TRENDING:

'24 വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിയും ശക്തിയും കണ്ടുമുട്ടിയപ്പോൾ ', വൈറലായി മാധവൻ-ശാലിനി ചിത്രങ്ങൾ

Last Updated:
വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്
advertisement
1/5
'24 വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിയും ശക്തിയും കണ്ടുമുട്ടിയപ്പോൾ ', വൈറലായി മാധവൻ-ശാലിനി ചിത്രങ്ങൾ
സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയ ജോഡിയാണ്‌ ശാലിനിയും മാധവനും.ഇരുവരും ഒന്നിച്ച് അഭിനയിച്ച അലൈപായുതേ എന്ന ചിത്രമാണ് ഇവരെ പ്രേക്ഷകരുടെ പ്രിയജോഡികളാക്കി മാറ്റിയത്. കാര്‍ത്തി, ശക്തി എന്ന കേന്ദ്ര കഥാപാത്രങ്ങളെയാണ് താരങ്ങൾ സിനിമയിൽ അവതരിപ്പിച്ചത്.
advertisement
2/5
വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത് . ശാലിനി തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. അലൈപായുതേയിലെ ഹിറ്റ് ​ഗാനമായ എന്‍ട്രെന്‍ന്റും പുന്നഗൈ എന്ന പാട്ടിന്റെ ആദ്യ വരികള്‍ ചേര്‍ത്താണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
advertisement
3/5
ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. വർഷങ്ങൾക്ക് ശേഷം ഇരുവരെയും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിയും ശക്തിയും ഒന്നിച്ചുവെന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.
advertisement
4/5
2000ത്തില്‍ റിലീസായ മണിരത്‌നം ചിത്രമാണ് അലൈപായുതെ. യുവ ഡോക്ടറായ ശക്തി, യുവ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കാര്‍ത്തി എന്നിവരുടെ പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഈയടുത്ത കാലത്താണ് ശാലിനി സാമൂഹികമാധ്യമങ്ങളില്‍ സജീവമാവുന്നത്.
advertisement
5/5
ഈ പ്രണയജോഡിയെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയുമോ എന്നാണ് ആരാധകർക്ക് പ്രധാനമായും അറിയേണ്ടത് . വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ട് നിൽക്കുകയാണ് ശാലിനി.
മലയാളം വാർത്തകൾ/Photogallery/Buzz/
'24 വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിയും ശക്തിയും കണ്ടുമുട്ടിയപ്പോൾ ', വൈറലായി മാധവൻ-ശാലിനി ചിത്രങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories