TRENDING:

സൂപ്പർ ഹിറ്റ് നായിക: മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കി നടി മീന

Last Updated:
1984 ല്‍ 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ' എന്ന ചിത്രത്തിൽ ബാലതാരമായാണ് മീന മലയാള സിനിമയില്‍ തുടക്കം കുറിച്ചത്
advertisement
1/8
സൂപ്പർ ഹിറ്റ് നായിക: മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കി നടി മീന
മലയാളികളുടെ ഇഷ്ട താരമാണ് നടി മീന. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത മീന, മലയാള സിനിമ ജീവിതത്തിലെ 40 വർഷം പൂർത്തിയാക്കുകയാണ്.
advertisement
2/8
1984 ല്‍ 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ' എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് മീന മലയാള ഭാഷയില്‍ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് മീന ആടിത്തിമര്‍ത്ത കഥാപാത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
advertisement
3/8
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ശ്രീനിവാസൻ, സുരേഷ് ഗോപി, മുകേഷ് തുടങ്ങിയ നടന്മാരുടേയെല്ലാം നായികയായി അഭിനയിച്ചു. 40 വർഷമായി മകളായും സഹോദരിയായും അമ്മയായും കൂട്ടുകാരിയായുമെല്ലാം ഈ നായിക നിറഞ്ഞു നിൽക്കുകയാണ്.
advertisement
4/8
40 വർഷമായി നായികയായി തുടരുന്നതിന്റെ സന്തോഷം മീന സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നായികയായി തിളങ്ങിയെങ്കിലും ഇനി ഏത് വേഷമാണ് ചെയ്യാൻ ആഗ്രഹമെന്ന ചോദ്യത്തിന് മീനയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. അൽപ്പം വില്ലത്തരമുള്ള കഥാപാത്രത്തെ അഭിനയിക്കാനാണ് മീനയുടെ ആഗ്രഹം.
advertisement
5/8
'ബ്രോ ഡാഡി'ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മീന ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ശക്തമായ വേഷത്തിലാണ് പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
advertisement
6/8
'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയിലൂടെയാണ് മീന വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
advertisement
7/8
ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയിൽ മീന അവതരിപ്പിക്കുന്നത്.
advertisement
8/8
കോളേജ് പശ്ചാത്തലത്തിൽ ക്യാമ്പസ് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ ഫ്രെബുവരി അവസാനത്തോടെ തീയേറ്ററിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
സൂപ്പർ ഹിറ്റ് നായിക: മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കി നടി മീന
Open in App
Home
Video
Impact Shorts
Web Stories