Ahaana Krishna | പ്രായം പറഞ്ഞാൽ ഒരു കുഴപ്പവുമില്ല; അഹാന കൃഷ്ണക്ക് പിറന്നാൾ ആഘോഷം കുടുംബത്തിനൊപ്പം
- Published by:user_57
- news18-malayalam
Last Updated:
പിറന്നാൾ കേക്കിന്റെ മുകളിൽ തന്റെ പ്രായം പതിപ്പിച്ച രണ്ടക്ഷരങ്ങൾ പിടിപ്പിക്കാനും അഹാന മറന്നില്ല
advertisement
1/10

ഇന്റർനെറ്റും സോഷ്യൽ മീഡിയയും സജീവമല്ലാതിരുന്ന കാലത്ത് ചലച്ചിത്ര താരങ്ങളുടെ പ്രായം അവരുടെ ഏറ്റവും പ്രിയപ്പെട്ട ഫാൻസിനു പോലും അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. പലരും അത് പറയുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ചില മാസികകളിൽ വല്ലപ്പോഴും കണ്ടിരുന്ന പ്രൊഫൈലുകളിൽ ചിലരുടെ പ്രായം വന്നെങ്കിൽ വന്നു, അത്രതന്നെ. പക്ഷേ തന്റെ വയസ് പറയുന്നതിൽ അഹാന കൃഷ്ണയ്ക്ക് (Ahaana Krishna) മടിയില്ല
advertisement
2/10
അഹാദിഷികമാരിൽ മൂത്തയാളാണ് അഹാന. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ചുരുക്കപ്പേരാണ് അഹാദിഷിക. ഈ പേരിൽ അവർക്കൊരു സന്നദ്ധസഹായ സംഘടനയുമുണ്ട്. അഹാദിഷികമാരും അവരുടെ അച്ഛനമ്മമാരായ കൃഷ്ണകുമാറും സിന്ധുവും അപ്പച്ചിയും അപ്പൂപ്പനും അമ്മൂമ്മയും എല്ലാം ചേർന്ന പിറന്നാൾ ആഘോഷമാണ് അഹാനയ്ക്ക് ഇക്കുറി
advertisement
3/10
കേക്ക് മുറിച്ചത് വീട്ടിൽ വച്ചാണ്. അവിടെ എല്ലാപേരും ഉണ്ടായിരുന്നു. അഹാനയുടെ ഇഷ്‌ടപ്രകാരമാണ് കേക്ക് സെറ്റ് ചെയ്തത്. അമ്മു എന്നാണ് അഹാനയുടെ വീട്ടിലെ വിളിപ്പേര്
advertisement
4/10
പിറന്നാൾ കേക്കിന്റെ മുകളിൽ തന്റെ പ്രായം പതിപ്പിച്ച രണ്ടക്ഷരങ്ങൾ കിരീടമെന്ന പോലെ നിലകൊള്ളുന്ന കേക്ക് ആണ് അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രായം മുന്നോട്ടാണെന്ന സത്യം മറച്ചുപിടിക്കേണ്ട കാര്യം അഹാനയ്ക്ക് ഇല്ല
advertisement
5/10
28 എന്ന എന്ന സംഖ്യ കേക്കിന്റെ മുകളിലായി കാണാം. അഹാനയുടെ പ്രായം ഇതാണ്. പക്ഷേ ആ പ്രായം ആ മുഖത്തു എവിടെ നിന്നും കാണണോ വായിക്കാനോ ഒരുപക്ഷേ പറ്റിയെന്നു വരില്ല
advertisement
6/10
സ്കിൻകെയർ, ഫിറ്റ്നസ് എന്നിവയ്ക്ക് അഹാന നൽകുന്ന പ്രാധാന്യം അത്രയേറെയുണ്ട്. ഏതുപ്രായത്തിലും നല്ലൊരു കഥാപാത്രം വന്നാൽ അതുചെയ്യാൻ താൻ പ്രാപ്തയായിരിക്കണം എന്ന നിർബന്ധമുണ്ട് അഹാനയ്ക്ക്
advertisement
7/10
പിറന്നാളിന് ആശംസ അറിയിച്ച എല്ലാപേർക്കും അഹാന നന്ദി പറഞ്ഞിട്ടുണ്ട്. കൂടാതെ സ്വന്തം യൂട്യൂബ് ചാനലിൽ പിറന്നാൾ സ്‌പെഷൽ വ്ലോഗും വന്നിട്ടുണ്ട്
advertisement
8/10
കേക്കിൽ സ്ട്രോബെറി, പൂക്കൾ, ഇലകൾ എന്നിവ വേണം എന്ന് അഹാനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അതെല്ലാം ചേർത്താണ് പിറന്നാൾ കേക്ക് വന്നിട്ടുള്ളത്. അഹാനയുടെ 'തോന്നൽ കേക്ക്' ഹിറ്റാക്കിയ സ്ഥലത്തു നിന്നുതന്നെയാണ് ഇതിന്റെയും മേക്കിംഗ്
advertisement
9/10
ഇക്കുറി പിറന്നാളിന് മുൻപ് ഒരു ഇടിവെട്ട് സർപ്രൈസ് കൂടി അഹാന നൽകിയിരുന്നു. നീണ്ട് ഇടതൂർന്ന തലമുടി അഹാന ചെറുതാക്കി മുറിച്ചു. പക്ഷേ അത്രയും ചെയ്തുവെങ്കിലും പ്രായം കുറച്ചുകൂടി കുറഞ്ഞെങ്കിലേയുള്ളൂ അഹാനയ്ക്ക്
advertisement
10/10
കേക്ക് മുറിച്ച ശേഷം അപ്പൂപ്പനും അമ്മൂമ്മയും ഉൾപ്പെടെ എല്ലാപേരും ചേർന്ന് പുറത്ത് ബർത്ത്ഡേ ലഞ്ച് കഴിച്ച വിശേഷവും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | പ്രായം പറഞ്ഞാൽ ഒരു കുഴപ്പവുമില്ല; അഹാന കൃഷ്ണക്ക് പിറന്നാൾ ആഘോഷം കുടുംബത്തിനൊപ്പം