നിലമ്പൂർ തേക്ക് മ്യൂസിയം: തേക്കിൻ്റെ പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്ന ഇന്ത്യയിലെ ഏക മ്യൂസിയം
Last Updated:
തേക്ക് മരത്തിൻ്റെ വിവിധ ഇനങ്ങള്, തടി വ്യവസായ ചരിത്രം, തേക്ക് മരങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, വനവല്ക്കരണ രീതികള് എന്നിവയെല്ലാം മ്യൂസിയം വിശദീകരിക്കുന്നു.
advertisement
1/7

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്ഥിതി ചെയ്യുന്ന നിലമ്പൂര്‍ തേക്ക് മ്യൂസിയം തേക്ക് മരത്തിൻ്റെ ചരിത്രവും സവിശേഷതകളും ആഴത്തിൽ പകര്‍ത്തുന്ന ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയമാണ്. നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (KFRI) കീഴിലാണ് പ്രവർത്തിക്കുന്നത്.
advertisement
2/7
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ അകലെയും കോഴിക്കോട് ഇൻ്റർനാഷണൽ എയർപ്പോർട്ടിൽ നിന്ന് 36 കിലോമീറ്റർ അകലെയുമാണ് മ്യൂസിയം സ്ഥിതി ചെയുന്നത്. നിലമ്പൂർ പട്ടണത്തിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് ഇതിൻ്റെ സ്ഥാനം.
advertisement
3/7
ഏകദേശം 160 വര്‍ഷം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് മരം നിലമ്പൂരിലാണ് കണ്ടെത്തിയത്. ഈ മണ്ണിൻ്റെ തേക്ക് കൃഷിയുടെ ചരിത്രത്തിന് സാക്ഷിയായാണ് മ്യൂസിയം നിലകൊള്ളുന്നത്.
advertisement
4/7
മ്യൂസിയത്തിൻ്റെ പ്രവേശന കവാടത്തിൽ, ഏറ്റവും വലിയ തേക്ക് മരത്തിൻ്റെ വേരിൻ്റെ ഭാഗം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തേക്കിൻ്റെ വിവിധ രൂപങ്ങളും ശാസ്ത്രീയ വിവരങ്ങളും ഇവിടെ കാണാം.
advertisement
5/7
തേക്ക് മരത്തിൻ്റെ വിവിധ ഇനങ്ങള്‍, തടി വ്യവസായ ചരിത്രം, തേക്ക് മരങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, വനവല്‍ക്കരണ രീതികള്‍ എന്നിവയെല്ലാം മ്യൂസിയം വിശദീകരിക്കുന്നു. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വനശാസ്ത്രം, തടി വ്യവസായം, പാരിസ്ഥിതിക സംരക്ഷണം എന്നിവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ മ്യൂസിയം സഹായിക്കുന്നു.
advertisement
6/7
1995-ൽ സ്ഥാപിച്ച ഈ മ്യൂസിയം വളപ്പിൽ തന്നെ ഔഷധ സസ്യങ്ങളും പലതരം മരങ്ങളും നിറഞ്ഞ ഒരു ഹരിത ഉദ്യാനവും, തേക്കിൻ്റെ കുഞ്ഞുതൈകളും കാണാനാകും.
advertisement
7/7
തേക്കിൻ്റെ സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കാൻ മ്യൂസിയം സഹായിക്കും. ചരിത്രത്തെയും പ്രകൃതിയെയും അടുത്തറിയാനുള്ള ഒരു അവസരം കൂടി ഇവിടെ നിന്ന് ലഭിക്കും. നിലമ്പൂരിൻ്റെ 'തേക്കിൻ്റെ തലസ്ഥാനം' എന്ന ഖ്യാതിക്ക് അടിവരയിടുന്ന ഒരു പ്രധാന വിനോദസഞ്ചാര-വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് ഈ മ്യൂസിയം.
മലയാളം വാർത്തകൾ/Photogallery/Kerala/Malappuram/
നിലമ്പൂർ തേക്ക് മ്യൂസിയം: തേക്കിൻ്റെ പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്ന ഇന്ത്യയിലെ ഏക മ്യൂസിയം