Ahaana Krishna| അഹാന കൃഷ്ണയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് ദിയയുടെ കടയിലെ മുൻജീവനക്കാർ
- Published by:Sneha Reghu
- news18-malayalam
Last Updated:
മൂവർ സംഘം പെട്ടു ഗയ്സ് എന്നായിരുന്നു ദിയയുടെ കമൻറ്
advertisement
1/6

നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ പണം മോഷ്ടിച്ചതിനെ തുടർന്നുള്ള സംഭവങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും വീഡിയോകളും ഇന്നലെ മുതൽ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ, ഈ മൂന്ന് ജീവനക്കാരെ ദിയയുടെ മൂത്ത സഹോദരിയായ അഹാന കൃഷ്ണ ചോദ്യം ചെയ്യുന്ന വീഡിയോയാണ് ഇവരുടെ അമ്മ സിന്ധു കൃഷ്ണ പുറത്തു വിട്ടിരിക്കുന്നത്.
advertisement
2/6
ജീവനക്കാരോട് അഹാന വിവരങ്ങൾ ചോദിച്ചറിയുന്ന 11 മിനിട്ടുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 11 മിനിട്ട ദൈർഘ്യമുള്ള വീഡിയോയിൽ അഹാനയുടെ പല ചോദ്യങ്ങൾക്കും യുവതികൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്നില്ലായിരുന്നു. ചോദ്യങ്ങൾക്ക് മുന്നിൽ തെറ്റുപറ്റിയെന്നാണ് മൂന്നു പേരും ആവർത്തിച്ച് പറഞ്ഞത്.
advertisement
3/6
അവസാനം ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ വന്നതോടെ 'ചേച്ചി പൊലീസിനോട് പറയരുതെ' എന്നാണ് മൂന്നു പേരും അപേക്ഷിച്ച് പറയുന്നത്. നിങ്ങൾ ചെയ്ത കാര്യം ശരിയല്ലെന്നും പൊലീസിനെ അറിയിക്കുമെന്ന് അഹാന പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോൾ കുറ്റബോധം ഉണ്ട് എന്നാണ് ഒരു ജീവനക്കാരിയുടെ മൊഴി. 'ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങൾ സ്‌കാനർ മാറ്റി' എന്നും മൂവർ സംഘം തുറന്ന് പറയുന്നുണ്ട്.
advertisement
4/6
സിന്ധു കൃഷ്ണയുടെ വീഡിയോയിൽ ദിയ കൃഷ്ണ കമൻറും ചെയ്തിട്ടുണ്ട്. മൂവർ സംഘം പെട്ടു ഗയ്സ് എന്നായിരുന്നു ദിയയുടെ കമൻറ്. 'എന്തിനാ ആൺ കുട്ടികൾ തന്നെ വേണം എന്ന് പറയുന്നത്, ഇത് പോലത്തെ പെൺ പുലികൾ പോരെ എത്ര മനോഹരമായി ഒരു പ്രശ്നം തീർക്കാൻ നോക്കുന്നു'- എന്നാണ് ഒരാൾ കമൻറ് ചെയ്തത്.
advertisement
5/6
നേരത്തെ യുവതികളുമായി കൃഷ്ണകുമാറും അഹാനയും അടക്കം സംസാരിക്കുന്ന വീഡിയോയുടെ ഭാഗം കൃഷ്ണകുമാർ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോയിൽ യുവതികൾ പറയുന്നുണ്ട് തങ്ങൾ മൂവരും ചേർന്ന് പണം വീതിച്ച് എടുത്തിട്ടുണ്ടെന്ന്. എന്നാൽ യുവതികൾ മാധ്യമങ്ങളോട് പറഞ്ഞത് ഇത്തരത്തിൽ തങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി കൃഷ്ണകുമാറും കുടുംബവും പറയിച്ചതെന്നായിരുന്നു. അതിന് പിന്നാലെയാണ് കൃഷ്ണകുമാറിന്റെ കുടുംബം പുതിയ വീഡിയോ പുറത്തുവിട്ടത്.
advertisement
6/6
69 ലക്ഷത്തിലധികം രൂപയുടെ കൃത്രിമം മൂന്ന് വനിതകൾ ചേർന്ന് നടത്തിയിട്ടുണ്ടെന്നാണ് ദിയയുടെ ആരോപണം. അതേസമയം തങ്ങളെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണ് വീഡിയോ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുവതികൾ.കടയുടെ QR കോഡിന് പകരം, സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ കോഡ് വെച്ചാണ് പണം തട്ടിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna| അഹാന കൃഷ്ണയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് ദിയയുടെ കടയിലെ മുൻജീവനക്കാർ