നമ്മുടെ നാടൻ അവിടെ മോഡേൺ; വിദേശത്തുപോയ അഹാന കൃഷ്ണയ്ക്ക് കിട്ടിയത് ചോറും, ചമ്മന്തിയും, തോരനും മാങ്ങാകറിയും
- Published by:meera_57
- news18-malayalam
Last Updated:
യാത്രപോയ ശേഷം ഒരു പറ്റം ചിത്രങ്ങൾ അഹാന കൃഷ്ണ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ടു. ഇതിൽ അവിടുത്തെ കാഴ്ചകളുണ്ട്, ഭക്ഷണമുണ്ട്, സൗകര്യങ്ങളുണ്ട്
advertisement
1/6

ഉച്ചയൂണ് എന്നാൽ മലയാളികളുടെ മനസ്സിൽ ചില സങ്കല്പങ്ങളുണ്ട്. കുത്തരി ചോറും സാമ്പാറും പരിപ്പ് കറിയും പപ്പടവും അവിയലും ഓലനും കാളനും ചേർന്ന വിഭവസമ്പുഷ്‌ടമായ ഒരു നേരം. ഒരു കാലത്ത് വീടിനു ചുറ്റും കൃഷിചെയ്ത് വളർത്തിയ പച്ചക്കറികൾ പറിച്ചെടുത്ത് കറികൾ ഉണ്ടാക്കിയിരുന്ന കാലമുണ്ടായിരുന്നു. ഇന്നതെല്ലാം, കടയിൽ നിന്നും വാങ്ങി വീട്ടിലേക്ക് കൊണ്ടുവരണമെന്ന് മാത്രം. നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ അഹാന കൃഷ്ണ (Ahaana Krishna) വിദേശപര്യടനത്തിന് പോയപ്പോൾ ഉച്ചയൂണിന് ലഭിച്ചത് തനി നാടൻ വിഭവങ്ങൾ
advertisement
2/6
ഈ പുതുവത്സരത്തിൽ അഹാന കൃഷ്ണ പോയത് ശ്രീലങ്കയിലേക്കാണ്. ഓരോ തവണയും പുതുവർഷം പിറക്കുമ്പോൾ കുടുംബത്തോടൊപ്പം, അല്ലെങ്കിൽ സുഹൃത്തുക്കളുടെ കൂടെ, അതുമല്ലെങ്കിൽ, സോളോ ട്രിപ്പ് ആയി ഒരു യാത്ര പോകുന്ന പതിവുണ്ട് അഹാന കൃഷ്ണയ്ക്ക്. ഇത്തവണ ആ യാത്ര ശ്രീലങ്കയിലേക്കായിരുന്നു. യാത്രപോയ ശേഷം ഒരു പറ്റം ചിത്രങ്ങൾ അഹാന കൃഷ്ണ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ടു. ഇതിൽ അവിടുത്തെ കാഴ്ചകളുണ്ട്, ഭക്ഷണമുണ്ട്, സൗകര്യങ്ങളുണ്ട്. മോഡേൺ ലുക്കിൽ അഹാന കൃഷ്ണയെ ഈ ചിത്രങ്ങളിൽ കാണാൻ കഴിയും (തുടർന്ന് വായിക്കുക)
advertisement
3/6
ശ്രീലങ്കയിലെ ഉച്ചയൂണിന് തനി മലയാളി ഛായയുണ്ട്. ഇവിടുത്തെ തനത് ഭക്ഷണരീതി ഇതാണ് എന്ന് അഹാന കൃഷ്ണ. വെളുത്ത പ്രതലമുള്ള ഒരു പാത്രത്തിൽ അഹാന കൃഷ്ണയ്ക്ക് ലഭിച്ചത് ചോറ്, ചക്കക്കറി, ചമ്മന്തി, ചീര തോരൻ, മാങ്ങാ കറി എന്നിവയെല്ലാം ചേർന്ന ഭക്ഷണം. ഇത് കൊളംബോയിൽ നിന്നും താൻ യാത്രയുടെ അവസാനം കഴിച്ച ഭക്ഷണമെന്ന് അഹാന കൃഷ്ണ. എയർപോർട്ടിനടുത്തുള്ള സാഷ ഫുഡ് കോർട്ടിൽ നിന്നുമാണ് അഹാന ഇത്രയും ഭക്ഷണം കഴിച്ചത്. ഈ ഭക്ഷണത്തിന് അഹാന പത്തിൽ പത്തു മാർക്ക് നൽകുന്നു എന്നും കുറിച്ചിട്ടുണ്ട്
advertisement
4/6
ഇനി ഇതിന്റെ ഫൈവ് സ്റ്റാർ രൂപം എന്തെന്നും അഹാന കൃഷ്ണ പോസ്റ്റ് ചെയ്യുന്നുണ്ട്. ഈ വിഭവങ്ങൾ എല്ലാം തന്നെ ചെറിയ ചെറിയ പാത്രങ്ങളിലാക്കി, അൽപ്പം കൂടി ആധുനികവത്കരിച്ച് വെവ്വേറെ പാത്രങ്ങളിലാക്കി എന്ന് മാത്രം. ഇതിൽ ഒരു പാത്രത്തിൽ പപ്പടം കാച്ചിയതും കാണാം. എന്നിരുന്നാലും താൻ ഇഷ്‌ടപ്പെട്ടത് ഇതിന്റെ തന്നെ ആർഭാടം തെല്ലും ഇല്ലാത്ത തനി നാടൻ ഊണായിരുന്നു എന്ന് അഹാന കൃഷ്ണ
advertisement
5/6
പോയവർഷം അഹാനയ്ക്ക് വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും വലിയ കാര്യങ്ങൾ സംഭവിച്ചിരുന്നു. വ്യക്തിജീവിതത്തിലേക്ക് നോക്കിയാൽ, ഓസി എന്ന് വിളിക്കുന്ന അനുജത്തി ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്ന വർഷമായിരുന്നു. വല്യമ്മയായതിന്റെ ത്രില്ലിലായിരുന്നു അഹാന. അതിനുശേഷം, എപ്പോൾ യാത്രപോയാലും എത്രയുംവേഗം തിരികെ വീട്ടിൽ വരണം എന്നാണ് ആഗ്രഹം എന്ന് അഹാന കൃഷ്ണ ഒരിക്കൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. സമയം കിട്ടുമ്പോഴെല്ലാം, ഓസിയുടെ മകൻ ഓമിയുമായി ചിലവഴിക്കാൻ അഹാന കൃഷ്ണ ശ്രദ്ധിക്കാറുണ്ട്
advertisement
6/6
പ്രൊഫഷണൽ ജീവിതം പരിശോധിച്ചാൽ, അഹാന കൃഷ്ണയും അമ്മ സിന്ധുവും അനുജത്തിമാരായ ഇഷാനി, ഹൻസിക എന്നിവരും ചേർന്ന് ഒരു സാരി ബ്രാൻഡ് തുടങ്ങിയിരുന്നു. അഹാനയുടെ ആദ്യത്തെ അനുജത്തി ദിയ കൃഷ്ണയ്ക്ക് സ്വന്തമായി ആഭരണ, വസ്ത്ര ബിസിനസ് ഉള്ളതിനാൽ ഈ ബിസിനസിൽ അവർ പങ്കാളിയാണ്. ദിയ കൃഷ്ണയുടെ 'ഒ ബൈ ഓസി' വിജയസംരംഭമായതില്പിന്നെയാണ് അമ്മയും മറ്റു സഹോദരിമാരും അവരുടേതായ സംരംഭം ആരംഭിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
നമ്മുടെ നാടൻ അവിടെ മോഡേൺ; വിദേശത്തുപോയ അഹാന കൃഷ്ണയ്ക്ക് കിട്ടിയത് ചോറും, ചമ്മന്തിയും, തോരനും മാങ്ങാകറിയും