Ahaana Krishna | 'ജീവിതത്തിൽ അത് പണം നൽകാതെയുള്ള പങ്കാളിത്തം മാത്രമായിരിക്കും': നയം വ്യക്തമാക്കി അഹാന കൃഷ്ണ
- Published by:user_57
- news18-malayalam
Last Updated:
വിവാഹ വാർത്തകളോട് പ്രതികരിച്ച് നടി അഹാന കൃഷ്ണ
advertisement
1/7

നടി അഹാന കൃഷ്ണയുടെ (Ahaana Krishna) ബ്രൈഡ്-ടു-ബി (bride-to- be) ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നത് മുതൽ എങ്ങും വാർത്തയും ചർച്ചയുമായിരുന്നു. ഇതിനു പലരും അഹാനയുടെ വിവാഹം നടക്കുന്നു എന്ന തരത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ, ആ ചിത്രങ്ങൾക്കൊപ്പം ഇതൊരു പെയ്ഡ് പാർട്ണർഷിപ്പ് അഥവാ പരസ്യത്തിന് വേണ്ടിയുള്ള സഹകരണം എന്ന നിലയിൽ അഹാന തന്നെ വിവരണം നൽകിയിരുന്നു
advertisement
2/7
പക്ഷേ, ചിത്രങ്ങൾ പോയ വഴി കണ്ട് അഹാനയും ആകെ അമ്പരന്നിരിക്കുകയാണ്. അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തന്നെയാണ് ഇക്കാര്യത്തിന് വിശദീകരണവും നൽകിയിട്ടുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/7
ഇത് പരസ്യത്തിന് വേണ്ടിയുള്ളതാകും എന്ന് മറ്റുള്ളവർ മനസിലാക്കുമെന്നും, തന്റെ യഥാർത്ഥ ബ്രൈഡൽ ഷവർ അല്ല ഇതെന്നുമാണ് അഹാന പറഞ്ഞത്. അഹാന മോഡലായ ബ്രാൻഡിന്റെ പുതിയ ആഭരണ ശേഖരത്തിന്റെ പേരാണ് ബ്രൈഡ്-ടു-ബി
advertisement
4/7
ശരിക്കും വിവാഹം കഴിക്കുമ്പോൾ അതൊരു പെയ്ഡ് പാർട്ണർഷിപ്പ് ആയിരിക്കില്ല എന്ന് അഹാന. അങ്ങനെയൊരു ടാഗ് പോലും ഉണ്ടാവില്ല. അത് പൂർണമായും പണം നൽകാതെയുള്ള പങ്കാളിത്തം മാത്രമായിരിക്കും
advertisement
5/7
പരസ്യത്തിനായി പോസ് ചെയ്ത മൂന്നു ചിത്രങ്ങളാണ് അഹാനയുടെ ഇൻസ്റ്റഗ്രാം പേജിൽ എത്തിയത്. ചേച്ചിയുടെ മോഡലിംഗിന് സഹോദരിമാരായ ദിയ കൃഷ്ണയും ഹൻസിക കൃഷ്ണയും കമന്റ് ചെയ്തിരുന്നു. മാത്രമല്ല, കമന്റ് ചെയ്‌തവരിൽ പല താരങ്ങളും ഉൾപ്പെടും
advertisement
6/7
വിവാഹത്തെക്കുറിച്ച് വ്യക്തമായ സങ്കല്പമുള്ളയാളാണ് അഹാന. അത് എത്രവർഷങ്ങൾ കഴിഞ്ഞായാലും മതി എന്ന നിലപാടിലാണ് അഹാന. അക്കാര്യം പല അഭിമുഖങ്ങളിലും അഹാന വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് അനുജത്തിമാരുടെ ചേച്ചിയാണ് അഹാന
advertisement
7/7
അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നൽകിയ വിശദീകരണ കുറിപ്പ്
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | 'ജീവിതത്തിൽ അത് പണം നൽകാതെയുള്ള പങ്കാളിത്തം മാത്രമായിരിക്കും': നയം വ്യക്തമാക്കി അഹാന കൃഷ്ണ