TRENDING:

'നീയാണിതിന് തുടക്കമിട്ടത്, ഞങ്ങളെല്ലാവരും ആ പാത പിന്തുടരുകയാണ്': പേളിയോട് അമല പോൾ

Last Updated:
പേളിയുടെ സഹോദരി റേച്ചൽ മാണിയുടെയും അടുത്ത സുഹൃത്താണ് അമല പോൾ.
advertisement
1/6
'നീയാണിതിന് തുടക്കമിട്ടത്, ഞങ്ങളെല്ലാവരും ആ പാത പിന്തുടരുകയാണ്': പേളിയോട് അമല പോൾ
താൻ അമ്മയാവാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം നടി അമല പോൾ (Amala Paul) ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു. കുറച്ചു നാളുകൾക്ക് മുൻപാണ് അമലയും ഭർത്താവ് ജഗത് ദേശായിയും വിവാഹം ചെയ്തത്.
advertisement
2/6
ഇതിനു പിന്നാലെ താരത്തിന്റെ പോസ്റ്റിനു താഴെ ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്. കാജല്‍ അഗർവാൾ ഉൾപ്പെടെയുള്ള താരങ്ങളാണ് അമലയ്ക്ക് ആശംസയറിയിച്ച് രംഗത്ത് എത്തിയത്.
advertisement
3/6
എന്നാൽ ഇതിൽ പേളി മാണിയുടെ ആശംസ കമന്റാണ് വൈറൽ ആകുന്നത്. അമലയുടെ അടുത്ത സുഹൃത്താണ് പേളി മാണി. അമ്മയാവുകയെന്നത് നിങ്ങൾ തെരഞ്ഞെടുക്കുന്ന ഏറ്റവും മനോഹരമായ സമ്മാനങ്ങളിലൊന്നാണ്. നിങ്ങൾ രണ്ട് പേരും അത്ഭുതപ്പെടുത്തുന്ന മാതാപിതാക്കളായിരിക്കുമെന്ന് പേളി മാണി കുറിച്ചു.
advertisement
4/6
അമല പോൾ പങ്കുവെച്ചതിൽ ആദ്യ ഫോട്ടോ ഇഷ്‌ടപ്പെട്ടെന്നും ആ ഫോട്ടോ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നെന്നും പേളി മാണി കമൻന്റിൽ കുറിച്ചു. ഇതിനു പിന്നാലെ മറുപടിയുമായി അമല പോൾ എത്തിയിരുന്നു.
advertisement
5/6
നന്ദി, സേറ, നീയാണിതിന് തുടക്കമിട്ടത്. ഞങ്ങളെല്ലാവരും ആ പാത പിന്തുടരുകയാണെന്നും അമല പോൾ കുറിച്ചു. അമലയുടെ മറുപടി കണ്ട് ചില ആരാധകർ നീരസം പ്രകടിപ്പിച്ചു. സെലിബ്രിറ്റികളുടെ കമന്റിന് മാത്രമേ മറുപടി നൽകൂ എന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് മറുപടിയായി അമല ഇവർക്ക് സ്മൈലികൾ അയച്ചു.
advertisement
6/6
പേളിയുടെ സഹോദരി റേച്ചൽ മാണിയുടെയും അടുത്ത സുഹൃത്താണ് അമല പോൾ. അമലയുടെ വിവാഹത്തിന് റേച്ചൽ എത്തിയിരുന്നു. അടുത്തിടെ നടന്ന പേളിയുടെ ബേബി ഷവറിന് അമലയും ഭർത്താവും ഒരുമിച്ചെത്തിയിരുന്നു. പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പൂർണ ഗർഭിണിയാണ് പേളി.
മലയാളം വാർത്തകൾ/Photogallery/Buzz/
'നീയാണിതിന് തുടക്കമിട്ടത്, ഞങ്ങളെല്ലാവരും ആ പാത പിന്തുടരുകയാണ്': പേളിയോട് അമല പോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories