Ahaana Krishna | കിടക്കുന്ന ബെഡിൽ അഹാനയും അനുജത്തിമാരും ഒപ്പിച്ച കുസൃതി; ചിത്രം അതേപടി പകർത്തി ആരാധകർക്ക് മുന്നിൽ
- Published by:meera_57
- news18-malayalam
Last Updated:
ആരാധകരോട് ഗുഡ് നൈറ്റ് പറയും മുൻപേ ആ കാഴ്ച പരിചയപ്പെടുത്തി അഹാന കൃഷ്ണ
advertisement
1/8

ഒന്നിലേറെ പെണ്മക്കളുള്ള രസകരമായ കുടുംബമാണ് നടി അഹാന കൃഷ്ണയുടേത് (Ahaana Krishna). വലിയ പ്രായവ്യത്യാസമില്ലാത്ത നാല് പെണ്മക്കളാണ് ഈ വീട്ടിലെ പ്രധാന അംഗങ്ങൾ. മൂത്തമകളായ അഹാന കൃഷ്ണയും ഇളയ അനുജത്തി ഹൻസികാ കൃഷ്ണയും തമ്മിൽ മാത്രമാണ് 10 വയസ്സിന്റെ പ്രായ വ്യത്യാസമുള്ളത്. ഹൻസിക മാത്രമേ ഈ വീട്ടിൽ വിദ്യാർത്ഥിനിയായുള്ളൂ. മറ്റു മൂന്നുപരും അവരുടെ കരിയർ കണ്ടെത്തിക്കഴിഞ്ഞു
advertisement
2/8
മക്കൾ കുഞ്ഞുങ്ങളായിരുന്ന നാളുകളിൽ അവരുടെ കൊഞ്ചലുകൾ ഒഴിഞ്ഞ നേരമില്ലയിരുന്നു അമ്മ സിന്ധുവിന്. നാല് പേരെങ്കിലും, ഓരോരുത്തർക്കും ശ്രദ്ധ നൽകി വളർത്താൻ സിന്ധു ശ്രദ്ധ ചെലുത്തിയിരുന്നു. ഇക്കാര്യം അവർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇന്നിപ്പോൾ നാല് സഹോദരിമാരുടെ മുറിയിലെ ഒരു കാഴ്ച അതേപടി പകർത്തി പോസ്റ്റ് ചെയ്യുകയാണ് മൂത്തമകളായ അഹാന (തുടർന്ന് വായിക്കുക)
advertisement
3/8
തുരുതുരെ സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല അഹാന എങ്കിലും, സോഷ്യൽ മീഡിയയിൽ മുൻനിര താരങ്ങളോളം ഫാൻസും ഫോളോവേഴ്സുമുള്ള താരമാണ് അഹാന. വാട്സാപ്പ് ചാനൽ എന്ന പുതിയ പ്രതിഭാസം ആരംഭിച്ചപ്പോഴും അഹാന അവിടെയും സ്വന്തം ആരാധകരുടെ എണ്ണം കൂട്ടി
advertisement
4/8
ഈ ചാനലിൽ അഹാനയ്ക്ക് ഏഴു ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. മറ്റു താരങ്ങളെ അപേക്ഷിച്ച് എക്‌സ്‌ക്‌ളൂസീവ് വാട്സാപ്പ് ചാനൽ പോസ്റ്റുകൾ ഇവിടെ എത്തിക്കാൻ അഹാന കൃഷ്ണ ശ്രദ്ധിക്കാറുണ്ട്. അവിടെയാണ് ഇത്രയും വലുതായിട്ടും ഇനിയും കുസൃതി മാറാത്ത സഹോദരിമാരുടെ മുറിയിലെ ഒരു രസക്കാഴ്ച അഹാന പോസ്റ്റ് ചെയ്തത്
advertisement
5/8
രാത്രിയിൽ ഗുഡ്നൈറ്റ് പറയാൻ ആരാധകർക്ക് മുന്നിലെത്തിയ അഹാന കൃഷ്ണയുടെ കട്ടിലിലെ ഒരു കാഴ്ച കൂടി ഉൾപ്പെടുത്തിയിരുന്നു. അതിനൊപ്പം ഒരു ക്യാപ്‌ഷനും
advertisement
6/8
മുതിർന്നിട്ടും കൊച്ചുകുഞ്ഞുങ്ങൾ കളിക്കുന്ന സോഫ്റ്റ് ഡോൾസ് ഈ കട്ടിലിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നത് കാണാം. എനിക്കും അനുജത്തിമാർക്കും ഞങ്ങളുടെ മുറി നിറയെ പാവകളുണ്ട് എന്ന് അഹാന. ഈ പതുപതുത്ത പാവക്കുട്ടികൾക്കിടയിലാണ് അഹാനയുടെ ഉറക്കം
advertisement
7/8
എപ്പോഴും അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം ട്രിപ്പ് പോകുന്ന അഹാന, അടുത്തിടെ മുത്തച്ഛനേയും മുത്തശ്ശിയേയും ഇളയമ്മയെയും അമ്മയെയും കൂട്ടി വിദേശയാത്ര നടത്തിയിരുന്നു. സിംഗപ്പൂർ സന്ദർശിച്ച ചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു
advertisement
8/8
അഹാന, ദിയ, ഇഷാനി, ഹൻസികമാരുടെ കുട്ടിക്കാല ചിത്രം. അഹാദിഷിക എന്ന പേരിൽ ഇവർ ഒരു ചാരിറ്റി സംഘടന നടത്തുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | കിടക്കുന്ന ബെഡിൽ അഹാനയും അനുജത്തിമാരും ഒപ്പിച്ച കുസൃതി; ചിത്രം അതേപടി പകർത്തി ആരാധകർക്ക് മുന്നിൽ