TRENDING:

വിമാനത്താവളത്തിലെ ബാഗേജ് ചെക്കിംഗിനിടയിലെ വാക്കേറ്റത്തിന് കാരണം ഹോർമോൺ വ്യതിയാനമെന്ന് നടി മഞ്ജു പത്രോസ്

Last Updated:
ഹോർമോൺ ചികിത്സ തുടങ്ങിയതിന് ശേഷമാണ് നല്ലതുപോലെ ഉറങ്ങാൻ തുടങ്ങിയതെന്ന് മഞ്ജു വീഡിയോയിൽ‌ പറഞ്ഞു
advertisement
1/6
വിമാനത്താവളത്തിലെ ബാഗേജ് ചെക്കിംഗിനിടയിലെ വാക്കേറ്റത്തിന് കാരണം ഹോർമോൺ വ്യതിയാനമെന്ന് നടി മഞ്ജു പത്രോസ്
മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും സജീവമായ നടിയാണ് മഞ്ജു പത്രോസ്. തന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും നടി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മഞ്ജുവിന് ഒരു ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്നിരുന്നു. സർജറിക്ക് ശേഷം തനിക്കുണ്ടായ മറ്റങ്ങളെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് നടി. ബ്ലാക്കീസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
advertisement
2/6
സുഹൃത്ത് സിമിയും മഞ്ജുവിനൊപ്പം വീഡിയോയിൽ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ വച്ച് ബാ​ഗേജ് ചെക്കിങ്ങിനിടെ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനോട് തട്ടിക്കയറിയ സംഭവം വിശദീകരിച്ച് കൊണ്ടാണ് സർജറിയെ കുറിച്ച് മഞ്ജു പത്രോസ് സംസാരിച്ചത്. തായ്ലൻഡ് യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ബോംബെയിൽ വച്ചാണ് നടി ഉദ്യോ​ഗസ്ഥനുമായി വാക്കു തർക്കത്തിലായത്. അടുത്തിടെ നടന്ന ഒരു സർജറിയുടെ ബാക്കി പത്രമായുണ്ടായ ഹോർമോൺ വ്യതിയാനമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മഞ്ജു പറയുന്നത്.
advertisement
3/6
'ആ ഓഫീസർ എന്നെ കുറിച്ച് എന്താകും ചിന്തിച്ചിട്ടുണ്ടാകുക. യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വിമാനത്താവളത്തിൽ നിന്നും പപ്പയ്ക്ക് വേണ്ടി മദ്യ കുപ്പി വാങ്ങിയിരുന്നു. ല​ഗേജ് കൊടുത്ത് വിട്ടതിന് ശേഷമായിരുന്നു കുപ്പിയെടുത്തത്. അത് സിപ് ലോക്കുള്ള കവറിൽ ഇട്ടു തരാതിരുന്നത് അവരുടെ തെറ്റാണ്.'- മഞ്ജു പത്രോസ് പറഞ്ഞു.
advertisement
4/6
ഇതോടെ കുപ്പി ഷോൾഡർ ബാ​ഗിലാണ് വച്ചത്. ഹാൻഡ് ല​ഗേജ് സ്കാൻ ചെയ്തതോടെ കുപ്പി കൊണ്ടു പോകാൻ കഴിയില്ലെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഇതോടെ ഞാൻ ഉച്ചത്തിൽ പ്രതികരിക്കുകയായിരുന്നു. ഇനി എന്ത് ചെയ്യുമെന്നറിയാതെ താൻ ഓവറായി ടെൻഷൻ അടിക്കാനും തുടങ്ങിയെന്നുമാണ് മഞ്ജുപിള്ളയുടെ വാക്കുകൾ.
advertisement
5/6
പക്ഷെ, ആ ഉദ്യോ​ഗസ്ഥർ വളരെ കൂളായിരുന്നു. കുപ്പി കൊണ്ടു പോകാൻ പറ്റില്ലെന്നാണ് അദ്ദേഹം തീർത്ത് പറഞ്ഞത്. ഉദ്യോ​ഗസ്ഥൻ കൂളായി മറുപടി പറയുന്നത് കണ്ടപ്പോൾ തനിക്ക് വീണ്ടും ദേഷ്യം വന്നെന്നും ഒടുവിൽ പ്രശ്നം പരിഹരിച്ച് വിമാനത്തിൽ കയറിയപ്പോൾ, എന്താണ് കാട്ടികൂട്ടിയതെന്നാണ് സിമി ചോദിച്ചത്. ഇപ്പോൾ, നല്ല ബോറായി വരുന്നുണ്ടെന്ന് സിമി പറഞ്ഞെന്നുമാണ് നടിയുടെ വാക്കുകൾ.
advertisement
6/6
ഈ സംഭവത്തിന് ശേഷമാണ് ഓവറിയും ​ഗർഭപാത്രവും നീക്കം ചെയ്ത ശസ്ത്രക്രിയയക്ക് ശേഷം തനിക്കുണ്ടായ മാനസിക പ്രശ്നങ്ങളെ കുറിച്ച് ​ഗൗരവകരമായി ചിന്തിക്കാൻ തുടങ്ങിയതെന്നും മഞ്ജു വീഡിയോയിൽ പറഞ്ഞു. ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയതിന് ശേഷം ഇപ്പോള്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നാണ് താരം പറയുന്നു. നേരത്തെ സര്‍ജറിയ്ക്ക് ശേഷം എന്തോ വലിയ സങ്കടം ഉള്ളത് പോലെയായിരുന്നുവെന്നും താരം പറയുന്നു. ശരിക്കും സങ്കടം ഇല്ലെങ്കിലും തനിക്ക് വെറുതേ കരച്ചില്‍ വരുമായിരുന്നുവെന്നും മഞ്ജു പറയുന്നു. ഇപ്പോള്‍ അതെല്ലാം മാറിയെന്നും താരം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
വിമാനത്താവളത്തിലെ ബാഗേജ് ചെക്കിംഗിനിടയിലെ വാക്കേറ്റത്തിന് കാരണം ഹോർമോൺ വ്യതിയാനമെന്ന് നടി മഞ്ജു പത്രോസ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories