ഹണിറോസ് ഉദ്ഘാടനത്തിന് അയർലൻഡിൽ; താരത്തിനൊപ്പം മന്ത്രിയുടെ സെൽഫി
- Published by:Anuraj GR
- news18-malayalam
Last Updated:
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത അയര്‍ലന്‍ഡ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ഫേസ് ബുക്കിൽ ഷെയർ ചെയ്തു
advertisement
1/8

സിനിമയ്ക്കുപുറമെ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറുകയാണ് നടി ഹണിറോസ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിലൂടെ താരം മിന്നിത്തിളങ്ങുകയാണ്. ഉദ്ഘാടന ചടങ്ങുകളിലെ ഹണിറോസിന്‍റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. ഈ ചിത്രങ്ങളും വീഡിയോയുമെല്ലാം ഹണിറോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്നത്.
advertisement
2/8
ഇപ്പോഴിതാ, ഹണിറോസ് ഉദ്ഘാടനത്തിനായി കടൽ കടന്നിരിക്കുകയാണ്. അയർലൻഡിൽ ഒരു ഉദ്ഘാടന ചടങ്ങിന് താരം പോയതിന്‍റെ ദൃശ്യങ്ങളും വീഡിയോയുമൊക്കെയാണ് വൈറലാകുന്നത്.
advertisement
3/8
കുടുംബസമേതമാണ് ഹണിറോസ് അയർലൻഡിൽ എത്തിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഹണിറോസ് തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
4/8
അയർലൻഡിൽ ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് ഹണി റോസ് എത്തിയത്. ഡബ്ലിന്‍ വിമാനത്താവളത്തിന് അടുത്തുള്ള ആല്‍സ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്.
advertisement
5/8
ജീവിതത്തിൽ ആദ്യമായി അയര്‍ലന്‍ഡിൽ എത്തുന്ന ഹണിയെ കാണാന്‍ നിരവധി മലയാളികള്‍ ചടങ്ങിന് എത്തിയിരുന്നു. എന്നാൽ ഹണിയോടൊപ്പം സെൽഫിയെടുത്ത അയർലൻഡ് മന്ത്രിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
advertisement
6/8
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത അയര്‍ലന്‍ഡ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ഫേസ് ബുക്കിൽ ഷെയർ ചെയ്തു. നാലായിരത്തിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തെന്നും മന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു.
advertisement
7/8
അയർലൻഡിലെത്തിയ ഹണിറോസിനെ കാണാനായി മലയാളി ആരാധകരും സെൽഫി എടുക്കുന്നതിന്‍റെ തിരക്കിലായിരുന്നു. സെൽഫി ആവശ്യപ്പെട്ട ഒരാളെപ്പോലും നിരാശരാക്കാതെ ഹണിറോസ് ക്ഷമയോടെ എല്ലാവർക്കുമൊപ്പം പോസ് ചെയ്തു. വിവിധ മലയാളി സംഘടനകളും ഹണിറോസിനെ സ്വീകരിച്ചു.
advertisement
8/8
അയർലൻഡിലെത്തിയ ഹണിറോസിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നൂറുകണക്കിന് ആളുകളാണ് ഈ പോസ്റ്റുകളിൽ ലൈക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്യുന്നത്.