'ഹാപ്പി ബർത്ത്ഡേ ഉണ്ണിച്ചേട്ടാ'; ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസകൾ നേർന്ന് അനുശ്രീ
- Published by:Vishnupriya S
- news18-malayalam
Last Updated:
അനുശ്രീയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഉണ്ണിമുകുന്ദന്‍. ഇരുവരെ പറ്റി പല തരത്തിലുള്ള ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്
advertisement
1/6

പ്രേക്ഷകരുടെ ഇഷ്ടതാരമായ നടൻ ഉണ്ണി മുകുന്ദന്റെ 37ാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ ഉണ്ണിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി അനുശ്രീ.
advertisement
2/6
'ഹാപ്പി ബർത്ത്ഡേ ഉണ്ണിച്ചേട്ടാ', എന്നാണ് താരം കുറിച്ചത്. ഉണ്ണിയോടൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. 'തത്സമയം ഒരു പെൺകുട്ടി' എന്ന ചിത്രത്തിലെ 'എന്തേ ഹൃദയതാളം മുറുകിയോ' എന്ന മനോഹര ഗാനത്തിന്റെ പശ്ചാത്തല സംഗീതത്തിന് ഒപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
advertisement
3/6
നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. ബർത്ത്ഡേ വിഷുകളെക്കാൾ നിറയുന്നത് ഇരുവരും നല്ല ജോഡികളായി തോന്നുന്നുണ്ടെന്നും ജീവിതത്തിൽ നിങ്ങൾ ഒന്നിച്ച് കൂടെ, വിവാഹിതരായിക്കൂടെ എന്നൊക്കെയുള്ള കമന്റുകളാണ്.
advertisement
4/6
അനുശ്രീയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഉണ്ണിമുകുന്ദന്‍. ഇരുവരെ പറ്റി പല തരത്തിലുള്ള ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്. രണ്ടുപേരും വിവാഹിതാരാകാൻ പോകുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ വരെ ഉയർന്നിരുന്നു.
advertisement
5/6
അതേസമയം, ബിഗ് ബജറ്റ് ചിത്രമായ 'മാർക്കോ'യാണ് ഉണ്ണിമുകുന്ദൻ്റെ ഇനി വരാനിരിക്കുന്ന ചിത്രം. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഉണ്ണിയുടെ ജന്മദിനമായ ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്ത് വരും.
advertisement
6/6
മുഖം നിറയെ ചോരപ്പാടുകളുമായി ചോര പിടയുന്ന കത്തിയും വായിൽ തിരുകി നായകനായ മാർക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഹാപ്പി ബർത്ത്ഡേ ഉണ്ണിച്ചേട്ടാ'; ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസകൾ നേർന്ന് അനുശ്രീ