TRENDING:

Amritha Varshini: 'ഫോട്ടോ എടുക്കാൻ ലാലേട്ടൻ ഇങ്ങോട്ട് വന്നു...ആദ്യം ഷൂട്ട് ചെയ്തത് ബാത്ത്റൂം സീൻ'; തുടരുമിലെ പവിത്ര ഇവിടെയുണ്ട്!!

Last Updated:
മോഹൻലാലിൻ്റെ മുഖവുമായി സാമ്യമുള്ള ഒരു കുട്ടിയെ ആണ് പവിത്ര എന്ന കഥാപത്രത്തിനായി അണിയറപ്രവർത്തകർ തിരഞ്ഞത്
advertisement
1/5
'ഫോട്ടോ എടുക്കാൻ ലാലേട്ടൻ ഇങ്ങോട്ട് വന്നു...ആദ്യം ഷൂട്ട് ചെയ്തത് ബാത്ത്റൂം സീൻ'; തുടരുമിലെ പവിത്ര ഇവിടെയുണ്ട്!!
തുടരും ചിനിമ കണ്ടിറങ്ങിയവർ ആരും തന്നെ ചിത്രത്തിലെ പവിത്ര എന്ന കഥാപാത്രത്തെ മറക്കാൻ ഇടയില്ല. ചോറ്റാനിക്കര സ്വദേശിനിയായ അമൃത വർഷിണിയാണ് (Amritha Varshini) പവിത്രയെ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒൻപതാം ക്ലാസ് പൂർത്തിയാക്കി പത്താം ക്ലാസ്സിലേക്ക് പൊക്കാൻ കാത്തിരിക്കുകയാണ് ഈ കൊച്ചു സുന്ദരി.സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ കൂടിയായ അമൃത റീൽസ് വീഡിയോകളിലൂടെയും പ്രേക്ഷർക്ക് സുപരിചിതയാണ്. ഇപ്പോഴിതാ, റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ താൻ തുടരുമിൽ എത്തിയതിനെക്കുറിച്ചും ചിത്രീകരണ സമയത്തെ അനുഭവങ്ങളെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുയാണ് അമൃത.
advertisement
2/5
അമൃതയുടെ ആദ്യ സിനിമയാണ് തുടരും. "ബിനു പപ്പു ചേട്ടന്റെ സുഹൃത്താണ് തന്റെ മാമൻ. അവർ തമ്മിലുള്ള സംസാരത്തിനിടയിയിലാണ് സിനിമയിലേക്ക് ഒരു പെൺകുട്ടിയെ നോക്കുന്നെന്ന കാര്യം പറയുന്നത്. മാമൻ എന്റെ ഫോട്ടോ കൊടുത്തു. അവർ ഓഡീഷന് വിളിച്ചു. രണ്ട് സാഹചര്യം തന്നിട്ട് അഭിനയിക്കാൻ പറഞ്ഞു. അത് രണ്ടും ചെയ്ത് കാണിച്ചു. പക്ഷെ ഓഡീഷൻ കഴിഞ്ഞ ദിവസങ്ങൾ കഴിഞ്ഞിട്ടും വിളി ഒന്നും വന്നില്ല. അപ്പോൾ സെലക്ട് ആയില്ലെന്ന് കരുതി. പിന്നെ ഒരു മൂന്ന് ആഴ്ച കഴിഞ്ഞ് ഒരു ദിവസം കാൾ വന്നു. സെലക്ടായി എന്ന് അറിഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു. പിന്നെ ഞാനും ബ്രദറും കൂടി തുള്ളിച്ചാടുകയായിരുന്നു. "
advertisement
3/5
"ലാൽ സാറിന്റെ മുഖവുമായി സാമ്യമുള്ള ഒരു കുട്ടിയെ ആണ് അവർ തിരഞ്ഞിരുന്നത്. ആ മുഖവുമായി എനിക് ഛായയുണ്ടെന്ന് അണിയറപ്രവർത്തർക്ക് തോന്നിയത് തന്നെ എനിക്ക് ഒരു കോംപ്ലിമെന്റാണെന്ന് അമൃത പറയുന്നു. ലാലേട്ടനൊപ്പം ആദ്യം അഭിനയിച്ചത് ആ ബാത്ത്റൂം സീനിലായിരുന്നു. പിന്നെ ചെയ്തത് ബീറ്റ്റൂട്ട് കൊണ്ട് ലിപ്സ്റ്റിക്ക് ഇടുന്ന സീനും. ലാലേട്ടനൊപ്പം ആണ് തന്റെ ആദ്യ സിനിമ എന്നറിഞ്ഞപ്പോൾ ടെൻഷനും എക്സൈറ്റ്മെന്റും എല്ലാം ഉണ്ടായിരുന്നു. ശോഭന മാമിനൊപ്പം അഭിനയിച്ചപ്പോൾ ഞാൻ കാരണം ഒരുപാട് ടേക്ക് എടുക്കേണ്ടി വരുമോയെന്ന ടെൻഷൻ ഉണ്ടായിരുന്നു. തുടരുമിലെ എന്റെ ആദ്യ സീൻ ശോഭന മാമിനൊപ്പമായിരുന്നു. അത് എന്നെ കുറച്ച് വെള്ളം കുടിപ്പിച്ചു."
advertisement
4/5
"ലാലേട്ടനൊപ്പം ഫോട്ടോയെടുക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. ഞാൻ ഇതേ കുറിച്ച് ​അണിയറപ്രവർത്തകരോട് സംസാരിച്ചു. ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമൃത എവിടെയെന്നും ചോദിച്ച് ലാലേട്ടൻ വന്നു. അമൃത എവിടെ എനിക്ക് അമൃതയ്ക്കൊപ്പം ഫോട്ടോ എടുക്കണമെന്നാണ് ലാലേട്ടൻ പറഞ്ഞത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാൻ അതൊക്കെ അവിടെ വെച്ച് വേ​ഗം ഓടിചെന്നു. ഞാനും അമ്മയും സഹോദരനുമെല്ലാം ലാലേട്ടനൊപ്പം നിന്ന് ഫോട്ടോയെടുത്തു. ഒരിക്കൽ പോലും സെറ്റിൽ ശോഭന മാമിനേയും ലാലേട്ടനേയും ക്ഷീണിതരായി കണ്ടിട്ടില്ല. നൃത്തത്തെ കുറിച്ചും വായനയെ കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കുന്നത് കേൾക്കാറുണ്ട്". അമൃത പറഞ്ഞു.
advertisement
5/5
തുടരും സിനിമ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മോഹൻലാലും ശോഭനയും നീണ്ട ഇടവേളയ്ക്കുശേഷം ജോഡിയായി എത്തിയ ചിത്രമെന്ന പ്രത്യേകതയും തുടരുമിനുണ്ട്. പ്രേക്ഷകർ കാണാൻ കൊതിച്ച മോഹൻലാൽ തിരികെയെത്തി എന്നാണ് ചിത്രം കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത്. ചിത്രം കേരളത്തിൽ നിന്നും മാത്രം 100 കോടി കളക്ഷൻ പിന്നിട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Amritha Varshini: 'ഫോട്ടോ എടുക്കാൻ ലാലേട്ടൻ ഇങ്ങോട്ട് വന്നു...ആദ്യം ഷൂട്ട് ചെയ്തത് ബാത്ത്റൂം സീൻ'; തുടരുമിലെ പവിത്ര ഇവിടെയുണ്ട്!!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories