'ഗോവിന്ദാ ഗോവിന്ദാ'; തിരുപ്പതിയിൽ മൊട്ടയടിച്ച് രചന നാരായണൻകുട്ടി
- Published by:Sarika KP
- news18-malayalam
Last Updated:
തിരുപ്പതിയിലെത്തി മൊട്ടയടിച്ച താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്,
advertisement
1/5

മലയാളി പ്രേക്ഷകരെ ചിരിയിലൂടെ സ്വന്തമാക്കിയ താരമാണ് രചന നാരായണൻ കുട്ടി. 'മറിമായം' എന്ന ഒറ്റ പരിപാടി താരത്തിന്റെ ജനശ്രദ്ധ കൂട്ടി. സിനിമാ രംഗത്തേക്ക് കടന്ന് വന്ന രചനയ്ക്ക് ശ്രദ്ധേയമായ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.
advertisement
2/5
ഇപ്പോഴിതാ തിരുപ്പതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ നടി രചന നാരായണൻകുട്ടിയുടെ പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ഇവിടെ എത്തിയ താരം നേർച്ചയായി മുടി മൊട്ടയടിച്ചതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്.
advertisement
3/5
എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി തിരുപ്പതി ക്ഷേത്രത്തിൽ മുടി സമർപ്പിച്ച വിവരം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്.
advertisement
4/5
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ അഭിപ്രായങ്ങളും ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. പല വിഷയത്തിൽ താരം പ്രതികരിച്ച് എത്താറുണ്ട്.
advertisement
5/5
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിൽ ഒരു മികച്ച വേഷത്തിലൂടെ സിനിമയിൽ സജീവമാവാൻ തുടങ്ങിയ രചന മികച്ച നർത്തകി കൂടിയാണ്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിലും രചന ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.