TRENDING:

'പാലരുവിക്കരയില്‍...പഞ്ചമി വിടരും പടവില്‍' മഹിമ നമ്പ്യാരുടെ മനോഹര ചിത്രങ്ങള്‍

Last Updated:
പച്ച ടീഷര്‍ട്ടിനും ജീന്‍സിനുമൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ചുള്ള മഹിമയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
advertisement
1/9
'പാലരുവിക്കരയില്‍...പഞ്ചമി വിടരും പടവില്‍' മഹിമ നമ്പ്യാരുടെ മനോഹര ചിത്രങ്ങള്‍
ആര്‍ഡിഎക്സ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാര്‍.
advertisement
2/9
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ന്‍ നീഗം അവതരിപ്പിച്ച റോബര്‍ട്ട് എന്ന കഥപാത്രത്തിന്‍റെ നായികയായ മിനിയെ ആണ് മഹിമ അവതരിപ്പിച്ചത്.
advertisement
3/9
സിനിമയിലെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി മികച്ചതായിരുന്നു. നീല നിലവെ എന്ന തുടങ്ങുന്ന സിനിമയിലെ ഗാനം മലയാളവും തമിഴും കടന്ന് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.
advertisement
4/9
ലിറ്റിൽ ഹാർട്ട്സ് എന്ന പുതിയ ചിത്രത്തതിലും ഷെയ്ന്‍ നിഗമിനൊപ്പം മഹിമ അഭിനയിക്കുന്നുണ്ട്. മലയാളത്തിനൊപ്പം തമിഴിലും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
advertisement
5/9
ഷൂട്ടിങ്ങില്ലാത്ത ഇടവേളകള്‍ ആസ്വദിക്കാനിറങ്ങിയ മഹിമയുടെ കുറച്ച് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
advertisement
6/9
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പാലരുവി വെള്ളച്ചാട്ടം കാണാനിറങ്ങിയ ചിത്രങ്ങള്‍ മഹിമ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
advertisement
7/9
പച്ച ടീഷര്‍ട്ടിനും ജീന്‍സിനുമൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ചുള്ള മഹിമയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
advertisement
8/9
കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്തുള്ള പാലരുവി വെള്ളച്ചാട്ടം കാണാന്‍ മലയാളികള്‍ക്ക് പുറമെ തമിഴ്നാട്ടില്‍ നിന്നുള്ളവരും ധാരാളമായെത്തുന്നുണ്ട്.
advertisement
9/9
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിലാണ് മഹിമ ഇപ്പോള്‍ അഭിനയിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'പാലരുവിക്കരയില്‍...പഞ്ചമി വിടരും പടവില്‍' മഹിമ നമ്പ്യാരുടെ മനോഹര ചിത്രങ്ങള്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories