വിജയ്‌യോട് അന്ന് യെസ് പറയാതിരുന്നത് എന്തുകൊണ്ട്? ആദ്യ തമിഴ് സിനിമ അനുഭവം വെളിപ്പെടുത്തി അഞ്ജു അരവിന്ദ്
- Published by:Anuraj GR
- news18-malayalam
Last Updated:
പൂവേ ഉനക്കാഗ എന്ന ഈ സിനിമയിൽ നായികയായി എത്തിയത് സംഗീത ആണെങ്കിലും അഞ്ജുവിന്‍റെ കഥാപാത്രത്തെ വിജയുടെ കഥാപാത്രം പ്രണയിക്കുന്നുണ്ട്...
advertisement
1/6

സിനിമയിലും സീരിയലിലുമൊക്കെയായി ഇതിനോടകം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തുകഴിഞ്ഞ നടിയാണ് അഞ്ജു അരവിന്ദ്. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ ഭാഷകളിലും ബിഗ് സ്ക്രീനിൽ അഞ്ജു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ദോസ്ത്, അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്ക്കർ, കല്യാണപ്പിറ്റേന്ന് എന്നീ സിനിമകളിലെ അഞ്ജു അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
advertisement
2/6
തമിഴിൽ വിജയ്‌യുടെ നായികയായും രജനികാന്തിന്‍റെ സഹോദരിയായും അഞ്ജു വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ, ആദ്യ തമിഴ് സിനിമാ അഭിനയം വെളിപ്പെടുത്തി രംഗത്തുവരികയാണ് അഞ്ജു അരവിന്ദ്. വിജയ് നായകനായ പൂവേ ഉനക്കാഗ എന്ന ചിത്രത്തിലൂടെയാണ് അഞ്ജുവിന്‍റെ തമിഴ് അരങ്ങേറ്റം. ചിത്രത്തിൽ വിജയ്‌യുടെ നായികാപ്രാധാന്യമുള്ള വേഷത്തിലാണ് അഞ്ജു അഭിനയിച്ചത്. ബോക്സോഫീസിൽ വൻ വിജയം നേടിയ പൂവേ ഉനക്കാഗ വിജയ് എന്ന നടന്‍റെ കരിയറിലെ നിർണായക വഴിത്തിരിവായിരുന്നു.
advertisement
3/6
പാർവതി പരിണയം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് തമിഴിലേക്ക് അവസരം ലഭിക്കുന്നത്. അന്ന് ഗുരുവായൂരിലായിരുന്നു പാർവതി പരിണയത്തിന്‍റെ ഷൂട്ടിങ്ങ്. ഈ സമയം മറ്റൊരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് പൂവേ ഉനക്കാകെ എന്ന ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഗുരുവായൂരിലെത്തിയത്. അവിടെവെച്ച് അഞ്ജുവിന്‍റെ ഒരു ഫോട്ടോയുമെടുത്താണ് അവർ മടങ്ങിയത്.
advertisement
4/6
കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് പൂവേ ഉനക്കാഗയിൽ അഭിനയിക്കാനായി തെരഞ്ഞെടുത്തെന്ന വിവരം നിർമാതാവ് വിളിച്ചുപറയുന്നത്. തമിഴിൽ അഭിനയിക്കുന്നതിന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. ഈ സിനിമ ബോക്സോഫീസിൽ വൻ വിജയം നേടി. ഇതിനുശേഷം എപ്പോഴൊക്കെ തമിഴ്നാട്ടിലോ ചെന്നൈയിലോ പോയിട്ടുണ്ടോ, അപ്പോഴെല്ലാം, ആരാധകർ തന്നെ തിരിച്ചറിയുന്നുണ്ട്. ഈ അടുത്തുപോലും പൂവേ ഉനക്കാഗയിലെ നടിയെന്ന നിലയിൽ ആളുകൾ ഇങ്ങോട്ട് വന്ന് പരിചയപ്പെടുന്നതായും അഞ്ജു പറയുന്നു.
advertisement
5/6
ഈ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അഞ്ജു അവതരിപ്പിച്ചത്. അഞ്ജുവിന്‍റെ കഥാപാത്രത്തെ വിജയുടെ കഥാപാത്രം പ്രണയിക്കുന്നുണ്ട്. എന്നാൽ അതറിയാതെ അഞ്ജുവിന്‍റെ കഥാപാത്രം മറ്റൊരാളെ പ്രണയിക്കുന്നതാണ് സിനിമയുടെ കഥ. അതില്‍ ഞാൻ വിജയോട് യെസ് പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇന്നും ആളുകള്‍ ചോദിക്കാറുണ്ടെന്നും അഞ്ജു പറയുന്നു. അത് സിനിമയിലെ കഥയല്ലേയെന്ന് ആരാധകരോട് അഞ്ജു പറയാറുണ്ട്.
advertisement
6/6
ഇടയ്ക്ക് സിനിമയിൽനിന്ന് പൂർണമായി വിട്ടുനിന്ന അഞ്ജു സീരിയലുകളിൽ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സിനിമയിൽ ചെറിയ വേഷങ്ങളിൽ അഞ്ജു അഭിനയിക്കുന്നുണ്ട്. ഇതുവരെ ഒരാളോടും അവസരം ചോദിച്ച് പോയിട്ടില്ലെന്ന് അഞ്ജു പറയുന്നു. പക്ഷേ അത് ചെയ്യണം. അതാണ് താൻ അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ അപ്രോച്ച് ചെയ്യണ്ടത് എങ്ങനെയാണെന്ന് അറിയില്ല. അക്കാര്യത്തില്‍ താൻ ഇപ്പോഴും കുട്ടിയാണെന്നും ചിരിച്ചുകൊണ്ട് അഞ്ജു പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
വിജയ്‌യോട് അന്ന് യെസ് പറയാതിരുന്നത് എന്തുകൊണ്ട്? ആദ്യ തമിഴ് സിനിമ അനുഭവം വെളിപ്പെടുത്തി അഞ്ജു അരവിന്ദ്