TRENDING:

സൂക്ഷിച്ച് നോക്കുണ്ണീ, ഇതാരൊക്കെയെന്ന്; കുട്ടിക്കാലത്ത് നായികയ്‌ക്കൊപ്പം പോസ് ചെയ്യുന്ന താരപുത്രികൾ മൂന്നുപേർ

Last Updated:
അന്ന് ഈ ചിത്രത്തിൽ ഒരു താരം മാത്രം. ഇന്ന് നാല് താരങ്ങൾ
advertisement
1/7
സൂക്ഷിച്ച് നോക്കുണ്ണീ, ഇതാരൊക്കെയെന്ന്; കുട്ടിക്കാലത്ത് നായികയ്‌ക്കൊപ്പം പോസ് ചെയ്യുന്ന താരപുത്രികൾ മൂന്നുപേർ
അന്തക്കാലത്ത് ഇങ്ങനെയൊരു ഫോട്ടോ എടുക്കുന്ന നേരം ഇതിലെ താരങ്ങളുടെ എണ്ണം ഭാവിയിൽ കൂടുമെന്ന് ആര് കരുതിക്കാണും? കൂട്ടത്തിൽ ഒരാളെ മുഖസാദൃശ്യം കൊണ്ട് മനസിലാക്കാൻ സാധിക്കും. നടി ഭാവനയാണത്. കൗമാരപ്രായത്തിൽ സിനിമയിലെത്തിയ ഭാവനയെ കാണാൻ അന്ന് കൗതുകത്തോടെ ഇരിക്കുന്ന കുഞ്ഞ് താരപുത്രിമാരാണവർ
advertisement
2/7
ഒരാൾ ഭാവനയുടെ മടിയിലും, മറ്റു രണ്ടുപേർ അരികിലുമായി ഇരിപ്പുറപ്പിച്ച ചിത്രമാണ് മുകളിൽ കണ്ടത്. ഈ ചിത്രത്തിൽ അതേ കുഞ്ഞുങ്ങളെ അവരുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം കാണാം. അമ്മ സിന്ധുവിന്റെ മുഖം കണ്ടാൽ തന്നെയറിയാം മക്കൾ ആരെല്ലാമെന്ന് (തുടർന്ന് വായിക്കുക)
advertisement
3/7
ആ പഴയകാല ചിത്രത്തിൽ അഹാനയുടെ ഏറ്റവും ഇളയ അനുജത്തിയായ ഹൻസിക പിറന്നിട്ടില്ല. കൃഷ്ണകുമാർ, സിന്ധു കൃഷ്ണ ദമ്പതികളുടെ മൂന്നാമത്തെ മകളായ ഇഷാനിയാണ് അന്നത്തെ ഏറ്റവും ചെറിയ കുട്ടി. ഈ ഫോട്ടോയിൽ അഹാനയെയും മൂന്ന് അനുജത്തിമാരെയും കാണാം
advertisement
4/7
ക്യാമറ എന്നാൽ എല്ലാപേരുടെയും പക്കൽ എത്താതിരുന്ന കാലത്തും കൃഷ്ണകുമാറിനും കുടുംബത്തിനും ഫോട്ടോക്യാമറ ഉണ്ടായിരുന്നു. മക്കളുടെ ബാല്യകാലത്തെ നല്ല നിമിഷങ്ങൾ അണുവിടാതെ പകർത്താൻ കൃഷ്ണകുമാറിന് സാധിച്ചിരുന്നു. സിന്ധുവും അഹാനയുമാണ് ഈ ചിത്രത്തിൽ
advertisement
5/7
അമ്മു, ഓസി, ബിത്തു, ഹൻസു എന്നിങ്ങനെയാണ് അഹാന, ദിയ, ഇഷാനി, ഹൻസികമാരുടെ വീട്ടിലെ ഓമനപ്പേര്. അമ്മു എന്നത് അഹാനയുടെ ചെല്ലപ്പേരാണെങ്കിലും, അനുജത്തിമാർ പോലും അമ്മു എന്ന് തന്നെയാണ് അഹാനയെ വിളിക്കുക.
advertisement
6/7
മക്കൾ നാലുപേർക്കും വളരെ മികച്ച കുട്ടിക്കാലം നൽകിയവരാണ് അച്ഛനമ്മമാർ എന്ന് അഹാന സമ്മതിച്ചിട്ടുണ്ട്. അമ്മ സിന്ധുവിനായിരുന്നു ചുമതലയിൽ ഏറിയപങ്കും. ഓരോ കുട്ടിക്കും വേണ്ടി സമയവും ശ്രദ്ധയും നൽകാൻ സിന്ധു ശ്രദ്ധിച്ചിരുന്നു
advertisement
7/7
കുട്ടിക്കാലത്ത് സ്വപ്നം കണ്ടതുപോലെ സകുടുംബം ലണ്ടൻ യാത്ര നടത്തി കൃഷ്ണകുമാറിന്റെ മക്കൾ ഇത്തവണ ക്രിസ്മസ് ആഘോഷമാക്കിയിരുന്നു. ഈ യാത്രയുടെയും ലണ്ടനിലെ താമസത്തെ പറ്റിയും വിശദമായ വ്‌ളോഗ് പോസ്റ്റുകളും ഉണ്ടായിരുന്നു<span style="color: #333333; font-size: 1rem;"> </span>
മലയാളം വാർത്തകൾ/Photogallery/Buzz/
സൂക്ഷിച്ച് നോക്കുണ്ണീ, ഇതാരൊക്കെയെന്ന്; കുട്ടിക്കാലത്ത് നായികയ്‌ക്കൊപ്പം പോസ് ചെയ്യുന്ന താരപുത്രികൾ മൂന്നുപേർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories