Malavika Mohanan | ലൈറ്റ് പിങ്ക് സാരിയും ഡീപ് നെക് ബ്ലൗസും; സിംപിള്‍ ലുക്കിൽ മാളവിക മോഹനന്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
എംബ്രോയ്ഡറി വർക്കുള്ള ലൈറ്റ് പിങ്ക് സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് മാളവിക മോഹനന്‍ എത്തിയത്
advertisement
1/7

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും ഹിന്ദിയിലുമെല്ലാം മാളവിക നിറസാന്നിധ്യമായി മാറി. രജനീകാന്ത്, വിജയ്, ധനുഷ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മാളവികയ്ക്ക് സാധിച്ചു.
advertisement
2/7
നടൻ വിജയിയ്ക്കൊപ്പവും സ്ക്രീൻ പങ്കിട്ട മാളവിക സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെന്റിങ്ങിൽ തരംഗമായിരിക്കുന്നത്.
advertisement
3/7
ഫിലിം ഫെയർ അവാർഡിന്റെ പ്രെസ്മീറ്റിൽ പങ്കെടുക്കാൻ എത്തിയതാണ് മാളവിക മോഹനൻ. ഗ്ലാമറസ് ലുക്കിലുള്ള മാളവിക മോഹനനെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.
advertisement
4/7
എംബ്രോയ്ഡറി വർക്കുള്ള ലൈറ്റ് പിങ്ക് സാരി ആണ് താരത്തിന്റെ ഔട്ട് ലുക്ക്. ഡീപ് നെക് ബ്ലൗസ് ആണ് ധരിച്ചിരിക്കുന്നത്. ഒപ്പം അതിന് അനുയോജ്യമായ സിമ്പിൾ ആഭരണങ്ങളും മാളവിക ധരിച്ചിട്ടുണ്ട്.
advertisement
5/7
"69-ാമത് ശോഭ ഫിലിംഫെയർ അവാർഡുകളുടെ സൗത്ത് നോമിനേഷനുകൾ ആരംഭിക്കുന്നതിനും പ്രഖ്യാപിക്കുന്നതിനുമായി ബാംഗ്ലൂരിൽ നടന്ന പത്രസമ്മേളനത്തിൽ. മനോഹരമായ ഒരു സായാഹ്നം", എന്നാണ് ഫോട്ടോകൾ പങ്കുവച്ച് മാളവിക കുറിച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്ത് എത്തുകയും ചെയ്തു.
advertisement
6/7
ക്രിസ്റ്റി എന്ന ചിത്രമാണ് മലയാളത്തില്‍ മാളവികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മാളവികയ്ക്ക് ഒപ്പം മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
advertisement
7/7
മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന നടി സ്റ്റൈലൻ ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. ഫാഷൻ ലോകത്തെ ഒരു ട്രെൻഡ് സെറ്റർ ആണ് മാളവിക എന്നുപറയാം.
മലയാളം വാർത്തകൾ/Photogallery/Buzz/
Malavika Mohanan | ലൈറ്റ് പിങ്ക് സാരിയും ഡീപ് നെക് ബ്ലൗസും; സിംപിള്‍ ലുക്കിൽ മാളവിക മോഹനന്‍