TRENDING:

Ahaana Krishna | അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് പതിച്ചു; അഹാനയുടെ ബാലി വെക്കേഷനിടെ ഉണ്ടായ രംഗം

Last Updated:
അഹാന താമസിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും ഒരബദ്ധം സംഭവിച്ചു
advertisement
1/6
Ahaana Krishna | അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് പതിച്ചു; അഹാനയുടെ ബാലി വെക്കേഷനിടെ ഉണ്ടായ രംഗം
സമയം കിട്ടുമ്പോഴെല്ലാം വിദേശത്തേക്ക് ടൂർ പോകാൻ താല്പര്യമുള്ളയാളാണ് നടിയും മോഡലുമായ അഹാന കൃഷ്ണ (Ahaana Krishna). കേരളത്തിലെ ശ്രദ്ധേയ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിൽ അഹാന കൃഷ്ണയുമായി കൊളാബറേറ്റ് ചെയ്യാൻ നിരവധി കൊളാബറേറ്റേഴ്‌സും ഉണ്ടാവാറുണ്ട്. സോളോ ട്രിപ്പും, കുടുംബവുമൊത്തുള്ള യാത്രകളും നടത്താറുള്ള അഹാന കൃഷ്ണ, ഇക്കുറി തന്റെ സുഹൃത്തുക്കളെയും കൂട്ടിയാണ് ബാലിയിലേക്ക് യാത്ര പോയത്. ഇടവും വളവുമായി രണ്ടു പെൺസുഹൃത്തുക്കൾ കൂടിയുള്ള ട്രിപ്പിന്റെ വിശേഷം ഇടതടവില്ലാതെ അഹാന കൃഷ്ണ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കിടുകയുമുണ്ടായി
advertisement
2/6
ബാലിയിൽ അഹാനയ്ക്ക് ഇത്രയും ദിവസം താമസിക്കാൻ ഒരു ചെറിയ വീട് കിട്ടിയിരുന്നു. ഈ വിശേഷവും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടു. അനുജത്തി ദിയ കൃഷ്ണയുടെ വിവാഹ ശേഷം ദിയയെയും ഭർത്താവ് അശ്വിൻ ഗണേഷിനെയും കൂട്ടി അഹാനയും കുടുംബവും ആദ്യമായി യാത്ര പോയതും ഇവിടേയ്ക്കാണ്. പക്ഷേ, ഓരോ യാത്രയും വ്യത്യസ്തമെന്നു തെളിയിക്കുകയാണ് അഹാന കൃഷ്ണ. കൂട്ടുകാർക്കൊപ്പം പോകുമ്പോഴും വീട്ടുകാർക്കൊപ്പം പോകുമ്പോഴും ബാലിയെ അതിന്റെ വ്യത്യസ്ത ഭാവങ്ങളിൽ ആസ്വദിക്കാൻ അഹാന മറക്കാറില്ല (തുടർന്ന് വായിക്കുക)
advertisement
3/6
മാധ്യമപഠനവുമായി ബന്ധപ്പെട്ട മേഖലയിൽ ഉന്നതപഠനം നടത്തിയ അഹാന കൃഷ്ണ, വീഡിയോ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും ഒന്നും മറ്റാരുടെയും സഹായം തേടാറില്ല. വ്‌ളോഗുകൾ ചെയ്തു തുടങ്ങിയ നാളുകളിൽ സഹോദരിമാരുടെയും വീഡിയോ എഡിറ്റർ ആയി പ്രവർത്തിച്ചത് അഹാനയായിരുന്നു. യാത്രപോകുമ്പോൾ അഹാന എപ്പോഴും തന്റെ വ്‌ളോഗുകളും മനസ്സിൽ തയാർ ചെയ്തു മാത്രമേ യാത്ര പോകാറുള്ളൂ. അതിനുള്ള സാധന സാമഗ്രികൾ കൂടി അഹാന തന്റെ പക്കൽ കരുതാറുണ്ട്
advertisement
4/6
ബാലി യാത്രയും വ്യത്യസ്തമല്ല. കൂടുതലായും ആത്മീയ യാത്ര ഉദ്ദേശിച്ചിറങ്ങുന്നവർക്ക് ബാലി ഇഷ്‌ട ഡെസ്റ്റിനേഷനാണ്. ഇവിടുത്തെ തീർത്ഥങ്ങളിൽ മുങ്ങിനിവരുന്നതും, വാട്ടർ സ്പോർട്ടുകൾ ആസ്വദിക്കുന്നതുമായ അഹാന കൃഷ്ണയെ അവരുടെ തന്നെ പോസ്റ്റുകളിൽ കാണാൻ കഴിയും. വളരെ രസകരമായി തന്നെ അഹാന ഇതെല്ലാം ആസ്വദിച്ചിട്ടുമുണ്ട്. ബാലി വെക്കേഷന്റെ വിശദമായ വ്ലോഗ് അഹാന കൃഷ്ണയുടെ യൂട്യൂബ് ചാനലിൽ കാണാൻ സാധിക്കും. അതേസമയം, ചില കാര്യങ്ങൾ അപ്രതീക്ഷതമാകും എന്ന് പറയുന്നതിലും കാര്യമുണ്ട്
advertisement
5/6
ബാലി എന്നാൽ, പ്രകൃതിയുടെ സൗന്ദര്യം മുഴുവനായും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടിയുള്ളതാണ്. ഇവിടെ എത്തിയ അഹാന താമസിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും ഇതിനിടയിൽ ഒരബദ്ധവും ഉണ്ടായി. ഇവിടെ നിന്നുകൊണ്ട് സൂര്യോദയം ഷൂട്ട് ചെയ്യുകയായിരുന്നു അഹാന കൃഷ്ണ. പൊടുന്നനെ അഹാന കൂടെ കൂട്ടാറുള്ള തന്റെ ചില ടൂളുകളിൽ ഒന്നായ ട്രൈപ്പോഡ് പണിപറ്റിച്ചു. ഈ ട്രൈപ്പോഡിന്റെ ഒരു ഭാഗം അഞ്ചാം നിലയിൽ നിന്നും അതാ നേരെ താഴേക്കു പതിക്കുന്നു. ആ ദൃശ്യം അതുപോലെ കിട്ടിയില്ലെങ്കിലും അതിന്റെ ഒരു ഭാഗം വിശദമാക്കി അഹാന ഇൻസ്റ്റഗ്രാമിൽ എത്തിച്ചു
advertisement
6/6
എന്നാൽ പോയത് പോകട്ടെ എന്ന നിലപാട് അഹാന എടുത്തില്ല. ആ വീണ ഭാഗം തപ്പി നേരെ താഴേക്ക് വച്ചുപിടിച്ചു. അവിടെ കണ്ടെത്തിയ തന്റെ ട്രൈപ്പോഡിന്റെ ഭാഗം കണ്ടെത്തിയെടുത്ത അഹാന അത് മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആക്കി മാറ്റി. മൂന്നു ദിവസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത തന്റെ ബാലി വ്ലോഗിൽ അഹാന കൃഷ്ണ ഇതിനോടകം 353K വ്യൂസ് നേടിക്കഴിഞ്ഞു. ബാലിയിൽ കുറച്ചു ദിവസങ്ങൾ ചിലവഴിച്ച അഹാന നാട്ടിൽ എത്തിയതിന്റെ വിശേഷം മറ്റൊരു വ്ലോഗ് ആക്കി എത്തിച്ചുകഴിഞ്ഞു. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്ന അഹാന കൃഷ്ണയെ ഈ വ്ലോഗിൽ കാണാം
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് പതിച്ചു; അഹാനയുടെ ബാലി വെക്കേഷനിടെ ഉണ്ടായ രംഗം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories