Vineeth | കാലംപോയ പോക്കേ! 25 വർഷം മുൻപുള്ള നായികയെ കണ്ടുമുട്ടിയ നിമിഷവുമായി നടൻ വിനീത്
- Published by:meera_57
- news18-malayalam
Last Updated:
കാലത്തെ അതിജീവിച്ച ഗാനങ്ങളുള്ള സിനിമയിലെ നായികയെ പ്രേക്ഷകർ ഓർക്കുന്നുണ്ടാകും
advertisement
1/6

എണ്ണംപറഞ്ഞ അന്യഭാഷാ നായികമാർ വന്നുപോകുന്ന മേഖലയാണ് മലയാള സിനിമ. വർഷങ്ങളായി ആ പതിവ് മുടങ്ങാതെ നടന്നു പോരുന്നുണ്ട്. 25 വർഷങ്ങൾക്ക് മുൻപ് തന്റെ കൂടെ അഭിനയിച്ച നായികയെ കണ്ടുമുട്ടിയിരിക്കുകയാണ് നടനും നർത്തകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ വിനീത് (Vineeth). ഒരുകാലത്തെ ഹിറ്റ് പരസ്യ ചിത്രങ്ങളിലെ മുഖമായിരുന്ന ഈ സുന്ദരി മലയാള സിനിമയിൽ ആകെ ഒരു ചിത്രത്തിൽ മാത്രമേ നായികയായി വേഷമിട്ടിരുന്നുള്ളൂ. വിനീതിന്റെ നായികയായിരുന്നോ എന്ന് ചോദിച്ചാൽ അതേ എന്നും അല്ലെന്നും പറയാൻ സാധിക്കും
advertisement
2/6
പ്രീതി ഝാൻഗിയാനി എന്നതിനേക്കാൾ നിമാ സാൻഡൽ ഗേൾ എന്ന് പറഞ്ഞാൽ ഒരുപാട് പേർക്ക് മനസിലാകും. സിനിമയെക്കാളേറെ പ്രീതിയുടെ മുഖം പലർക്കും മനസ്സിൽ പതിഞ്ഞത് നറുമണം പകരുന്ന സോപ്പിന്റെ പരസ്യത്തിലൂടെയാണ്. ആകെ ഒരു തെലുങ്ക് സിനിമയിൽ മുഖം കാണിച്ച ശേഷം മാത്രമാണ് പ്രീതി മലയാള സിനിമയിൽ പ്രവേശിക്കുന്നത്. മലയാളിത്തം തീരെയില്ല എന്ന ആക്ഷേപവും ഈ നായിക അക്കാലങ്ങളിൽ കേട്ടിരുന്നു. അതുപോലെ അന്യഭാഷയോടുള്ള വഴക്കമില്ലായ്മയും (തുടർന്ന് വായിക്കുക)
advertisement
3/6
മുംബൈ സ്വദേശിനിയായ മോഡൽ അങ്ങനെ മലയാളത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി മഴവില്ല് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്. ഇന്നത്തെ തലമുറയ്ക്ക് ഈ സിനിമയെക്കാളേറെ പരിചയം ഇതിലെ ഗാനങ്ങളാണ്. 'ശിവദം ശിവ നാമം...', 'പൊന്നോല തുമ്പീ...', 'രാവിൻ നിലക്കായൽ...' തുടങ്ങിയ ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ് മഴവില്ല്. ഇതിൽ 'ശിവദം ശിവ നാമം...' എന്ന ഗാനരംഗത്തിൽ വിനീതും പ്രീതിയും കൂടെയുള്ള കോമ്പിനേഷൻ സീനുകൾ കാണാം. കുഞ്ചാക്കോ ബോബനും തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്ന ഗാനരംഗമാണിത്
advertisement
4/6
മോഡലും നടിയുമായി ഏറെക്കാലം നിറഞ്ഞു നിന്നിരുന്നു എങ്കിലും, ഇന്ന് പ്രീതിയുടെ പ്രൊഫൈൽ പരിശോധിച്ചാൽ അതിൽ പഞ്ചഗുസ്തിയുമായി താരത്തിന് ഏറെ അടുപ്പമുള്ളതായി മനസിലാക്കാം. പീപ്പിൾസ് ആംറെസ്ലിങ് ഫെഡറേഷൻ ഇന്ത്യയുടെ പ്രസിഡന്റ്, ഏഷ്യൻ ആംറെസ്ലിങ് ഫെഡറേഷൻ വൈസ്-പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സജീവമാണ് പ്രീതി. ഇതിനു പുറമേ, ഈ മേഖലയുമായി ബന്ധമുള്ള ഒരു സ്ഥാപനത്തിന്റെ നടത്തിപ്പുകാരി കൂടിയാണ് പ്രീതി. 2017ന് ശേഷം പ്രീതി സിനിമകളിൽ മുഖം കാണിച്ചിട്ടില്ല. വിവാഹശേഷം അഭിനയം അവസാനിപ്പിച്ച താരവുമല്ല
advertisement
5/6
'വിത്ത് ലവ് തുമാരാ' എന്ന സിനിമയുടെ സെറ്റിൽ പരിചയപ്പെട്ട പർവിൻ ദബാസ് ആണ് പ്രീതിയുടെ ഭർത്താവ്. 2006ൽ ഇരുവരും കണ്ടുമുട്ടി. 2008 മാർച്ച് 23ന് ഇവർ വിവാഹിതരായി. 2011ൽ മൂത്തമകൻ ജയ്‌വീറും, 2016ൽ രണ്ടാമത്തെ മകൻ ദേവും പിറന്നു. കുടുംബത്തോടൊപ്പം ബാന്ദ്രയിലാണ് പ്രീതിയുടെ താമസം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ ചേർന്നുവെങ്കിലും, പ്രീതി ബിരുദം നേടിയില്ല. ദുബായിൽ വച്ചാണ് പ്രീതിയെ വീണ്ടും കണ്ടുമുട്ടിയത് എന്ന് വിനീത് ഫോട്ടോകൾക്കൊപ്പം പോസ്റ്റ് ചെയ്ത ക്യാപ്‌ഷനിൽ കുറിച്ചിരിക്കുന്നു. 'മഴവില്ല്' കാലത്തെ ഓർമകളുടെ തിരതള്ളൽ ഉണ്ടായതിനെക്കുറിച്ചും വിനീത് കുറിച്ചു
advertisement
6/6
ദിനേശ് ബാബുവിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും വിനീതും പ്രീതിയും പ്രധാനവേഷങ്ങൾ ചെയ്ത സിനിമയാണ് 'മഴവില്ല്'. വീണ എന്നായിരുന്നു പ്രീതിയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് കൃഷ്ണനായി വിനീതും. ബോക്സ് ഓഫീസിൽ വിജയം കൊയ്തില്ല എങ്കിലും, ചിത്രത്തിലെ ഗാനങ്ങൾ കാലത്തെ അതിജീവിച്ച സൂപ്പർഹിറ്റുകളായി. 'അമൃതവർഷിണി' എന്ന പേരിൽ സംവിധായകൻ തന്നെ തെലുങ്കിൽ സംവിധാനം ചെയ്ത സിനിമയുടെ മലയാളം പതിപ്പായിരുന്നു മഴവില്ല്. കൂടുതലും വിദേശ പശ്ചാത്തലത്തിൽ നിർമിച്ച ചിത്രമായിരുന്നു 'മഴവില്ല്'
മലയാളം വാർത്തകൾ/Photogallery/Buzz/
Vineeth | കാലംപോയ പോക്കേ! 25 വർഷം മുൻപുള്ള നായികയെ കണ്ടുമുട്ടിയ നിമിഷവുമായി നടൻ വിനീത്