TRENDING:

Horoscope October 31 | ബുദ്ധിമുട്ടുകളെ അവസരമാക്കി മാറ്റുക ; നിങ്ങളുടെ മനസ്സ് പറയുന്നത് കേൾക്കുക : ഇന്നത്തെ രാശിഫലം അറിയാം 

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 31-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത് : ചിരാഗ് ധാരുവാല
advertisement
1/14
Horoscope October 31 |  ബുദ്ധിമുട്ടുകളെ അവസരമാക്കി മാറ്റുക ; നിങ്ങളുടെ മനസ്സ് പറയുന്നത് കേൾക്കുക : ഇന്നത്തെ രാശിഫലം
ഇന്നത്തെ ദിവസം മേടം രാശിക്കാർക്ക് ചെറിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. പക്ഷേ ക്ഷമയും ആത്മവിശ്വാസവും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ സഹായിക്കും. സർഗ്ഗാത്മകത, ഐക്യം, ആശയവിനിമയം എന്നിവയിലൂടെ ഇടവം രാശിക്കാർക്ക് ശക്തമായ ബന്ധങ്ങൾ ആസ്വദിക്കാനാകും. വാക്കുകളിൽ ആകർഷണീയത, ശക്തമായ ബന്ധങ്ങൾ, പ്രിയപ്പെട്ടവരുമായുള്ള അവിസ്മരണീയ നിമിഷങ്ങൾ എന്നിവ മിഥുനം രാശിക്കാർക്ക് കാണാനാകും. കർക്കിടകം രാശിക്കാർ അനിശ്ചിതത്വങ്ങളെ അഭിമുഖീകരിച്ചേക്കാം. പക്ഷേ പോസിറ്റിവിറ്റിയിലൂടെയും ആന്തരിക ശക്തിയിലൂടെയും സ്ഥിരത കണ്ടെത്താൻ കഴിയും. ചിങ്ങം രാശിക്കാർ വികാരങ്ങളിൽ ആനന്ദിക്കുകയും ബന്ധങ്ങളിലെ തടസ്സങ്ങൾ ഇല്ലാതാക്കുകയും സ്‌നേഹം ആഘോഷിക്കുകയും ചെയ്യും. കന്നി രാശിക്കാർക്ക് സമ്മർദ്ദം അനുഭവപ്പെടാം. 
advertisement
2/14
തുലാം രാശിക്കാർ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ബന്ധങ്ങളിലെ പുതിയ സാധ്യതകൾ സ്വീകരിക്കുകയും വേണം. വൃശ്ചികം രാശിക്കാർ വെല്ലുവിളികളിൽ വളർച്ച കണ്ടെത്തേണ്ടതുണ്ട്. ധനു രാശിക്കാർ ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ നേരിടും. മകരം രാശിക്കാർക്ക് തുറന്ന മനസ്സിലൂടെയും പോസിറ്റീവിറ്റിയിലൂടെയും വൈകാരിക ബന്ധങ്ങൾ ശക്തമാക്കേണ്ടതുണ്ട്. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക. കുംഭം രാശിക്കാർക്ക് സർഗ്ഗാത്മകത, ബന്ധങ്ങളിൽ മാധുര്യം, വ്യക്തിപരമായ ജീവിതത്തിൽ ഐക്യം എന്നിവ കാണാനാകും. മീനം രാശിക്കാർക്ക് വികാരങ്ങളെ ശാന്തമായി കൈകാര്യം ചെയ്യാനും തെറ്റിദ്ധാരണകൾ പരിഹരിക്കാനും ബന്ധങ്ങളിൽ പുരോഗതി കണ്ടെത്താനും കഴിയും.
advertisement
3/14
ഏരീസ് (Arise  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ:മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുകയോ ചെറിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയോ ചെയ്‌തേക്കാം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ആശയയവിനിമയം നടത്തുകയും ഐക്യം നിലനിർത്തുകയും ചെയ്യുക. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങളെതന്നെ സ്വതന്ത്രനും ശാക്തീകരിക്കപ്പെട്ടവനും ആക്കേണ്ടത് പ്രധാനമാണ്. ഇന്ന് സ്വയം വിശ്വസിക്കുകയും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാകുകയും ചെയ്യുക. ബുദ്ധിമുട്ടുകളെ അവസരമാക്കി മാറ്റുക. നിങ്ങളുടെ മനസ്സ് പറയുന്നത് കേൾക്കുക.  ഭാഗ്യ സംഖ്യ : 10 ഭാഗ്യ നിറം : പച്ച 
advertisement
4/14
ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ:ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പരസ്പരം ആശയവിനിമയത്തിലൂടെയും സഹകരണത്തിലൂടെയും സ്ഥാപിക്കപ്പെടുന്ന ബന്ധങ്ങൾ കൂടുതൽ ശക്തമാകും. നിങ്ങളുടെ സർഗ്ഗാത്മകത അതിന്റെ ഉച്ചസ്ഥായിലായിരിക്കും. നിങ്ങളുടെ ചിന്തകൾ പ്രകടിപ്പിക്കും. അത് നിങ്ങൾക്ക് സംതൃപ്തി  നൽകും. പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുന്ന സമയം സന്തോഷവും ഊർജ്ജവും നൽകും. ഈ സമയത്ത് വെല്ലുവിളികളെ നേരിടുക എളുപ്പമായിരിക്കും. പോസിറ്റിവിറ്റിയും സമൃദ്ധിയും അനുഭവപ്പെടും. ഈ അവസരം പൂർണ്ണമായും പ്രയോജനപ്പെടുത്തുക. നിങ്ങളുടെ സന്തോഷം പങ്കിടുക.  ഭാഗ്യ സംഖ്യ : 5 ഭാഗ്യ നിറം : കറുപ്പ് 
advertisement
5/14
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒരു മികച്ച അവസരമാണ്. നിങ്ങളുടെ ചുറ്റും പോസിറ്റീവ് എനർജി നിറയും. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കും. പ്രധാനപ്പെട്ട ചർച്ചകൾക്ക് ഇതാണ് ശരിയായ സമയം. നിങ്ങളുടെ വാക്കുകൾക്ക് ആകർഷണീയത ഉണ്ട്. ഇത് കേൾവിക്കാരെ ആകർഷിക്കും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്താൻ അവസരം ലഭിക്കും. നിങ്ങൾക്ക് സാമൂഹികപരമായും ഇന്ന് അനുകൂല ദിവസമായിരിക്കും. ഇത് ജീവിതത്തിൽ പുതിയ ഊർജ്ജം പകരും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും അവർക്ക് പ്രാധാന്യം നൽകാനും പറ്റിയ ദിവസമാണ്. നിങ്ങളുടെ ഹൃദയത്തെ ശ്രദ്ധിക്കുകയും സ്‌നേഹത്തിനും സൗഹൃദത്തിനും മുൻഗണന നൽകുകയും ചെയ്യുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഇന്ന് നല്ല ദിവസമായിരിക്കും.  ഭാഗ്യ സംഖ്യ : 2 ഭാഗ്യ നിറം : നേവി ബ്ലൂ
advertisement
6/14
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ:കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അല്പം ആശങ്കാജനകമായ സാഹചര്യമാണ്. നിങ്ങളെ മാനസികമായി ബാധിക്കുന്ന അനിശ്ചിതത്വങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ചിന്തകൾ എളുപ്പത്തിൽ പ്രകടിപ്പിക്കാൻ ശ്രമിക്കുക. പുറത്തുനിന്നുള്ള കാര്യങ്ങൾ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബന്ധങ്ങളിൽ സ്ഥിരത എങ്ങനെ നിലനിർത്തണമെന്ന് നിങ്ങളെ പഠിപ്പിക്കും. നിങ്ങളുടെ ചിന്താശേഷി ശക്തിപ്പെടുത്താനുള്ള സമയമാണിത്. അതുകൊണ്ട് വെല്ലുവിളികളെയും അവസരമാക്കി മാറ്റുക. പോസിറ്റിവിറ്റി നിലനിർത്താനും ആന്തരിക ശക്തി തിരിച്ചറിയാനും ശ്രമിക്കുക. ഇന്ന് നിങ്ങളെ കുറിച്ച് ചിന്തിക്കുക. വ്യക്തിപരമായ പുരോഗതിക്ക് ഇത് സഹായിക്കും. ഭാഗ്യ സംഖ്യ : 9 ഭാഗ്യ നിറം : ആകാശ നീല
advertisement
7/14
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ:ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ നിങ്ങൾ പദ്ധതിയിട്ടേക്കാം. ഇന്ന് നിങ്ങളുടെ ചിന്തകളുടെയും വികാരങ്ങളുടെയും കൈമാറ്റം വളരെ പ്രധാനമാണ്. ബന്ധങ്ങളിൽ ഐക്യവും ധാരണയും വർദ്ധിപ്പിക്കാൻ ഇത് ഉചിതമായ സമയമാണ്. മുമ്പ് അകലം തോന്നിയ ബന്ധങ്ങളിൽ അകലം കുറയും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സ്‌നേഹവും വാത്സല്യവും അനുഭവിക്കാനാകും. പോസിറ്റീവ് എനർജി നിങ്ങൾക്ക് ചുറ്റിലും അനുഭവപ്പെടും. ഇന്ന് നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ഹൃദയം പറയുന്നത് കേൾക്കുക. സന്തോഷ ദിനം പരമാവധി ആസ്വദിക്കുക.  ഭാഗ്യ സംഖ്യ : 4 ഭാഗ്യ നിറം : വെള്ള
advertisement
8/14
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കുന്നത് നിങ്ങളുടെ പ്രശ്‌നങ്ങൾ കുറയ്ക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകൾ ഇന്ന് നിങ്ങൾക്ക് ഗുണകരമാകും. അതിനാൽ നിങ്ങളുടെ ചിന്തകൾ തുറന്ന് പങ്കിടുക. മറ്റുള്ളവരിൽ നിന്ന് പിന്തുണ തേടാൻ മടിക്കരുത്. കാരണം ഐക്യത്തോടെ നിങ്ങൾക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടാൻ കഴിയും. ഇന്ന് നിങ്ങൾക്ക് ചില പിരിമുറുക്കങ്ങൾ അനുഭവപ്പെടാമെങ്കിലും അനുകമ്പയും സഹാനുഭൂതിയും ഉപയോഗിച്ച് നിങ്ങൾക്ക് അതിനെ മറികടക്കാൻ കഴിയും. ഇന്ന് ചിന്താപൂർവ്വം മുന്നോട്ട് പോകേണ്ട ദിവസമാണ്. അതിനാൽ നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ജ്ഞാനവും സംയമനവും പ്രയോഗിക്കേണ്ട സമയമാണിത്. സമർപ്പണവും സത്യവും ഉപയോഗിച്ച് നിങ്ങൾക്ക് സ്‌നേഹം വർദ്ധിപ്പിക്കാൻ കഴിയും. ഓരോ വെല്ലുവിളിയും ഒരു പുതിയ അവസരം കൊണ്ടുവരുന്നു. അത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: പിങ്ക്
advertisement
9/14
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ:തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളെ ശക്തിപ്പെടുത്താനാകും. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. അത് പുതിയ സൗഹൃദങ്ങൾക്ക് കാരണമാകും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി സമയം ചെലവഴിക്കുന്നത് നിങ്ങൾ ആസ്വദിക്കും. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ കൂടുതൽ പോസിറ്റീവായി നിലനിർത്തും. നിങ്ങൾ ഒരു പുതിയ ബന്ധത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ദിശയിൽ ചുവടുവെക്കാൻ ഇന്ന് ശരിയായ സമയമാണ്. നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ ശ്രദ്ധിക്കുകയും തുറന്ന മനസ്സോടെ പുതിയ സാധ്യതകളെ സ്വീകരിക്കുകയും വേണം. മൊത്തത്തിൽ ഇന്ന് നിങ്ങളുടെ ബന്ധങ്ങൾക്ക് പുതിയ നിറങ്ങൾ ചേർക്കാൻ അവസരം നൽകും. ഭാഗ്യ സംഖ്യ: 14 ഭാഗ്യ നിറം: ഓറഞ്ച്
advertisement
10/14
സ്‌കോർപിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ:വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരോട് തുറന്നു സംസാരിക്കാനുള്ള സമയമാണിത്. പരസ്പര വികാരങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുന്നത് സാഹചര്യം മെച്ചപ്പെടുത്തും. എന്നിരുന്നാലും ഈ സമയത്ത് നിങ്ങൾക്ക് അല്പം അരക്ഷിതാവസ്ഥ തോന്നിയേക്കാം. എന്നാൽ എല്ലാ പ്രയാസകരമായ സാഹചര്യത്തിലും എന്തെങ്കിലും പോസിറ്റീവ് ഉണ്ടാകും. നിങ്ങളുടെ ആന്തരിക ശക്തി തിരിച്ചറിയുകയും നിഷേധാത്മകതയിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുകയും ചെയ്യുക. ധ്യാനവും യോഗയും നിങ്ങളുടെ മനസ്സിനെ സ്ഥിരപ്പെടുത്തുകയും ബന്ധങ്ങളിൽ മികച്ച പ്രതിബദ്ധത കൊണ്ടുവരുകയും ചെയ്യും. സ്വയം സംഭാഷണത്തിനും ആത്മപരിശോധനയ്ക്കുമുള്ള സമയമാണിത്. ബന്ധങ്ങളിലെ പ്രതിസന്ധിയെ നിങ്ങളുടെ പരസ്പര ബന്ധം ശക്തിപ്പെടുത്താനുള്ള അവസരമായി കാണുക. വിനയത്തോടെയും ക്ഷമയോടെയും ബുദ്ധിമുട്ടുകളെ നേരിടുക. ദൈനംദിന കാര്യങ്ങളിൽ ആശ്വാസം കണ്ടെത്തുക. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: പർപ്പിൾ
advertisement
11/14
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ:ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിരവധി വെല്ലുവിളികൾ നേരിടേണ്ടതായി വരും. അവയെല്ലാം ഒരു അവസരമായി കാണാൻ ശ്രമിക്കുക. നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളിൽ ചില കുഴപ്പങ്ങൾ ഉണ്ടാകാം. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഇടയിൽ ആശയവിനിമയത്തിന്റെ അഭാവം ഉണ്ടാകാം. അത് തെറ്റിദ്ധാരണകൾക്ക് കാരണമായേക്കാം. പരസ്പര ധാരണയോടെയും ക്ഷമയോടെയും ഈ സാഹചര്യം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. ഊർജ്ജസ്വലമായ ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ കഴിവുകളെ നേരിടുകയും ഉറച്ചുനിൽക്കുകയും വേണം. നിങ്ങളുടെ ഉള്ളിലെ ശക്തി തിരിച്ചറിയുമ്പോൾ ബുദ്ധിമുട്ടുകളും അവസരങ്ങളായി മാറും. പോസിറ്റീവ് ചിന്തയും സംയമനവും നിങ്ങൾക്ക് സഹായകരമാകും. നിങ്ങളുടെ സാഹചര്യം വിശകലനം ചെയ്യാനും ആത്മപരിശോധന നടത്താനും നിങ്ങളെ പ്രചോദിപ്പിക്കും. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: കടും പച്ച
advertisement
12/14
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി തുറന്ന് സംസാരിക്കുക. അത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ മധുരമുള്ളതാക്കും. ആശയങ്ങളുടെ കൈമാറ്റം നിങ്ങളെ കൂടുതൽ അടുപ്പിക്കും. പ്രത്യേക വ്യക്തിയുമായി ആഴത്തിലുള്ള വൈകാരിക ബന്ധം ചെലവഴിക്കാനുള്ള സമയമാണിത്. നിങ്ങളുടെ സമ്പന്നമായ കാഴ്ചപ്പാടും പോസിറ്റീവ് എനർജിയും നിങ്ങളുടെ ബന്ധത്തിന് ഒരു പുതിയ മാനം നൽകാൻ സഹായിക്കും. ഇന്ന് ചെറിയ കാര്യങ്ങളിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തുക. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ചെലവഴിക്കുന്ന സമയം നിങ്ങളുടെ മനസ്സ് നിറയ്ക്കുകയും നിങ്ങൾക്ക് പുതിയ ഊർജ്ജം നൽകുകയും ചെയ്യും. ഇന്ന് നിങ്ങൾക്ക് ഒരു മികച്ച ദിവസമായിരിക്കും.  ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: ചുവപ്പ്
advertisement
13/14
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മികച്ചതായിരിക്കും. നിങ്ങളുടെ അഭിപ്രായം ഫലപ്രദമായി അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സർഗ്ഗാത്മകതയ്ക്ക് പുതിയ ഉയരങ്ങളിലെത്താൻ കഴിയും. അത് നിങ്ങളുടെ ബന്ധത്തിന് പുതുമ നൽകും. എല്ലാത്തരം ബന്ധങ്ങളിലും ഐക്യം ഉണ്ടാകും. മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ നിങ്ങളുടെ വ്യക്തിജീവിതം കൂടുതൽ മികച്ചതാക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ എല്ലാ ബന്ധങ്ങളെയും ശക്തിപ്പെടുത്തുന്നതിനും പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനുമുള്ള ദിവസമാണ്. സന്തോഷത്തിന്റെ ഈ യാത്ര നിങ്ങൾക്ക് ഉള്ളിൽ നിന്ന് സംതൃപ്തി നൽകും. മൊത്തത്തിൽ ഈ സമയം നിങ്ങൾക്ക് വളരെ അത്ഭുതകരവും പോസിറ്റീവും ആയിരിക്കും. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: നീല
advertisement
14/14
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ:മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം തെറ്റിദ്ധാരണകൾ നീക്കം ചെയ്യാൻ നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുക. കലയോടുള്ള നിങ്ങളുടെ സംവേദനക്ഷമതയും ചായ്‌വും ഇന്ന് നിങ്ങളെ വൈകാരിക ആഴങ്ങളിലേക്ക് കൊണ്ടുപോകും. ഈ സമയത്ത് നിങ്ങളുടെ ഉള്ളിൽ ഉയരുന്ന കൊടുങ്കാറ്റിനെ ശാന്തമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു അസ്വസ്ഥമായ സാഹചര്യം ഉടലെടുത്തേക്കാം. പക്ഷേ അത് നിങ്ങളുടെ സ്വയം വളർച്ചയ്ക്കുള്ള അവസരമായി എടുക്കുക. ഓരോ വെല്ലുവിളിക്കും പിന്നിൽ ഒരു പാഠമുണ്ടെന്ന് ഓർമ്മിക്കുക. ഈ സമയം പോസിറ്റീവായി എടുത്ത് നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുക. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ദിവസം മുഴുവൻ ചെലവഴിക്കുന്നത് നിങ്ങൾക്ക് സംതൃപ്തി നൽകും. ഇന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന പാത നിങ്ങളുടെ വൈകാരികവും സാമൂഹികവുമായ ജീവിതത്തെ സ്വാധീനിക്കും. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: മഞ്ഞ
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope October 31 | ബുദ്ധിമുട്ടുകളെ അവസരമാക്കി മാറ്റുക ; നിങ്ങളുടെ മനസ്സ് പറയുന്നത് കേൾക്കുക : ഇന്നത്തെ രാശിഫലം അറിയാം 
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories