TRENDING:

Genelia: '10 മണിക്കൂര്‍ ജോലി കഠിനം തന്നെ പക്ഷെ അത് അസാധ്യമല്ല'; ജനീലിയ ദേശ്മുഖ്

Last Updated:
ഒരു അമ്മയായി ദീർഘനേരം ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കിലും അത് നിയന്ത്രിക്കാനാവാത്ത കാര്യമല്ലെന്ന് ജെനീലിയ പറയുന്നു
advertisement
1/5
Genelia: '10 മണിക്കൂര്‍ ജോലി കഠിനം തന്നെ പക്ഷെ അത് അസാധ്യമല്ല'; ജനീലിയ ദേശ്മുഖ്
സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' സിനിമയില്‍ നിന്ന് ദീപിക പദുക്കോണ്‍ (Deepika Padukone) പിന്മാറിയ വാർത്തകൾ ഏറെ ചർച്ചയായിരുന്നു. ജോലി സമയം എട്ട് മണിക്കൂറെന്ന ദീപികയുടെ ആവശ്യം സംവിധായകന്‍ നിഷേധിച്ചതാണ് നടിയുടെ പിന്മാറ്റത്തിന് കാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയത്തിൽ നടിയെ പിന്തുണച്ചും അല്ലാതെയും നിരവധി താരങ്ങൾ പ്രതികരിച്ചിരിച്ചിരുന്നു. ഇപ്പോഴിതാ, ജോലി സമയം എങ്ങനെ ബാലന്‍സ് ചെയ്യാമെന്ന് പറയുകയാണ് നടി ജനീലിയ ദേശ്മുഖ് (Genelia Deshmukh) .
advertisement
2/5
പ്രൊഫഷണൽ പ്രതിബദ്ധതകളും മാതൃത്വവും എങ്ങനെ ഒരുപോലെ കൊണ്ടുപോകാം എന്നതിനെക്കുറിച്ചാണ് ജെനീലിയ സംസാരിച്ചത്. ഒരു അമ്മയായി ദീർഘനേരം ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കിലും അത് നിയന്ത്രിക്കാനാവാത്ത കാര്യമല്ലെന്ന് ജെനീലിയ പറയുന്നു. സൂം ചാനലിനോട് സംസാരിക്കവേയാണ് ദീര്‍ഘനേരം ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ജനീലിയ മനസ് തുറന്നത്. പലപ്പോഴും ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാറുണ്ടെന്നും ചിലപ്പോള്‍ അത് നീണ്ടുപോകാറുണ്ടെന്നും നടി പറയുന്നു.
advertisement
3/5
ജോലി സമയം മാറുന്നത് സിനിമയുടെ ഭാഗമായി കരുതുന്നതായും ജനീലിയ കൂട്ടിച്ചേർത്തു. നടിയുടെ വാക്കുകൾ ഇങ്ങനെ, '10 മണിക്കൂര്‍ ജോലി കഠിനമാണ്, പക്ഷേ അസാധ്യമല്ല. ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാറുണ്ട്, ചില ദിവസങ്ങളില്‍ സംവിധായകന്‍ അത് 11 അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ നീട്ടാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് ന്യായമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കണം. ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുമ്പോള്‍ അതൊരു ധാരണയുടെ ഭാഗമായി ചെയ്യേണ്ടിവരും' - ജനീലിയ പറഞ്ഞു.
advertisement
4/5
നിലവിൽ ആമിർ ഖാൻ നായകനാകുന്ന സീതാരെ സമീൻ പർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാണ് ജനീലിയ. താരെ സമീൻ പറിന്റെ തുടർച്ചയായ ഈ ചിത്രം സ്പാനിഷ് സ്പോർട്സ് ഡ്രാമയായ ചാമ്പ്യൻസിന്റെ റീമേക്കാണ്. വൈകല്യമുള്ള കുട്ടികളുടെ ഒരു ടീമിനെ പരിശീലിപ്പിച്ചുകൊണ്ട് സ്വയം വീണ്ടും കണ്ടെത്തുന്ന അപമാനിതനായ ബാസ്കറ്റ്ബോൾ പരിശീലകന്റെ കഥയാണ് ചിത്രം പറയുന്നത്. ആർ എസ് പ്രസന്ന സംവിധാനം നിർവഹിക്കുന്ന സിനിമ ജൂൺ 20 ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും.
advertisement
5/5
അതേസമയം, നടി ദീപിക പദുക്കോണിന്റെ സ്പിരിറ്റിൽ നിന്നുള്ള പിന്മാറ്റാണ് ബോളിവുഡിൽ ഇത്തരത്തിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. സംവിധായൻ മണിരത്‌നം നടൻ അജയ് ദേവ്ഗണ്‍, നേഹ ധൂപിയ തുടങ്ങിയ പ്രമുഖര്‍ ദീപികയുടെ നിലപാടിന് പിന്തുണയുമായി എത്തിയതോടെ വിഷയം വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. തുടർന്ന് നടി തൃപ്തി ദിമ്രി ദീപികയ്ക്ക് പകരം സ്പിരിറ്റിൽ നായികയായി എത്തുമെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Genelia: '10 മണിക്കൂര്‍ ജോലി കഠിനം തന്നെ പക്ഷെ അത് അസാധ്യമല്ല'; ജനീലിയ ദേശ്മുഖ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories