TRENDING:

Durga Krishna: 'ജീവിതത്തിലെ പുതിയ തുടക്കം'; ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി ദുര്‍ഗ കൃഷ്ണ

Last Updated:
തന്റെ ജീവിതത്തിലെ വലിയൊരു അധ്യായം തുടങ്ങിയ സ്ഥലത്ത് വച്ചാണ് ഈ ചെറിയരഹസ്യം പങ്കുവയ്ക്കുന്നതെന്ന് ദുർഗ പറയുന്നു
advertisement
1/5
Durga Krishna: 'ജീവിതത്തിലെ പുതിയ തുടക്കം'; ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി ദുര്‍ഗ കൃഷ്ണ
വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് നടി ദുര്‍ഗ കൃഷ്ണ (Durga Krishna). തന്റെ ജീവിതത്തിലെ ഏറ്റവും പ്രധനപ്പെട്ട ഒരു വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദുർഗ. താരം ഒരു അമ്മയാകാൻ ഒരുങ്ങുകയാണ്. തന്റെ പുതിയ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ സജീവമാണ് ദുർഗ. നടിയുടെ വിവാഹവും, സന്തോഷകരമായ ജീവിതവും, സിനിമാ ലോകത്തെ സജീവ പ്രവർത്തനവുമെല്ലാം താരം പങ്കിടാറുണ്ട്.
advertisement
2/5
ജീവിതത്തിൽ പുതിയൊരു സന്തോഷം വരുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ച് ദിവസം മുൻപ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു സ്റ്റോറിൽ നടി പറഞ്ഞിരുന്നു. സിംപ്ലി ദുര്‍ഗ എന്ന പേര് നൽകിയിരിക്കുന്ന തന്റെ പുതിയ യൂട്യൂബ് ചാനലിലെ ആദ്യ വീഡിയോ ഈ സന്തോഷ വാർത്തയാണ്. ഞങ്ങളുടെ പുതിയ തുടക്കം എന്ന അടിക്കുറിപ്പോടെയാണ്‌ ഇരുവരും വീഡിയോ പങ്കുവച്ചത്. സെറ്റ് സാരി ഉടുത്ത സിമ്പിൾ ആഭരണങ്ങൾ ധരിച്ച ദുർഗയെയും വെള്ള മുണ്ടും ഷർട്ടും ധരിച്ച അർജുനെയും വീഡിയോയിൽ കാണാൻ സാധിക്കും.
advertisement
3/5
2021 ഏപ്രിലിൽ ആണ് നടി ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം നടന്നത്. തന്റെ ജീവിതത്തിൽ ചോറ്റാനിക്കര അമ്പലത്തിന് വലിയ പങ്കുണ്ടെന്ന് ദുർഗ വീഡിയോയിൽ പറയുന്നു. ദുർഗയുടെ വാക്കുകൾ ഇങ്ങനെ,' ജീവിതത്തിലെ രണ്ട് സര്‍പ്രൈസുകള്‍, എന്റെ രണ്ട് രഹസ്യങ്ങള്‍. എന്റെ ജീവിതത്തിലെ വലിയൊരു അധ്യായം തുടങ്ങിയത് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ്. എന്നെ എന്റെ ഉണ്ണിയേട്ടന്‍ ആദ്യമായി വിവാഹം എന്ന പോലെ മാല ചാര്‍ത്തിയത് ഇവിടെ വച്ചാണ്. ഒരു രീതിയില്‍ പറഞ്ഞാല്‍ അണ്‍ ഒഫിഷ്യല്‍ മാര്യേജ്. അതിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞങ്ങളുടെ ഔദ്യോഗികമായ വിവാഹം നടന്നത്.'
advertisement
4/5
അഞ്ച് ദിവസത്തെ കല്യാണാഘോഷങ്ങളെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു എന്ന് നടി പറയുന്നു . ഇപ്പോൾ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിലേക്ക് ഞാനും ഭർത്താവും കടക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ പുതിയൊരു സര്‍പ്രൈസ്. ആദ്യം ചോറ്റാനിക്കര ഭഗവതിയെ തന്നെ അറിയിക്കാമെന്ന് കരുതി. അതിന് ശേഷം കുടുംബം എന്ന പോലെ നിങ്ങളെയും. യെസ് വി ആര്‍ പ്രഗ്നന്റ്. എന്നാണ് ദുര്ഗ വീഡിയോയിൽ പറയുന്നത്.
advertisement
5/5
മറ്റ് ദമ്പതികളെ പോലെ അല്ല അർജുനും ദുർഗയും. ഇരുവരും തമ്മിലുള്ള കണക്ഷൻ കണ്ട് നിൽക്കുന്നവർക്ക് തന്നെ മനസിലാവുന്ന തരത്തിലുള്ളതാണ്. മറ്റു ദമ്പതികളെ അപേക്ഷിച്ച് പരസ്പരം വളരെ വ്യത്യസ്തമായി 'ബ്രോയ്' എന്നാണ് ഈ ഭാര്യാഭർത്താക്കന്മാർ വിളിക്കുക. ഇക്കാര്യം ദുർഗ് തന്നെയാണ് പറഞ്ഞതും. 2024 ൽ പുറത്തിറങ്ങിയ ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിലാണ് ദുർഗ അവസാനം അഭിനയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Durga Krishna: 'ജീവിതത്തിലെ പുതിയ തുടക്കം'; ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി ദുര്‍ഗ കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories