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ തമിഴ് താരം അര്‍ജുന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ഡബ്ബ് ചെയ്തതിനും അവാര്‍ഡ് നേടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
മലയാളത്തിൽ രാമനാഥൻ ആയില്ലെങ്കിലും രണ്ട് ഭാഷകളിൽ നാഗവല്ലിക്ക് പ്രിയങ്കരന്റെ റോൾ; 55ന്റെ 'ചെറുപ്പത്തിൽ വിനീത്