Ahaana Krishna | ഇതെപ്പോ, ചെക്കൻ സിനിമാ നടനാണോ? കല്യാണം എന്നാ? അഹാന കൃഷ്ണയുടെ 'ബ്രൈഡ്-ടു-ബി' ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ
- Published by:user_57
- news18-malayalam
Last Updated:
അഹാനയ്ക്ക് ഹാപ്പി മാരീഡ് ലൈഫ് പറഞ്ഞ് അനുജത്തി ദിയ, ഇമോജികൾ വാരിവിതറി ഹൻസിക. കാര്യം എന്തെന്നറിഞ്ഞോ?
advertisement
1/8

കൃഷ്ണകുമാർ കുടുംബത്തിലെ മൂത്തമകളും അഭിനേത്രിയുമാണ് അഹാന കൃഷ്ണ (Ahaana Krishna). അനുജത്തിമാർ മൂന്നുപേർ. മൂത്തയാളുടെ കല്യാണമായിരിക്കും ആദ്യമേയുണ്ടാവുക എന്ന നിലയിൽ നോക്കിയാൽ ഫസ്റ്റ് മണവാട്ടി അഹാനയാകേണ്ടതാണ്. കഴിഞ്ഞ ദിവസം അഹാനയുടെ 2.8 മില്യൺ ആരാധകർ നിറഞ്ഞ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഇത്തരമൊരു കാഴ്ചയ്ക്ക് വേദിയായി. മനോഹരമായ ഒരു ഗൗൺ ധരിച്ച്, അതിനു കുറുകെ ബ്രൈഡ്-ടു-ബി എന്നെഴുതിയ വേഷം ധരിച്ച് അഹാന പ്രത്യക്ഷപ്പെട്ടു
advertisement
2/8
അനുജത്തിമാരായ ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ ഈ ചിത്രങ്ങൾക്ക് ആദ്യം കമന്റ് ചെയ്തവരിൽ ഉൾപ്പെടുന്നു. 'ഹാപ്പി മാരീഡ് ലൈഫ്' പറഞ്ഞ് കൊണ്ടാണ് അനുജത്തി ദിയയുടെ കമന്റ്, ഇമോജികൾ വാരിവിതറി ഹൻസികയുമെത്തി. ഇതെപ്പോ, ചെക്കൻ സിനിമാ നടനാണോ? കല്യാണം എന്നാ? ചോദ്യങ്ങൾ ഇതിനോടകം മനസ്സിൽ വരുന്നെങ്കിൽ അതിനുള്ള മറുപടിയും അഹാന കൃത്യമായി പറഞ്ഞിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/8
സംഗതി ഒരു പെയ്ഡ് പാർട്ണർഷിപ്പ് ആണ്. ആ വേഷത്തിൽ കണ്ണുവച്ചവർ അഹാനയുടെ കയ്യിലും കഴുത്തിലും വിരലിലും കിടക്കുന്ന ആഭരണങ്ങൾ കൂടി ഒന്ന് നോക്കുക. വളരെ സിമ്പിൾ ആയ എന്നാൽ എലഗന്റ് ലുക്കുള്ള ആഭരണങ്ങളാണ് ഇതിനു പിന്നിൽ
advertisement
4/8
ഇതൊരു പെയ്ഡ് പാർട്ണർഷിപ്പ് ആണെന്ന് ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. എന്തായാലും തങ്ങളാരും അറിയാതെ ചേച്ചി കല്യാണം കഴിക്കില്ല എന്നറിയാവുന്ന ഹൻസിക തന്നെ ആദ്യമേ കുറച്ചേറെ ഇമോജികൾ വാരിവിതറി കമന്റ് ചെയ്തു
advertisement
5/8
എന്നാൽപ്പിന്നെ താനായി കുറയ്‌ക്കേണ്ട എന്ന് കരുതി ദിയയും എത്തിച്ചേർന്നു. ഹൻസികയും അമ്മയും അനുജത്തിമാരും ചേർന്ന് മുൻപൊരു കൺസെപ്റ്റ് വെഡിങ് ഷൂട്ട് ചെയ്തിരുന്നു. ഇതിലും അഹാനയായിരുന്നു മണവാട്ടി
advertisement
6/8
കല്യാണം എപ്പോഴെന്ന ചോദ്യത്തിന് അഹാന കൃഷ്ണ പലപ്പോഴായി വ്യക്തമായ മറുപടി നൽകിയിരുന്നു. അക്കാര്യത്തിൽ അഹാനയ്ക്കോ അനുജത്തിമാർക്കോ തിടുക്കമില്ല. മനസിന് ചേരുന്ന, യോജിച്ച പങ്കാളി വരുമ്പോൾ മാത്രമേ അതുണ്ടാവൂ
advertisement
7/8
എന്തായാലും ആരാധകരും സുഹൃത്തുക്കളും കമന്റ് ചെയ്യുന്നതിൽ മുൻപന്തിയിലുണ്ട്. 'പേടിപ്പിച്ചു കളഞ്ഞല്ലോടാ' എന്ന് നടൻ വിശാഖ് നായർ. 'കണ്ഗ്രാചുലേഷൻസ്' പറഞ്ഞ് നടി അർച്ചന കവിയും എത്തി. 'അഹാന കൃഷ്ണ വിവാഹിതയാകുന്നു വരൻ ആരാണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും' എന്ന് ഒരു ആരാധികയുടെ കമന്റ്
advertisement
8/8
അഹാനയുടെ കുടുംബം. അച്ഛൻ കൃഷ്ണകുമാറും, അമ്മ സിന്ധുവും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | ഇതെപ്പോ, ചെക്കൻ സിനിമാ നടനാണോ? കല്യാണം എന്നാ? അഹാന കൃഷ്ണയുടെ 'ബ്രൈഡ്-ടു-ബി' ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ