'ഇന്ന് ഇൻസ്റ്റഗ്രാം അഹാന തൂക്കി'; കറുപ്പണിഞ്ഞ് ബോളിവുഡ് സ്റ്റൈലിൽ താരം; ചിത്രങ്ങൾ വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
അടുത്തിടെ ഇതാദ്യമായാണ് അതീവ ഗ്ലാമറസ് വേഷത്തിൽ അഹാന പ്രത്യക്ഷപ്പെടുന്നത്. ഒട്ടേറെ ആരാധകരും സഹതാരങ്ങളുമാണ് പുതിയ ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്
advertisement
1/8

'ഇന്ന് ഇൻസ്റ്റഗ്രാം അഹാന തൂക്കി', നടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ വന്ന കമന്റാണിത്. ഇത് ശരിവക്കുംവിധം സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ. (image: ahaana krishna/ instagram)
advertisement
2/8
ബോളിവുഡ് താരസുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന പുത്തൻ ലുക്കിലാണ് അഹാന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ ഇതാദ്യമായാണ് അതീവ ഗ്ലാമറസ് വേഷത്തിൽ അഹാന പ്രത്യക്ഷപ്പെടുന്നത്. (image: ahaana krishna/ instagram)
advertisement
3/8
ഒട്ടേറെ ആരാധകരും സഹതാരങ്ങളുമാണ് പുതിയ ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വന്‍ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് അഹാന കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. (image: ahaana krishna/ instagram)
advertisement
4/8
അഫ്ഷീൻ ഷാജഹാനാണ് സ്റ്റൈലിങ്. ചിത്രങ്ങൾ പകർത്തിയത് ഹിലാൽ മൻസൂറും മേക്കപ്പ് ഷഹാന സജ്ജാദുമാണ്. (image: ahaana krishna/ instagram)
advertisement
5/8
2014ൽ രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപ്പസി'ലൂടെയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഹാന തിളങ്ങി. (image: ahaana krishna/ instagram)
advertisement
6/8
2017ൽ നിവിൻ പോളി- അൽത്താഫ് ടീമിന്റെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിൽ അഭിനയച്ചു. 2019ൽ ടൊവിനോ തോമസിന്റെ റൊമാന്റിക് ചിത്രമായ 'ലൂക്ക'യിൽ നായികയായി എത്തിയിരുന്നു. ഈ ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. (image: ahaana krishna/ instagram)
advertisement
7/8
ഇതേ കാലയളവിൽ തന്നെ ശങ്കർ രാമകൃഷ്ണന്റെ മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി'യിലും അഹാന അഭിനയിച്ചിരുന്നു. ഷൈൻ ടോം ചാക്കോ നായകനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത 'അടി'യാണ് ഏറ്റവും ഒടുവിൽ അഹാനയുടേതായി റിലീസ് ചെയ്തത്. 'നാൻസി റാണി'യാണ് നടിയുടെ പുതിയ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. (image: ahaana krishna/ instagram)
advertisement
8/8
സോഷ്യൽ മീഡിയയിൽ സജീവയായ അഹാന അടുത്തിടെ കുടുംബസമേതം മലേഷ്യൻ യാത്ര പോയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. സ്‌കൈ ടവറിൽ നിന്നുള്ള ചിത്രങ്ങളാണ് അഹാന കൃഷ്ണ പങ്കുവച്ചത്. (image: ahaana krishna/ instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
'ഇന്ന് ഇൻസ്റ്റഗ്രാം അഹാന തൂക്കി'; കറുപ്പണിഞ്ഞ് ബോളിവുഡ് സ്റ്റൈലിൽ താരം; ചിത്രങ്ങൾ വൈറൽ