Ahaana Krishna | ഇനി ഇങ്ങനെയൊന്ന് ഈ കുടുംബത്തിൽ കാണാൻ 10 വർഷം കഴിയണം; അഹാന കൃഷ്ണയുടെ പിറന്നാളിലെ അത്ഭുതം
- Published by:meera_57
- news18-malayalam
Last Updated:
അഹാന കൃഷ്ണയ്ക്ക് ജന്മദിനം. പിറന്നാൾ ദിനത്തിൽ കുടുംബത്തിൽ പത്തുകൊല്ലത്തിൽ ഒരിക്കൽ സംഭവിക്കുന്ന അത്ഭുതവുമായി അഹാന
advertisement
1/6

നടി അഹാന കൃഷ്ണയ്ക്ക് (Ahaana Krishna) ഇന്ന് ജന്മദിനം. തിരുവനന്തപുരത്തെ 'സ്ത്രീ' വീട്ടിലെ മൂത്തമകൾ മുപ്പതുകളുടെ പടിവാതിൽ കടക്കുന്നു. ഈ ജന്മദിനത്തിൽ 'വല്യമ്മ' എന്ന് തനി മലയാളത്തിൽ വിളിക്കാവുന്ന പദവിക്ക് കൂടി അഹാന കൃഷ്ണ ഉടമയായിരിക്കുന്നു. അനുജത്തി ദിയ കൃഷ്ണയുടെ മകൻ ഓമിയുടെ മൂത്ത അമ്മായിയാണ് അമ്മു എന്ന് വിളിക്കുന്ന അഹാന കൃഷ്ണ. ഇത്രയും കാലം വീട്ടിലെ 'ബേബി' ആയിരുന്ന അഹാനയുടെ ഏറ്റവും ഇളയ അനുജത്തി ഹൻസികയുടെ റെക്കോർഡ് ആണ് ഓമി ബേബി തകർത്തത്. കൂടാതെ ഹൻസു എന്ന് ഓമനപ്പേരുള്ള ഹൻസിക ഇളയമ്മയുടെ റോളിലേക്ക് പ്രൊമോഷൻ നേടി. അഹാനയുടെ പിറന്നാളിന് ഈ വീട്ടിൽ അടുത്ത പത്തു കൊല്ലം കഴിഞ്ഞാൽ മാത്രം ഇനി സംഭവിക്കുന്ന ഒരു സംഭവം കൂടി നടന്നിരിക്കുന്നു
advertisement
2/6
അഹാന കൃഷ്ണ അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് ഏറ്റവും ഇളയ അനുജത്തി ഹൻസിക കൃഷ്ണയുടെ ജനനം. തന്റെയുള്ളിലെ മാതൃവാത്സല്യം മനസിലാക്കിയത് അപ്പോഴായിരുന്നു എന്ന് അഹാന കൃഷ്ണ പറഞ്ഞിട്ടുണ്ട്. അനുജത്തിയെങ്കിലും മകൾ എന്നോണമാണ് അഹാന ഹൻസികയെ താലോലിച്ചത്. അതിനു ശേഷം, വീട്ടിൽ ഒരു കുഞ്ഞുണ്ടാവുന്നത് ഹൻസിക വളർന്ന് 19 വയസുകാരിയാവുമ്പോഴും. അഹാനയുടെ രണ്ടാമത്തെ അനുജത്തി ദിയ കൃഷ്ണയുടെ കുഞ്ഞാണ് ഓമി. അപ്പോഴേക്കും അഹാനയും അനുജത്തിമാരും പുത്തൻ സ്ഥാനങ്ങൾക്ക് ഉടമകളുമായി (തുടർന്ന് വായിക്കുക)
advertisement
3/6
ഓമി പിറന്നതിന്റെ സന്തോഷവും ആഘോഷവും നിറഞ്ഞു നിൽക്കുന്നതായി മാറി 'സ്ത്രീ' വീട്. അതിനുശേഷം ഈ വീട്ടിൽ ഒരു അത്ഭുതം നടന്നു എന്ന് പറയണമെങ്കിൽ, അത് അഹാനയുടെ ജന്മദിനം അടുത്തപ്പോൾ മാത്രമാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു അഹാനയുടെ ഏറ്റവും ഇളയ അനുജത്തി ഹൻസിക കൃഷ്ണയുടെ പിറന്നാൾ. ഹൻസികയ്ക്ക് പ്രായം 20 വയസായി. ഈ വീട്ടിലെ ഏറ്റവും ഒടുവിലത്തെ സ്കൂൾ കുട്ടിയും കോളേജ് വിദ്യാർത്ഥിനിയും എല്ലാം ഹൻസികയാണ്. അതുപോലെതന്നെ ഇനി അടുത്ത 10 വർഷങ്ങൾ കഴിഞ്ഞാൽ മാത്രം സംഭവിക്കുന്ന ഒരു കാര്യവും അഹാന പോസ്റ്റ് രൂപത്തിൽ എത്തിക്കുന്നു
advertisement
4/6
അഹാന കൃഷ്ണ മുപ്പതുകളിലേക്ക് കടന്നതും, 'സ്ത്രീ' വീട്ടിൽ ഏറ്റവും അവസാനമായി സഹോദരിമാർ എല്ലാപേരും ഇരുപതുകളിൽ പ്രായമായിരുന്നവരായി ഇരുന്നത് 13 ദിവസങ്ങൾ. അതിന്റെ ഏറ്റവും അവസാന ദിവസം അവിസ്മരണീയമാക്കാനായി അഹാന കൃഷ്ണയും, അനുജത്തിമാരായ ദിയയും ഇഷാനിയും ഹൻസികയും ചേർന്ന് ഇങ്ങനെയൊരു കൂട്ടം ചിത്രങ്ങൾക്കായി പോസ് ചെയ്തു. ഇനി ഇത്തരമൊരു നിമിഷത്തിനായി, അവർ കാത്തിരിക്കേണ്ടത് നീണ്ട 10 വർഷങ്ങൾ. അപ്പോഴേക്കും ഈ സഹോദരിമാർ എല്ലാപേരും അവരുടെ മുപ്പതുകളിൽ കടന്നിരിക്കും. മൂത്തയാളായ അഹാന നാല്പത്തിലേക്ക് കാലെടുത്തു വയ്ക്കാൻ കാത്തുനിൽക്കുന്നുണ്ടാവും
advertisement
5/6
ഈ ചിത്രത്തിൽ നാല് സഹോദരിമാർക്ക് മാത്രമാണ് ഇടം. അച്ഛനും അമ്മയ്ക്കും ഇവിടുത്തെ ആദ്യത്തെ മരുമകൻ അശ്വിനും പേരക്കുട്ടി ഓമിക്കും റെസ്റ്റ്. ഈ വീട്ടിൽ പിറന്നാളുകൾ ആഘോഷമാക്കുന്നതിൽ പ്രധാന നടത്തിപ്പുകാരി അഹാന കൃഷ്ണയാണ്. അലങ്കാരങ്ങളും കേക്കും മറ്റും ഒരുക്കാൻ അഹാനയാണ് മുന്നിൽ. ഈ ജന്മദിനത്തിൽ അഹാന കൃഷ്ണ മറ്റൊരു കാര്യത്തിന് കൂടി തുടക്കമിടുകയാണ്
advertisement
6/6
ഇനി അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം പേജിൽ കയറുന്നവർക്ക് സബ്സ്ക്രൈബ് ഓപ്ഷനിൽ കയറാം. ഒരു നിശ്ചിത ഫീ നൽകി സബ്സ്ക്രൈബ് ചെയ്താൽ, അഹാന കൃഷ്ണയുടെ എക്‌സ്‌ക്‌ളൂസീവ് പോസ്റ്റുകൾ കയറി കാണാം. വീട്ടിൽ നിന്നും നഗരത്തിലേക്ക് ഒരു റൈഡ് പോയാണ് അഹാന കൃഷ്ണ ഈ വിവരം തന്റെ സ്റ്റോറിയിലൂടെ അഹാന ഫോളോവേഴ്‌സിനെ അറിയിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | ഇനി ഇങ്ങനെയൊന്ന് ഈ കുടുംബത്തിൽ കാണാൻ 10 വർഷം കഴിയണം; അഹാന കൃഷ്ണയുടെ പിറന്നാളിലെ അത്ഭുതം