Ahaana Krishna | മൂന്നു വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല; അഹാനയുടെ കുടുംബം വളരുന്നു, ഒപ്പം നിൽക്കാൻ 10 ലക്ഷം പേർ
- Published by:user_57
- news18-malayalam
Last Updated:
നീണ്ട മൂന്നു വർഷത്തെ കാത്തിരിപ്പിനടുവിൽ അഹാന കൃഷ്ണയെ തേടിയെത്തിയ വലിയ സന്തോഷം
advertisement
1/7

കുടുംബത്തിൽ ആരെല്ലാമുണ്ടെന്നു ചോദിച്ചാൽ, അച്ഛനും അമ്മയും മൂന്നു സഹോദരിമാരും അപ്പച്ചിയും എന്നാകും അഹാന കൃഷ്ണയ്ക്ക് (Ahaana Krishna) ഇത്രയും നാൾ പറയാനുണ്ടായിരുന്ന മറുപടി. എന്നാലിനി അഹാനയുടെ കൂടെ ഇവർ മാത്രമല്ല. 'കുടുംബത്തിലെ' അംഗങ്ങളുടെ എണ്ണം കൂടി. ഒപ്പം നിൽക്കാൻ ഇനി ആൾക്കാരുടെ എണ്ണത്തിൽ ഒരു കുറവുമുണ്ടാകില്ല. മൊത്തം 10 ലക്ഷം പേരുണ്ട്
advertisement
2/7
നീണ്ട മൂന്നു വർഷത്തെ കാത്തിരിപ്പിനടുവിൽ ആ നേട്ടം അഹാനയെ തേടിയെത്തി. യൂട്യൂബ് ചാനൽ കുടുംബത്തിൽ അഹാനയെ ഫോളോ ചെയ്യാൻ ഇനി 10 ലക്ഷം പേരുണ്ടാകും. സന്തോഷ വാർത്ത ഇവിടെ തീരുന്നില്ല. മൊത്തം വൺ മില്യൺ ഫോളോവേഴ്‌സിനെ തികച്ച നേട്ടത്തിന് അഹാനയ്ക്ക് യൂട്യൂബ് ഗോൾഡൻ പ്ലേബട്ടൺ ലഭിച്ചിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
തന്റെ മനസ്സ് പറയുന്നതെന്തോ, അതിന് കാതോർത്താണ് ഓരോ വീഡിയോയും ചെയ്തത് എന്ന് അഹാന കൃഷ്ണ പറയുന്നു. കൺടെന്റ് ചെയ്യാനുള്ള തന്റെ അഭിരുചി തിരിച്ചറിഞ്ഞതും യൂട്യൂബ് വീഡിയോസ് ചെയ്തതിനു ശേഷമാണ്. ഒരിക്കലും നമ്പർ തികയ്ക്കാൻ വേണ്ടി ഒരു വീഡിയോയും ചെയ്തിട്ടില്ല എന്ന് അഹാന
advertisement
4/7
പ്ലേബട്ടൺ ലഭിച്ചതും, അഹാന അത് മനോഹരമായ നിലയിൽ ആഘോഷമാക്കുകയും ചെയ്‌തു. ചിത്രങ്ങൾ പകർത്താനായി അഭിജിത് എന്ന സുഹൃത്ത് കിട്ടിയ ട്രെയിൻ പിടിച്ച് എതിയ വിവരവും അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു
advertisement
5/7
ഗോൾഡൻ പ്ലേബട്ടൺ ലഭിച്ച സ്‌പെഷൽ വീഡിയോയും അഹാന കൃഷ്ണ യൂട്യൂബ് വീഡിയോ ആയി ചെയ്തിട്ടു. ഒട്ടേറെ സുഹൃത്തുക്കൾ അഹാനയ്ക്ക് ആശംസ അറിയിച്ചു. നൈല ഉഷ, വിധു പ്രതാപ്, ദീപ്തി സതി, അപൂർവ ബോസ് തുടങ്ങിയവർ ആശംസ അറിയിച്ചവരിൽ ഉണ്ട്
advertisement
6/7
യൂട്യൂബിൽ വൺ മില്യൺ സബ്സ്ക്രൈബർമാർ തികഞ്ഞതിന്റെ കൗണ്ട്ഡൗണും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സന്തോഷവേളയിൽ അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും കൂടിയുള്ള ചിത്രം
advertisement
7/7
ഒരു കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനൽ ഉടമകളാണ് എന്നതാണ് അഹാനയുടെ വീടിന്റെ പ്രത്യേകത. കൃഷ്ണകുമാർ, ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം യൂട്യൂബ് ചാനൽ ഉടമകളാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | മൂന്നു വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല; അഹാനയുടെ കുടുംബം വളരുന്നു, ഒപ്പം നിൽക്കാൻ 10 ലക്ഷം പേർ