Ahaana Krishna | 'താൻ ഇങ്ങനൊരാളാണ് എന്നല്ല ഞാൻ വിചാരിച്ചത്'; ഷൈൻ ടോം ചാക്കോയുടെ പ്രതികരണവും അഹാനയുടെ മറുപടിയും
- Published by:user_57
- news18-malayalam
Last Updated:
ഷൈൻ ടോം ചാക്കോയുടെ പ്രതികരണത്തിന് അഹാന കൃഷ്ണ നൽകിയ മറുപടി
advertisement
1/7

ഈ വിഷുനാളിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് സജീവ് നായരും ഗീതികയും എത്തിച്ചേരും. 'അടി' എന്ന സിനിമയിലെ നായികാ നായകന്മാരാണ് ഇരുവരും. നീണ്ട ഇടവേളയ്‌ക്കു ശേഷം റിലീസ് ചെയ്യുന്ന അഹാന കൃഷ്ണയുടെ (Ahaana Krishna) ചിത്രമാണ് 'അടി'. ഭാര്യാ ഭർത്താക്കന്മാരുടെ വേഷത്തിലാണ് ഇതിൽ അഹാനയും ഷൈൻ ടോം ചാക്കോയും അഭിനയിക്കുക. റിലീസിന് മുന്നോടിയായി അഹാന 'ഐ ആം വിത്ത് ധന്യ വർമ്മ' എന്ന പരിപാടിയിൽ സംസാരിക്കുകയുണ്ടായി
advertisement
2/7
കോവിഡ് ലോക്ക്ഡൗൺ നാളുകളിൽ പ്രത്യേകിച്ചും അഹാന കുടുംബ സമേതം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അതിനാൽ തന്നെ നടി എന്നതിനേക്കാളും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അഹാനയെ പലരും അറിഞ്ഞു തുടങ്ങിയതും. ഈ പരിപാടിയിൽ അഹാന പുതിയ സിനിമയുടെ ചില വിശേഷങ്ങൾ പങ്കിടുകയുണ്ടായി (തുടർന്ന് വായിക്കുക)
advertisement
3/7
തീർത്തും പാവമായ നാടൻ പെൺകുട്ടിയുടെ വേഷമായിരുന്നു സിനിമയിൽ അഹാനയ്ക്ക് വേണ്ടി കാത്തിരുന്നത്. പുറത്തു നിന്ന് നോക്കുന്നവർ വളരെ ആഡംബരത്തോടെ ജീവിക്കുന്ന ആളാണ് താനെന്ന് കരുതാറുണ്ട് എന്ന് അഹാന
advertisement
4/7
'ഉള്ളിന്റെ ഉള്ളിൽ സാധാരണ വ്യക്തിയാണ് ഞാനെന്ന് എനിക്കറിയാം. എന്റെ ഉള്ളിൽ തന്നെ പല പല ഷെയ്‌ഡുകളുള്ളത് കാരണം എനിക്ക് എന്നെ എന്തിനോടും റിലേറ്റ് ചെയ്യാൻ സാധിക്കും'
advertisement
5/7
ഒരു ദിവസം ഷൈൻ ടോം ചാക്കോ തന്നെ അക്കാര്യം അഹാനയോടായി പറഞ്ഞു. 'താൻ ഇങ്ങനൊരാളാണ് എന്നല്ല ഞാൻ വിചാരിച്ചത്' എന്നായി ഷൈൻ. 'എന്താ വിചാരിച്ചത്' എന്ന് അഹാന തിരിച്ചു ചോദിച്ചു
advertisement
6/7
'ഇൻസ്റ്റഗ്രാമിൽ നിന്നും നിന്നും നേരിട്ടിറങ്ങി വന്ന് 'വൈഫൈ ഇല്ലേ' എന്ന് വ്യാകുലപ്പെടുന്നയാളായാണോ തന്നെക്കുറിച്ച് വിചാരിച്ചതെന്നു അഹാന. 'അതെ' എന്ന് ഷൈൻ തലകുലുക്കി
advertisement
7/7
അതിൽ അത്ഭുതം തോന്നിയില്ല എന്ന് അഹാന. താൻ ഹാഷ് ബുഷ് നിലയിലെ ആളെന്ന് മറ്റൊരാൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് അഹാനയുടെ നിലപാട്. 'ഞാനൊരു പാവമാണ്' എന്ന് എല്ലാരോടും പോയി പറയാൻ കഴിയില്ല. അടുത്ത് പരിചയപെട്ടാൽ 'താൻ നല്ല രസമാണ്' എന്ന് പറയുന്നവരുമുണ്ടെന്ന് അഹാന
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | 'താൻ ഇങ്ങനൊരാളാണ് എന്നല്ല ഞാൻ വിചാരിച്ചത്'; ഷൈൻ ടോം ചാക്കോയുടെ പ്രതികരണവും അഹാനയുടെ മറുപടിയും