Vishal| 47-ാം വയസിൽ നടൻ വിശാലിന് പ്രണയസാഫല്യം; വധു സായ് ധൻസിക; വിവാഹത്തീയതി പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായ് ധൻസിക
advertisement
1/5

തമിഴ് നടൻ വിശാൽ (vishal) വിവാഹിതനാവുന്നു. നടി സായ് ധൻസികയാണ് (sai dhanshika ) വിശാലിന്റെ വധു. സായി ധൻസിക തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. നടി കേന്ദ്ര കഥാപത്രമായി എത്തുന്ന പുതിയ ചിത്രമായ 'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമീപകാലത്തായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വിശാൽ. നടന്റെ വിവാഹകാര്യം പലപ്പോഴും ചർച്ചയാവാറുണ്ട്. കഴിഞ്ഞ മാസമാണ് വിശാൽ നായകനായി എത്തിയ ചിത്രം മദഗജരാജ ഷൂട്ട് ചെയ്ത് 12 വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്തത് . പ്രതീക്ഷിക്കാതെ തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
advertisement
2/5
ഇതിനിടെ നടന്റെ ആരോഗ്യപ്രശ്നങ്ങളും വാർത്തകളിൽ ഇടം പിടിച്ചു. മദഗജരാജയുടെ ഓഡിയോ ലോഞ്ചിന് 103 ഡിഗ്രി സെൽഷ്യസ് പനിയോടെ വിറയ്ക്കുന്ന കൈകളിൽ നടൻ മൈക്ക് പിടിച്ച് സംസാരിച്ചതും അടുത്തിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കവെ തലകറങ്ങി വീണതും വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ആരോഗ്യമെല്ലാം വീണ്ടെടുത്ത നടൻ തന്റെ ബാച്ചിലർ ലൈഫിനോട് ബൈ പറയുകയാണ്. 47-ാം വയസിലാണ് നടന്റെ വിവാഹമെന്നത് ശ്രദ്ധേയമാണ്.
advertisement
3/5
അടുത്തിടെ നടൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച സൂചിപ്പിച്ചിരുന്നു. എന്നാൽ വധുവിനെ കുറിച്ചുള്ള വിവരങ്ങൾ താരം പങ്കുവച്ചിരുന്നില്ല. സായ് ധൻസികയും നടനും തമ്മിൽ ഏറെ നാളായി സൗഹൃദത്തിൽ ആണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായ് ധൻസിക.
advertisement
4/5
ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യിൽ ഒരു നായികയായി ധൻഷിക മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും വിശാലിന്റെ കൂടെ നടി അഭിനയിച്ചിട്ടില്ല. ഈ വർഷം ഓഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
advertisement
5/5
പ്രശസ്ത നടിയും, സീനിയർ നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി വളരെ വർഷങ്ങൾ നീണ്ട പ്രണയത്തിലായിരുന്നു വിശാൽ. എന്നാൽ ചില കാരണങ്ങളാൽ ആ പ്രണയം വിവാഹത്തിൽ എത്തിയില്ല. പലപ്പോഴും വിവാഹ കാര്യങ്ങളിൽ നടൻ നൽകിയിരുന്ന മറുപടി നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ തന്റെ വിവാഹവും നടക്കൂ എന്നാണ് . കെട്ടിടത്തിന്റെ പണി അടുത്ത മാസത്തോടെ അവസാനിക്കുമെന്നാണ് സൂചന.
മലയാളം വാർത്തകൾ/Photogallery/Buzz/
Vishal| 47-ാം വയസിൽ നടൻ വിശാലിന് പ്രണയസാഫല്യം; വധു സായ് ധൻസിക; വിവാഹത്തീയതി പുറത്ത്