PM Modi in Kuwait: കുവൈറ്റിൽ മോദി തരംഗം; ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ വരവേറ്റത് ദേശീയപതാക വീശി
- Published by:Sneha Reghu
- news18-malayalam
Last Updated:
ദേശീയപതാക വീശി മോദി വിളികളോടെയാണ് ഷെയ്ഖ് സാദ് അല് അബ്ദുള്ള ഇന്ഡോര് സ്പോര്ട്സ് കോംപ്ലക്സിലെത്തിയ ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്
advertisement
1/5

ഇന്ത്യൻ സമൂഹൂത്തിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈറ്റ് സന്ദർശനം. ശനിയാഴ്ച കുവൈറ്റിലെത്തിയ മോദിയ്ക്ക് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഇന്ത്യൻ സമൂഹവുമായി സംവദിച്ച ഹാല മോദി ചടങ്ങിൽ കുവൈറ്റിൽ പ്രവാസികൾ നടത്തുന്ന സംഭാവനകളെയും കുറിച്ച് മോദി പറഞ്ഞു.
advertisement
2/5
ഇന്നലെ ഉച്ചയ്ക്കായിരുന്നു ഇന്ത്യൻ സമൂഹവുമായിമോദി സംവദിച്ചത്. ദേശീയപതാക വീശി മോദി വിളികളോടെയാണ് ഷെയ്ഖ് സാദ് അല്‍ അബ്ദുള്ള ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സിലെത്തിയ ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. ഇന്ത്യക്കാർ ആരോഗ്യ മേഖലയിൽ അടക്കം നൽകുന്ന സംഭാവനകളെ കുറിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
advertisement
3/5
ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളും പ്രവാസി സമൂഹം മോദിക്കായി സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
advertisement
4/5
വിമാനത്താവളത്തിലും ഹോട്ടലിലും ഇന്ത്യൻ കലാരൂപങ്ങൾ നൽകിയാണ് സ്വീകരണം നൽകിയത്. മോദിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 101 വയസുള്ള മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ മംഗള്‍ സെന്‍ ഹണ്ടയുടെ അടുത്തെത്തി പ്രധാനമന്ത്രി സംസാരിച്ചു.
advertisement
5/5
ഇന്ത്യ-കുവൈറ്റ് സൗഹൃദത്തിന് വര്‍ഷങ്ങള്‍ നീണ്ട പാരമ്പര്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആഴത്തിലാക്കുമെന്നാണ് വിലയിരുത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Gulf/
PM Modi in Kuwait: കുവൈറ്റിൽ മോദി തരംഗം; ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ വരവേറ്റത് ദേശീയപതാക വീശി