TRENDING:

Ahaana Krishna | ക്ഷണിക്കപ്പെട്ട ചടങ്ങിന് മുൻപ് അഹാനയ്ക്ക് കൈകൊണ്ട് മാലിന്യം വേർതിരിക്കേണ്ട അവസ്ഥ; മറക്കാനാവാത്ത സംഭവത്തെക്കുറിച്ച് താരം

Last Updated:
ജീവിതത്തിൽ ഗതികേട് കൊണ്ട് ചെയ്യേണ്ടി വന്ന സാഹചര്യം എന്നാണ് അഹാന ഇതേക്കുറിച്ച് പറഞ്ഞത്
advertisement
1/11
Ahaana Krishna | ക്ഷണിക്കപ്പെട്ട ചടങ്ങിന് മുൻപ് അഹാനയ്ക്ക് കൈകൊണ്ട് മാലിന്യം വേർതിരിക്കേണ്ട അവസ്ഥ...
പലവിധ കഴിവുകളുള്ള ഒരു താരത്തിന് സോഷ്യൽ മീഡിയ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനുദാഹരണമാണ് നടി അഹാന കൃഷ്ണ (Ahaana Krishna). ഇൻസ്റ്റാഗ്രാം, യൂട്യൂബ് പ്ലാറ്റുഫോമുകളിലൂടെ അഹാന തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. ഏറ്റവും അടുത്തായി താൻ ജീവിതത്തിലെ ഒരു വലിയ കടമ്പ കടന്ന വിവരം അഹാന പങ്കിട്ടതും അവരുടെ പേജുകളിലൂടെ തന്നെ
advertisement
2/11
ഏതു സാഹചര്യത്തിലും അഹാനയുടെ ഒപ്പം താങ്ങും തണലുമായി അവരുടെ അമ്മയും കുടുംബാംഗങ്ങളും ഉണ്ടാവും. ഒരിക്കൽ മകൾക്ക് തന്റെ കണ്ണ് കൊടുത്താൽ മാറുന്ന പ്രശ്നമെങ്കിൽ അങ്ങനെ ചെയ്യാം എന്ന് കൃഷ്ണകുമാർ പറഞ്ഞിട്ടുണ്ട്. ഒടുവിൽ നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അഹാന കൃഷ്ണ സർജറി ചെയ്ത് കണ്ണിന്റെ പ്രശ്നം പരിഹരിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/11
സ്കൂളിൽ പഠിക്കുമ്പോൾ, കണ്ണട വച്ച് തുടങ്ങിയ അഹാന കൃഷ്ണ, അധികം വൈകാതെ കോൺടാക്ട് ലെൻസിലേക്ക് മാറി. ഇത് രണ്ടും വച്ചാൽ പിന്നെ അതിനെ ആശ്രയിച്ചാകും പിന്നീടുള്ള പോക്ക് എന്ന് അഹാന പറയുന്നു. അതിന്റെ ഫലമായി തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സംഭവവും അഹാന വിവരിക്കുന്നു
advertisement
4/11
'ഞാൻ സ്റ്റീവ് ലോപസ്' എന്ന സിനിമയിലാണ് അഹാന ആദ്യമായി നായികയാവുന്നത്. ഫർഹാൻ ഫാസിലായിരുന്നു ഈ സിനിമയിലെ നായകൻ. അതേക്കുറിച്ച് അഹാന പറഞ്ഞു തുടങ്ങുന്നു: '2013ലാണ് ലെൻസ് വെക്കാൻ ആരംഭിക്കുന്നത്. 2014 ജൂണിലോ മറ്റോ ആദ്യ ചിത്രമായ 'ഞാൻ സ്റ്റീവ് ലോപ്പസിന്റെ' പ്രസ് മീറ്റ് നടക്കുന്നു
advertisement
5/11
ആകെയൊരു സെറ്റ് കോൺടാക്റ്റ് ലെൻസ് മാത്രമാണ് അഹാനയുടെ പക്കൽ. അതില്ലെങ്കിൽ, മറ്റു മാർഗങ്ങളില്ല. എപ്പോഴും വാഷ് ബെയ്‌സിന്റെ മുന്നിൽ നിന്നും ലെൻസ് മാറ്റുന്ന രീതിയാണ് തന്റേത്. കൈ കഴുകിക്കൊണ്ടിരിക്കുന്നതു കൊണ്ടാണത്. കോൺടാക്ട് ലെൻസ് വച്ചുകൊണ്ടിരുന്നപ്പോൾ കയ്യിൽ നിന്നും അത് സ്ലിപ്പ് ആയി
advertisement
6/11
ലെൻസ് വഴുതിവീണ കാര്യം അഹാന തിരിച്ചറിഞ്ഞതുമില്ല. പൈപ്പ് തുറന്നപ്പോഴോ മറ്റുമാണ് അത് സംഭവിച്ചത്. കാര്യം തിരിച്ചറിയുന്നത് അപ്പോഴാണ്. ഒരു ലെൻസ് ഒഴുകിപ്പോയി. തിരിച്ചറിഞ്ഞതും പൈപ്പ് അടച്ചു
advertisement
7/11
ആദ്യമായി അഭിനയിച്ച സിനിമയുടെ പരിപാടിക്ക് ലെൻസ് വെക്കാതെ പോയാൽ കാഴ്ചശക്തിക്ക് പ്രശ്നമാവുകയും ചെയ്യും. ഇനി എന്താ ചെയ്യുക എന്ന ചോദ്യവുമുണ്ട് മനസ്സിൽ. എന്നാൽ എല്ലാത്തിനും പരിഹാരം കാണുന്ന തന്റെ അമ്മയും അപ്പച്ചിയും സമയോചിതമായി ഇടപെട്ടു
advertisement
8/11
'ഇപ്പോൾ പോയതല്ലേയുള്ളൂ, ഡ്രെയിനിന്റെ താഴത്തെ ഭാഗം തുറക്കാം എന്ന് അപ്പച്ചിയുടെ നിർദേശം. അവർ അത് തുറന്നു. അര മണിക്കൂർ കൊണ്ട് ഒഴുക്കി വിട്ടതെല്ലാം അവിടെ താങ്ങി നിൽപ്പുണ്ടായിരുന്നു. ട്രാന്സ്പരെന്റ് ലെൻസ് കൂടിയാണ്
advertisement
9/11
സിനിമാ നടിയായി പോകേണ്ട താൻ ആ ചവറു പെറുക്കി കൊണ്ടിരിപ്പായിരുന്നു. അപ്പച്ചിയും താനും കൂടി മാലിന്യം വേർതിരിക്കെ, ഒടുവിൽ ലെൻസ് കണ്ടെത്തി. ഗതികേടിന് ചെയ്യേണ്ടി വന്ന കാര്യമായിപ്പോയി ഇതെന്ന് അഹാന. ഇത് പറയുമ്പോൾ അഹാനയുടെ കൈകൾ ഇപ്പോഴും ആ രീതിയിൽ ചലിക്കുന്നുണ്ട് 
advertisement
10/11
ഇന്നത്തെ പോലെ ശുചിത്വത്തിന്റെ കാര്യമൊന്നും അന്ന് ചിന്തിച്ചില്ല എന്ന് മാത്രമല്ല, അതിനുള്ള സമയമോ സാവകാശമോ പോലും ഉണ്ടായിരുന്നില്ല എന്ന് അഹാന കൃഷ്ണ ഓർക്കുന്നു
advertisement
11/11
ഒടുവിൽ കുപ്പയിൽ നിന്നെടുത്ത ലെന്സിനെ ലെൻസ് സൊല്യൂഷൻ കൊണ്ട് കഴുകി വൃത്തിയാക്കി കണ്ണിൽ വയ്‌ക്കേണ്ടി വന്നുവെന്ന് അഹാന. ആ ലുക്കിലാണ് ആദ്യ സിനിമയുടെ പരിപാടിക്ക് അഹാന കൃഷ്ണ പങ്കെടുത്തതും
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | ക്ഷണിക്കപ്പെട്ട ചടങ്ങിന് മുൻപ് അഹാനയ്ക്ക് കൈകൊണ്ട് മാലിന്യം വേർതിരിക്കേണ്ട അവസ്ഥ; മറക്കാനാവാത്ത സംഭവത്തെക്കുറിച്ച് താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories