TRENDING:

Ahaana Krishna | വെറും മൂന്നാംകിട പ്രവർത്തിയായിപ്പോയി; എന്താണ് നിങ്ങളുടെ ഉദ്ദേശം? ക്ഷോഭിച്ച് അഹാന കൃഷ്ണ; കുടുംബത്തെ അപമാനിച്ചതിനെതിരെ പ്രതികരണം

Last Updated:
കൃഷ്ണകുമാറിന്റെ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ കുടുംബസമേതം അപമാനിക്കപ്പെടുന്നതിനെതിരെ ഇനി കണ്ണടച്ചിരിക്കാൻ അഹാന  ഉദ്ദേശിച്ചിട്ടില്ല
advertisement
1/9
Ahaana Krishna | വെറും മൂന്നാംകിട പ്രവർത്തിയായിപ്പോയി; എന്താണ് നിങ്ങളുടെ ഉദ്ദേശം? ക്ഷോഭിച്ച് അഹാന കൃഷ്ണ
നടൻ കൃഷ്ണകുമാറും മക്കളും, പ്രത്യേകിച്ച് അഭിനേത്രിയായ മൂത്തമകൾ അഹാന കൃഷ്ണ (Ahaana Krishna) നേരിടുന്ന സോഷ്യൽ മീഡിയ ആക്രമണം പലപ്പോഴും അതിരുകടക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ഏറ്റവും അടുത്തായി സംഭവിച്ചത് അഹാനയുടെ ഏറ്റവും ഇളയ അനുജത്തി ഹൻസികയെ ഹോമോഫോബിയക്കാരിയാക്കിയുള്ള ബിഗ് ബോസ് മത്സരാർത്ഥി റിയാസിന്റെ പ്രതികരണമായിരുന്നു. അവിടെകൊണ്ടൊന്നും അവസാനിച്ചിട്ടില്ല
advertisement
2/9
അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ കുടുംബസമേതം അപമാനിക്കപ്പെടുന്നതിനെതിരെ ഇനി കണ്ണടച്ചിരിക്കാൻ അഹാന  ഉദ്ദേശിച്ചിട്ടില്ല. ആക്ടിവിസ്റ് കൂടിയായ പ്രാപ്തി എലിസബത്തിന്റെ പോസ്റ്റിനെതിരെ രൂക്ഷ ഭാഷയിൽ അഹാന തന്റെ വിയോജിപ്പ് രേഖപ്പെടുത്തി. കുടുംബ ഫോട്ടോ ഷെയർ ചെയ്തു കൊണ്ടായിരുന്നു പ്രാപ്തിയുടെ പോസ്റ്റ് (തുടർന്ന് വായിക്കുക)
advertisement
3/9
കുടുംബത്തെ ഇസ്രായേൽ അനുകൂലികൾ എന്ന് വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. 'ഒരാളുമായി രാഷ്ട്രീയ ഭിന്നതകൾ ഉണ്ടാവുന്നത് സ്വാഭാവികം. എന്നാൽ അത് പ്രകടിപ്പിക്കാൻ അയാളുടെ കുടുംബത്തെ വലിച്ചിഴക്കുന്നത് അരോചകവും കേവലം മൂന്നാംകിടയും മാത്രം. അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്ത നിങ്ങളെ ഒരുകാലത്ത് പിന്തുണച്ചതെന്തിന് എന്ന് എന്നെ സ്വയം ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു...
advertisement
4/9
ഇനി ഞാൻ എനിക്ക് വേണ്ടി സംസാരിക്കട്ടെ. ഞാൻ ഈ വിഷയത്തെപ്പറ്റി എവിടെയെങ്കിലും പ്രതികരിച്ചത് നിങ്ങൾ കണ്ടോ? പ്രാപ്തി, നിങ്ങൾ എന്തിനാണ് ഇങ്ങനെയൊരു സ്റ്റോറി ഷെയർ ചെയ്തത്? വസ്തുത പരിശോധിക്കാൻ രണ്ട് മിനിറ്റ് നിങ്ങൾ ചിലവിടാത്തത് എന്തുകൊണ്ടാണ്?...
advertisement
5/9
നിങ്ങളുടെ ഉദ്ദേശം എന്താണ്? ലോകം നന്നാക്കുന്നതോ, മറ്റൊരാളെ അപമാനിക്കുന്നതോ അതോ വെറും ശ്രദ്ധക്ഷണിക്കലോ? ഒരിക്കൽ നിങ്ങളുടെ അഭ്യുദയകാംക്ഷിയായ ഞാൻ, നിങ്ങൾ ഇത്രയും തരംതാഴുന്നത് കാണേണ്ടി വരുന്നത് അത്യന്തം ഹൃദയഭേദകം തന്നെ...
advertisement
6/9
ഫെമിനിസം, തുല്യത, മനുഷ്യത്വം എന്നിവയെപ്പറ്റി ഒരുപാട് പറയുന്ന നിങ്ങൾ ഇങ്ങനെ ചെയ്തത് നിങ്ങളിലെ കൗടില്യം ഒന്നുകൊണ്ടു മാത്രമാണ്. എന്റെ അച്ഛന്റെ രാഷ്ട്രീയം കണക്കിലെടുത്ത്, ദിവസേന മുഖമില്ലാത്ത നിരവധി വിഡ്ഢികൾ എന്റെ അമ്മയുടെയും അനുജത്തിമാരുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വെറുപ്പ് തുപ്പുന്നുണ്ട്...
advertisement
7/9
ഞങ്ങൾ വ്യത്യസ്തർ ആണെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ ഞങ്ങൾക്ക് ഉണ്ടെന്നും മനസിലാക്കാനുള്ള അടിസ്ഥാനം പോലും അവർക്കില്ല. അവർ മുഖമില്ലാത്ത, ഐഡന്റിറ്റി ഇല്ലാത്ത ആൾക്കാർ ആണെന്ന കാര്യം നിങ്ങൾക്ക് നോക്കാവുന്നതാണ്...
advertisement
8/9
കൃത്യമായ സാമൂഹിക പ്രതിബദ്ധതയുള്ള നിങ്ങളെ ഞാൻ ഇന്ന് അതിനപ്പുറത്തേക്ക് നോക്കാൻ ശ്രമിച്ചാൽ, അത് തെറ്റായിപോകും. വീണ്ടും പറയുന്നു, നാണക്കേട്. നിങ്ങൾ കളിയാക്കാറുള്ള മനുഷ്യരെപ്പോലെ തന്നെ നിങ്ങളും പ്രവർത്തിക്കുന്നതിൽ ലജ്ജിക്കൂ,' അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു
advertisement
9/9
പ്രാപ്തി എലിസബത്ത് പോസ്റ്റ് ചെയ്ത സ്റ്റോറിയുടെ സ്ക്രീൻഷോട്ട് സഹിതം അഹാന പോസ്റ്റ് ചെയ്ത കുറിപ്പുകൾ
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | വെറും മൂന്നാംകിട പ്രവർത്തിയായിപ്പോയി; എന്താണ് നിങ്ങളുടെ ഉദ്ദേശം? ക്ഷോഭിച്ച് അഹാന കൃഷ്ണ; കുടുംബത്തെ അപമാനിച്ചതിനെതിരെ പ്രതികരണം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories